Tag: Vallikkunnu mandalam

വള്ളിക്കുന്നില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് രജിസ്‌ട്രേഷന്‍ ക്യാമ്പുകള്‍ക്ക് തുടക്കമായി
Job

വള്ളിക്കുന്നില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് രജിസ്‌ട്രേഷന്‍ ക്യാമ്പുകള്‍ക്ക് തുടക്കമായി

വള്ളിക്കുന്ന് മണ്ഡലത്തില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് സമ്പൂര്‍ണ്ണ രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കുക എന്ന ലക്ഷ്യത്തോടെ പഞ്ചായത്ത് തലത്തില്‍ രജിസ്‌ട്രേഷന്‍ ക്യാമ്പുകള്‍ക്ക് തുടക്കമായി. പ്രഥമ ക്യാമ്പ് തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്തില്‍ പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി. വിജിത്ത് അദ്ധ്യക്ഷത വഹിച്ചു. തിരൂരങ്ങാടി ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെയും വള്ളിക്കുന്ന് നിയോജകമണ്ഡലത്തിലെ പഞ്ചായത്തുകളുടെയും സംയുക്താഭിമുഖ്യത്തില്‍ പട്ടികജാതി/ പട്ടികവര്‍ഗ്ഗ, തീരദേശ ഉദ്യോഗാര്‍ത്ഥികള്‍ക്കായും മറ്റു ഉദ്യോഗാര്‍ത്ഥികള്‍ക്കുമായാണ് ഏകദിന രജിസ്‌ട്രേഷന്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്. കൊണ്ടോട്ടി ജൂനിയര്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ കെ.കെ അജിത, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ എം. സുലൈമാന്‍, എ.പിയൂഷ്, നസീമ യൂനുസ്,എന്നിവര്‍ പങ്കെടുത്തു. മണ്ഡലത്തിലെ മറ്റു...
Other, university

ജല്‍ ജീവന്‍ മിഷന്‍ പദ്ധതിക്ക് കാലിക്കറ്റ് സര്‍വകലാശാല ഒന്നരയേക്കര്‍ സ്ഥലം ലഭ്യമാക്കും

വള്ളിക്കുന്ന്  മണ്ഡലത്തിലെ വള്ളിക്കുന്ന്, തേഞ്ഞിപ്പലം, മൂന്നിയൂര്‍ പഞ്ചായത്തുകളിലെയും പരപ്പനങ്ങാടി  നഗരസഭയിലെയും ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന ജല്‍ ജീവന്‍ മിഷന്‍ കുടിവെള്ള പദ്ധതിയ്ക്കായി കാലിക്കറ്റ് സര്‍വകലാശാല ഒന്നരയേക്കര്‍ സ്ഥലം ലഭ്യമാക്കും. ഉടമസ്ഥാവകാശം നിലനിര്‍ത്തിക്കൊണ്ട് ടാങ്ക് പണിയാനുള്ള സ്ഥലം ജല അതോറിറ്റിക്ക് കൈമാറാന്‍ സിന്‍ഡിക്കേറ്റിന്റെ നേതൃത്വത്തിലാണ് ഇടപെടലുണ്ടായത്. ഇതിന്റെ ഭാഗമായി വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജിന്റെ അധ്യക്ഷതയില്‍ സിന്‍ഡിക്കേറ്റംഗങ്ങളും ജല അതോറിറ്റി ഉദ്യോഗസ്ഥരും ചര്‍ച്ച നടത്തി. പദ്ധതിയ്ക്കായി സര്‍വകലാശാല കാമ്പസില്‍ ശുദ്ധീകരണ പ്ലാന്റും സ്ഥാപിക്കും. ചെനയ്ക്കലില്‍ ജല അതോറിറ്റിയുടെ നിലവിലുള്ള ടാങ്കിനടുത്തു തന്നെയാണ് സ്ഥലം വിട്ടു നല്‍കാനുദ്ദേശിക്കുന്നത്. ഇതു സംബന്ധിച്ച ധാരണാപത്രം തയ്യാറാക്കാന്‍ ജല അതോററ്റിയോട് സര്‍വകലാശാല നിര്‍ദേശിച്ചിട്ടുണ്ട്. 18 ക...
error: Content is protected !!