Saturday, September 26

Tag: Vattappara accident

വട്ടപ്പാറയിൽ ലോറി മറിഞ്ഞ് യുവാവ് മരിച്ചു
Accident

വട്ടപ്പാറയിൽ ലോറി മറിഞ്ഞ് യുവാവ് മരിച്ചു

വളാഞ്ചേരി : ആറുവരിപ്പാതയിൽ വട്ടപ്പാറ വയഡക്ട് ബൈപ്പാസിൽ ലോറി മറിഞ്ഞു യുവാവ് മരിച്ചു. കണ്ണൂർ കൊളച്ചേരി സ്വദേശി താമരശേരി വളപ്പിൽ രാജീവൻ്റെ മകൻ അഭിജിത്ത് (26) ആണ് മരിച്ചത്. കണ്ണൂരിൽ നിന്നും തൊടുപുഴയിലേക്ക് എസിപി ഷീറ്റ് ലോഡുമായി പുറപ്പെട്ട ലോറിയാണ് വട്ടപ്പാറയിൽ അപകടത്തിൽപ്പെട്ടത്. ലോറിയുടെ ക്യാബിനിൽ ഉണ്ടായിരുന്ന ഡ്രൈവർ ഉൾപ്പെടെയുള്ള രണ്ടുപേർക്ക് പരിക്കേറ്റു. അവരുടെ പരിക്ക് ഗുരുതരമല്ല....
വട്ടപ്പാറ വളവിൽ ചരക്ക് ലോറി മറിഞ്ഞു അപകടം
Accident

വട്ടപ്പാറ വളവിൽ ചരക്ക് ലോറി മറിഞ്ഞു അപകടം

വളാഞ്ചേരി: വട്ടപ്പാറ വളവിൽ ചരക്കുലോറി മറിഞ്ഞു. ഡ്രൈവറും സഹഡ്രൈവറും പരുക്കേൽക്കാതെ രക്ഷപ്പെട്ടു. വയനാട് നിന്ന് പെരുമ്പാവൂരിലേക്ക് നേന്ത്രക്കായ കയറ്റിപ്പോകുന്ന ലോറിയാണ് പ്രധാന വളവിനു സമീപം മറിഞ്ഞത്. രാത്രി 12 ന് ആണ് അപകടം. ഹൈവെ പൊലിസ് എത്തി നടപടികൾ ട്രാഫിക് നിയന്ത്രിച്ചു.
വട്ടപ്പാറ വളവിൽ ചരക്ക് ലോറി മറിഞ്ഞ് 3 പേർ മരിച്ചു
Accident, Breaking news

വട്ടപ്പാറ വളവിൽ ചരക്ക് ലോറി മറിഞ്ഞ് 3 പേർ മരിച്ചു

വളാഞ്ചേരി : ദേശീയപാത 66ലെ വളാഞ്ചേരി വട്ടപ്പാറ വളവിൽ ചരക്ക് ലോറി നിയന്ത്രണം വിട്ട് 30 അടി താഴ്ചയിലേക്ക് മറിഞ്ഞ് ലോറിയിലുണ്ടായിരുന്ന മൂന്ന് പേർ മരിച്ചു. തൃശൂർ ചാലക്കുടിയിലേക്ക് സവാള കയറ്റി പോകുന്ന KL/30/D/0759 നമ്പർ ലോറിയാണ് മറിഞ്ഞത്. അപകടത്തില്പെട്ട ലോറിയുടെ ക്യാബിനിൽ മൂന്ന് പേർ ഒരു മണിക്കൂറോളം കുടുങ്ങിക്കിടന്നു. ഏറെ നേരത്തെ ശ്രമഫലമായി ക്യാബിൻ വെട്ടിപ്പൊളിച്ചാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത്. ഇന്ന് രാവിലെ 7.20 നാണ് അപകടം. മരിച്ചവരുടെ മൃതദേഹങ്ങൾ വളാഞ്ചേരി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു....