Tag: Vaccination

സമ്പൂർണ കുത്തിവെയ്പ്പ് യജ്ഞത്തിന് തുടക്കമായി
Kerala, Malappuram, Other

സമ്പൂർണ കുത്തിവെയ്പ്പ് യജ്ഞത്തിന് തുടക്കമായി

മലപ്പുറം : സമ്പൂർണ പ്രതിരോധ കുത്തിവെയ്പ്പ് ലക്ഷ്യമിട്ട് ആരോഗ്യവകുപ്പും ആരോഗ്യ കേരളവും സംയുക്തമായി നടപ്പിലാക്കുന്ന മിഷൻ ഇന്ദ്രധനുഷ് 5.0ക്ക് ജില്ലയിൽ തുടക്കമായി. പ്രതിരോധിക്കാൻ കഴിയുന്ന രോഗങ്ങളിൽനിന്ന് മുഴുവൻ കുട്ടികളെയും സംരക്ഷിക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. മൂന്ന് ഘട്ടങ്ങളിലായാണ് ജില്ലയിലെ ആരോഗ്യ കേന്ദ്രങ്ങളിൽ പ്രതിരോധ കുത്തിവെയ്പ്പ് നടത്തുന്നത്. ആദ്യഘട്ടം ആഗസ്റ്റ് ഏഴ് മുതൽ 12 വരെയാണ്. രണ്ടാംഘട്ടം സെപ്റ്റംബർ 11 മുതൽ 16 വരെയും മൂന്നാംഘട്ടം ഒക്ടോബർ ഒമ്പത് മുതൽ 14 വരെയും നടക്കും. ക്യാമ്പയിന്റെ ഉദ്ഘാടനം മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കാരാട്ട് അബ്ദുറഹ്‌മാൻ നിർവഹിച്ചു. പൂക്കോട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് കെ ഇസ്മയിൽ അധ്യക്ഷത വഹിച്ചു. കുത്തിവെയ്‌പ്പെടുക്കുന്നതിൽ മുഴുവൻ പേരെയും പങ്കെടുപ്പിക്കാൻ സമൂഹം ഒന്നിച്ച് നിൽക്കണമെന് ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ഡിഫ്തീരിയ, വില്...
Other

വളർത്തു നായ്ക്കൾക്കും പൂച്ചകൾക്കും പ്രതിരോധ കുത്തിവെപ്പ് നൽകി

നന്നമ്പ്ര: മൃഗാശുപത്രിയിൽ വളർത്തു പൂച്ചയ്ക്കും നായ്ക്കൾക്കും പേ വിഷബാധയ്ക്കെതിരെയുള്ള പ്രതിരോധ കുത്തിവെപ്പ് ക്യാമ്പയിൻ നടത്തി. 31 പൂച്ചകൾക്കും 17 നായ്ക്കൾക്കും കുത്തി വെപ്പ് എടുത്തു. ഡോ. ഷബീർ ഹുസൈൻ, ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർ എം.മനോജ്, രാജേഷ് എന്നിവർ നേതൃത്വം നൽകി. ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് പി കെ റഹിയാനത്ത് ഉദ്‌ഘാടനം ചെയ്തു. സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സി ബാപ്പുട്ടി, ടി.കുഞ്ഞിമുഹമ്മദ്, നടുത്തൊടി മുഹമ്മദ് കുട്ടി തുടങ്ങിയവർ പങ്കെടുത്തു. https://youtu.be/H0jVQXH4S2Q...
error: Content is protected !!