Monday, August 18

Tag: Trauma care

ട്രോമാകെയറിന്റെ രക്ഷാപ്രവര്‍ത്തനത്തിന് ഇനി ഫയര്‍ ഫൈറ്റിംഗ് ഓക്‌സിജനും
Local news

ട്രോമാകെയറിന്റെ രക്ഷാപ്രവര്‍ത്തനത്തിന് ഇനി ഫയര്‍ ഫൈറ്റിംഗ് ഓക്‌സിജനും

പരപ്പനങ്ങാടി : മലപ്പുറം ജില്ലാ ട്രോമാകെയര്‍ റസ്‌ക്യൂ ടീമിന് ഇനി തീ പിടുത്തമുണ്ടായാല്‍ പുകപടലങ്ങളില്‍ ശ്വാസതടസ്സം നേരിടാതെ രക്ഷാപ്രവര്‍ത്തനം നടത്താനും ആഴമേറിയ കിണറുകളില്‍ ശ്വാസതടസ്സം നേരിടാതെ രക്ഷാപ്രവര്‍ത്തനം നടത്താനും രണ്ട് ഫയര്‍ ഫൈറ്റിംഗ് മാസ്‌ക് സിലിണ്ടര്‍ വിദേശത്തു നിന്നും എത്തിച്ച് സമീര്‍ കോടാലി മാതൃകയായി. കഴിഞ്ഞ ദിവസം ട്രോമാകെയര്‍ ഓഫീസില്‍ നടന്ന ചടങ്ങില്‍ ഇതിന്റ സമര്‍പ്പണവും പരിശീലനവും സമീര്‍ കോടാലി നിര്‍വഹിച്ചു. ചടങ്ങില്‍ വച്ച് സ്വീഡനില്‍ നടന്ന ഗോത്തിയ ലോകകപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയെ ജേതാക്കളാക്കാന്‍ എട്ട് ഗോളുകള്‍ സമ്മാനിച്ച പരപ്പനങ്ങാടി സദ്ധാം ബീച്ചിലെ മുഹമ്മദ് സഹീറിന് കാഷ് അവാര്‍ഡും ഉപഹാരവും മുനിസിപ്പല്‍ ചെയര്‍മാന്‍ പിപി ശാഹുല്‍ ഹമീദ് നല്‍കി ആദരിച്ചു. എന്റെ പരപ്പനങ്ങാടി വാട്‌സാപ് കൂട്ടായ്മ അഡ്മിന്‍മാരായ മുനിര്‍ പികെ, നിയാസ് അഞ്ചപ്പുര എംആര്‍കെ എന്നിവരും ട്...
Information

തിരൂരങ്ങാടി താലൂക്ക് ആശുപത്രിക്ക് കായാ കല്‍പ്പ അവാര്‍ഡ് ; സന്നദ്ധ പ്രവര്‍ത്തകരെ ആദരിച്ചു

തിരൂരങ്ങാടി ഗവണ്മെന്റ് താലൂക്ക് ആശുപത്രിക്ക് സംസ്ഥാന സര്‍ക്കാരിന്റെ കായാ കല്‍പ്പ അവാര്‍ഡ് നേടിക്കൊടുക്കുന്നതിന് പ്രയത്‌നിച്ച തിരൂരങ്ങാടിയിലും പരിസരത്തുമുള്ള സന്നദ്ധ - -സാംസ്‌കാരിക-സാമൂഹിക -രാഷ്ട്രീയ സംഘടന പ്രതുനിധികളെയും ട്രോമ കെയര്‍, ക്‌ളബ്ബുകള്‍, ചാരിറ്റി സംഘടനകള്‍, വിവിധ മേഖലയില്‍ ഉള്ള വ്യക്തികളെയും ആദരിച്ചു. തിരൂരങ്ങാടി നഗരസഭയും ആശുപത്രി മാനേജിങ് കമ്മിറ്റിയും സംയുക്തമായി താലൂക്ക് ആശുപത്രി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പ്രൗഢമായ സദസ്സില്‍ നിയോജക മണ്ഡലം എം എല്‍ എ. കെ പി എ മജീദ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. നഗരസഭ ചെയര്‍മാന്‍ കെപി മുഹമ്മദ് കുട്ടി അധ്യക്ഷനായിരുന്നു. ആരോഗ്യ കാര്യ സമിതി ചെയര്‍മാന്‍ സിപി ഇസ്മായില്‍ സ്വാഗതവും വിഷയാവതരണവുംനടത്തി. ഡെപ്യൂട്ടി ചെയ്യര്‍പേഴ്‌സന്‍ സിപി സുഹ്റാബി,സ്ഥിരം സമിതി അധ്യക്ഷന്മാരായ ഇക്ബാല്‍ കല്ലുങ്ങല്‍, എം സുജിനി, വഹീദ ചെമ്പ, കൗണ്‍സിലര്‍മാരായ കക്കടവ...
Feature, Health,

