വന്ദേഭാരത് ; തിരൂരിനെ പരിഗണിക്കാതിരുന്നത് ഖേദകരം, കേന്ദ്ര റെയില്‍വേ വകുപ്പ് മന്ത്രിയെ നേരില്‍ കണ്ട് ഇ. ടി. മുഹമ്മദ് ബഷീര്‍ എം.പി
വന്ദേഭാരത് ട്രെയിന്‍ തിരൂരില്‍ നിര്‍ത്തുന്നത് സംബന്ധിച്ച് നടത്തിയ ശ്രമങ്ങള്‍ ഗവണ്‍മെന്റ് പരിഗണിക്കാതെ പോയത് ഖേദകരമാണെന്നും ട്രെയിന്‍ ഓടിതുടങ്ങിയതിനു ശേഷമുള്ള അനുഭവങ്ങള്‍ കണക്കിലെടുത്ത് തിരൂരിന്റെ കാര്യം പരിഗണിക്കാമെന്നത് റെയില്‍വേ മന്ത്രി സമ്മതിച്ചിരുന്നത് പാലിക്കാതെ പോയത് നിര്‍ഭാഗ്യകരമാണെന്നും ഇ. ടി. മുഹമ്മദ് ബഷീര്‍ എം.പി ഇന്ന് കേന്ദ്ര റെയില്‍വേ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവിനെ കണ്ട് അറിയിച്ചു.
കേരളത്തില്‍ ഏറ്റവും വലിയ ജനസംഖ്യയുള്ള മലപ്പുറം ജില്ലയിലെ പ്രധാന സ്റ്റോപ്പുകളില്‍ പോലും ധാരാളം ട്രെയിനുകള്‍ നിര്‍ത്താതെ പോകുന്നുണ്ട്. വന്ദേ ഭാരത് എക്‌സ്പ്രസിന്റെ കാര്യത്തില്‍ ഇനിയെങ്കിലും ഗവണ്മെന്റ് സഹായകരമായ സമീപനം സ്വീകരിക്കണമെന്നും കേരളത്തിലേക്ക് പുതിയ വന്ദേ ഭാരത് എക്‌സ്പ്രസ് അനുവദിക്കുമ്പോള്‍ ഇക്കാര്യത്തില്‍ നിര്‍ബന്ധമായും പരിഗണനയില്‍ ഉണ്ടാകണമെന്നും എംപി മന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.
രാജധാ...