സ്വകാര്യ ബസ് ക്ലീനർമാർ നെയിംപ്ലേറ്റും യൂണിഫോമും ധരിക്കണം : മനുഷ്യാവകാശ കമ്മീഷൻ
മലപ്പുറം : സ്വകാര്യ ബസ് ക്ലീനർമാർ നെയിംപ്ലേറ്റും യൂണിഫോമും ധരിക്കുന്നുണ്ടെന്ന് മോട്ടോർ വാഹനവകുപ്പ് നിർബന്ധമായും ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. വീഴ്ച വരുത്തുന്ന ബസ് ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കമ്മീഷൻ ആക്ടിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. സ്വകാര്യ ബസ് ക്ലീനർമാർക്ക് നെയിംപ്ലേറ്റും യൂണിഫോമും നിർബന്ധമാക്കിയിട്ടും അത് നടപ്പിലാക്കാത്തതിനെതിരെ സമർപ്പിച്ച പരാതി തീർപ്പാക്കിക്കൊണ്ടാണ് ഉത്തരവ്.
ഗതാഗത കമ്മീഷണർ റിപ്പോർട്ട് സമർപ്പിച്ചു. 2022 ജൂൺ ആറിന് പുറത്തിറക്കിയ വിജ്ഞാപനപ്രകാരം സ്റ്റേറ്റ് ക്യാരേജുകളിലെ ക്ലീനർമാർക്ക് യൂണിഫോമും നെയിംപ്ലേറ്റും നിബന്ധമാക്കിയിട്ടുള്ളതായി പറയുന്നു. ഇക്കാര്യം ഉറപ്പാക്കാൻ എൻഫോഴ്സ്മെന്റ് വിഭാഗം പരിശോധനകൾ നടത്തുന്നുണ്ടെന്നും റിപ്പോർട്ടിലുണ്ട്.
നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ അതാത് ജില്ലകളിലെ എൻഫോഴ്സ്മെന്റ് ആർ. ടി. ഒ മാ...