ചെട്ടിപ്പടിയിൽ ട്രെയിൻ തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു
പരപ്പനങ്ങാടി : കഴിഞ്ഞ ദിവസം വൈകിട്ട്ചെട്ടിപ്പടിയിൽ ട്രെയിൻ തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു.പെരുവള്ളൂർ കൂമണ്ണയിലെ കഴുങ്ങും തോട്ടത്തിൽ ഹസൈനാർ ഫൈസിയുടെ മകൻ മുഹമ്മദ് ഉവൈസ് (24) ആണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസംവൈകിട്ട് 6 മണിയോടെയാണ് സംഭവം. ചെട്ടിപ്പടി റെയിൽവേ ഗേറ്റിന് സമീപം പുത്തൻ തെരു ക്ഷേത്രത്തിന് സമീപമാണ് മൃതദേഹം കണ്ടത് 6 മണിക്ക് ഷൊർണൂർ ഭാഗത്തേക്ക് കടന്ന് പോയ ട്രെയിൻ തട്ടിയാണ് അപകടം. അപകട സമയത്ത് ആളെ തിരിച്ചറിഞ്ഞിരുന്നില്ല. പിന്നീട് ബന്ധുക്കളെത്തിയാണ് തിരിച്ചറിഞ്ഞത്....

