Tag: University campus

university

കോവിഡ് വ്യാപനം: കാലിക്കറ്റ് സര്‍വകലാശാലയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസില്‍ നിയന്ത്രണങ്ങളും ബോധവത്കരണവും കര്‍ശനമാക്കാന്‍ വൈസ് ചാന്‍സലറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. വിദ്യാര്‍ഥികള്‍ അത്യാവശ്യകാര്യങ്ങള്‍ക്കല്ലാതെ സര്‍വകലാശാല സന്ദര്‍ശിക്കുന്നത് ഒഴിവാക്കണം. പരമാവധി ഓണ്‍ലൈന്‍ സേവനങ്ങള്‍ പ്രയോജനപ്പെടുത്തണം. ശനിയാഴ്ച മുതല്‍ സര്‍വകലാശാലാ പാര്‍ക്ക് പ്രവര്‍ത്തിക്കില്ല. അടുത്ത രണ്ട് ഞായറാഴ്ചകളില്‍ സി.എച്ച്.എം.കെ. ലൈബ്രറി തുറക്കില്ല. പരീക്ഷാഭവന്‍ അവശ്യസേവന മേഖലയായി നിലനിര്‍ത്തുന്നതിന്റെ ഭാഗമായി ജീവനക്കാര്‍ ഷിഫ്റ്റടിസ്ഥാനത്തില്‍ ജോലിക്കെത്തുന്ന കാര്യം ആലോചിക്കും. ജീവനക്കാര്‍ക്ക് ബൂസ്റ്റര്‍ ഡോസ് ലഭ്യമാക്കുന്നതിന് ആരോഗ്യവകുപ്പുമായി ചേര്‍ന്ന് പ്രത്യേകം ക്യാമ്പ് നടത്തുന്നത് പരിഗണിക്കും. കാമ്പസ് പഠനവകുപ്പുകളില്‍ ലാബ് ആവശ്യമില്ലാത്ത ക്ലാസുകള്‍ ഓണ്‍ലൈനാക്കുന്നതും പരിഗണനയിലാണ്. രാത്രി ഒമ്പതരക്ക്...
Crime, Malappuram

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസിൽ നിന്ന് ചന്ദന മരം കടത്തിയ 4 പേർ പിടിയിൽ

തേഞ്ഞിപ്പലം - കാലിക്കറ്റ് സർവകലാശാല ക്യാമ്പസ് ഭൂമിയിൽ നിന്നും ചന്ദന മരം മുറിച്ചു കടത്തിയ കേസിൽ നാലംഗ സംഘം പിടിയിൽ. കരിപ്പൂര്‍ മുളിയംപറമ്പ് സ്വദേശി ചെരങ്ങോടൻ അബ്ദല്‍ നാസര്‍ (41), നീരോല്‍പാലം സ്വദേശികളായ മേത്തലയില്‍ ശിഹാബുല്‍ ഹഖ് (33), തൊണ്ടിക്കോടന്‍ ജംഷീര്‍ (35), ചെനക്കലങ്ങാടി സ്വദേശി നമ്പില്ലത്ത് കെ.ടി ഫിർദൗസ് (36) എന്നിവരെ തേഞ്ഞിപ്പലം പോലീസ് അറസ്റ്റ് ചെയ്തു. ജംഷീർ നേരത്തെയും ചന്ദന കേസിലും ശിഹാബ് കഞ്ചാവ് കേസിലും പ്രതിയാണെന്ന് പൊലിസ് പറഞ്ഞു. നവംബര്‍ അഞ്ചിന് പുലര്‍ച്ചെയാണ് മോഷണം നടന്നത്. ബുധനാഴ്ചയാണ് സംഘം പൊലിസിൻ്റെ വലയിലാകുന്നത്. യൂണിവേഴ്സിറ്റിയിൽ നിന്നും മോഷണം പോയ ചന്ദന തടികളും പ്രതികള്‍ ഉപയാഗിച്ച വാഹനവും പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മോഷണം പോയ ചന്ദന തടികൾ പെരുവള്ളൂൾ കൊല്ലം ചിനയിലെ ഗോഡൗണിൽ നിന്നാണ് കണ്ടെടുത്തത്. കാലിക്കറ്റ് സർവകലാശാല അധികൃതർ നൽകിയ പരാതിയിൽ മലപ്പുറം ജില്ലാ പൊലിസ് മേധ...
error: Content is protected !!