മഴക്കാല മുന്നൊരുക്കം ; ട്രോമാ കെയര്‍ തിരൂരങ്ങാടി സ്റ്റേഷന്‍ യൂണിറ്റിന് റെസ്‌ക്യു ഉപകരണങ്ങള്‍ കൈമാറി

തിരൂരങ്ങാടി : മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി മലപ്പുറം ജില്ലാ ട്രോമാ കെയര്‍ തിരൂരങ്ങാടി സ്റ്റേഷന്‍ യൂണിറ്റിന് ഗോള്‍ഡ് മര്‍ച്ചന്റ് അസോസിയേഷന്‍ ചെമ്മാട് യൂണിറ്റ് റെസ്‌ക്യു ഉപകരണങ്ങള്‍ കൈമാറി രാവിലെ 10 മണിക്ക് തിരുരങ്ങാടി പോലിസ് സ്റ്റേഷന്‍ പരിസരത്ത് നടന്ന ചടങ്ങില്‍ ഗോള്‍ഡ് മര്‍ച്ചന്റ് അസോസിയേഷന്‍ ചെമ്മാട് യൂണിറ്റ് പ്രധിനിധികളുടെ സാനിധ്യത്തില്‍ തിരുരങ്ങാടി പോലിസ് സ്റ്റേഷനിലെ എസ്എച്ച്ഒ കെ.ടി. ശ്രീനിവാസന്‍ തിരുരങ്ങാടി യൂണിറ്റിന് ഉപകരണങ്ങള്‍ കൈമാറി ഗോള്‍ഡ് മര്‍ച്ചന്റ് അസോസിയേഷന്‍ ചെമ്മാട് യൂണിറ്റ് പ്രധിനിധികളായ സിഎച്ച് ഇസ്മായില്‍, പനക്കല്‍ സിദ്ധീഖ്, വ്യാപാരി വ്യവസായി പ്രതിനിധികളായ നൗഷാദ് സിറ്റി പാര്‍ക്ക്, സൈനു ഉള്ളാട്ട്, ട്രോമാ കെയർ ഭാരവാഹികളായറാഫി കുന്നുംപുറം,റഫീഖ് വള്ളിയേങ്ങൽ, അസൈനാർ തിരൂരങ്ങാടി, റംസിയ, തുടങ്ങിയവരുംമർച്ചൻ്റ അസോസിയേഷൻ പ്രതിനിധികളായ അയൂബ് ഒള്ളക്കൻ, ഹനീഫ പനക്കൽ, എകെസി ഹ...
Education, Health,, Information

ജീവൻ രക്ഷാ പരിശീലന ക്ലാസ്സ് സംഘടിപ്പിച്ച് ട്രോമാ കെയർ പ്രവർത്തകർ മാതൃകയായി

തിരൂരങ്ങാടി : ജില്ലാ ട്രോമാ കെയർ തിരൂരങ്ങാടി സ്‌റ്റേഷൻ യൂണിറ്റ് ചെമ്മാട് നഗരസഭ ഓഡിറ്റോറിയത്തിൽ വെച്ച് പുതുവത്സരദിനത്തിൽ പൊതുജനങ്ങൾക്കായി ജീവൻ രക്ഷാ പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു.തിരൂരങ്ങാടി നഗരസഭ വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ ഉദ്‌ഘാടനം നിർവഹിച്ചു. ചടങ്ങിൽ സദഖത്തുള്ള ബാബു അധ്യക്ഷനായിരുന്നു. വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ ഇ പി ബാവ, ഡിവിഷൻ കൗൺസിലർ മുഹമ്മദലി അരിമ്പ്ര എന്നിവർ പങ്കെടുത്തു. റാഫി കുന്നുംപുറം സ്വോഗതവും റഫീഖ് വള്ളിയേങ്ങൽ നന്ദിയും പറഞ്ഞു.ഡോ. മുഹമ്മദ് കുട്ടി കണ്ണിയൻ ,നൂർമുഹമ്മദ് മലപ്പുറം, ജംഷീദ് സി ടി കീഴാറ്റൂർ ,പ്രസീദ നമ്പീശൻ മഞ്ചേരി , സമീറലി കൽപകഞ്ചേരിതുടങ്ങിയ ട്രോമാ കെയർ വളണ്ടിയർമാരും പരിശീലന ക്ലാസ്സിന് നേതൃത്വം നൽകി....
error: Content is protected !!