Tag: Vegitable

പച്ചക്കറികളും വിവിധതരം ഉത്പന്നങ്ങളും നോമ്പുതുറ വിഭവങ്ങളുമായി വിഷുച്ചന്തക്ക് തുടക്കമായി
Health,, Information

പച്ചക്കറികളും വിവിധതരം ഉത്പന്നങ്ങളും നോമ്പുതുറ വിഭവങ്ങളുമായി വിഷുച്ചന്തക്ക് തുടക്കമായി

കുടുംബശ്രീ ജില്ലാ മിഷന്റെയും മലപ്പുറം കുടുംബശ്രീ സി.ഡി.എസ് രണ്ടിന്റെയും ആഭിമുഖ്യത്തില്‍ നഗരസഭയുടെ സഹകരണത്തോടെ നടത്തുന്ന വിഷു ചന്തക്ക് ബസ് സ്റ്റാന്റ് പരിസരത്ത് തുടക്കമായി. മലപ്പുറം നഗരസഭാ അധ്യക്ഷന്‍ മുജീബ് കാടേരി ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ജുമൈല തണ്ടുതുലാന്‍ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ അംഗങ്ങളുണ്ടാക്കിയ പച്ചക്കറികളും വിവിധതരം ഉത്പന്നങ്ങളും നോമ്പുതുറ വിഭവങ്ങളും ചന്തയില്‍ വില്‍പ്പനക്കുണ്ട്. സ്ഥിരം സമിതി അധ്യക്ഷരായ പി.കെ സക്കീര്‍ ഹുസൈന്‍, നൂറേങ്ങല്‍ സിദ്ധീഖ്, മറിയുമ്മ ഷെരീഫ്, സി.പി ആയിഷാബി, പി കെ അബ്ദുല്‍ ഹക്കീം, സി ഡി എസ് വൈസ് ചെയര്‍പേഴ്‌സണ്‍ ഷംല റിയാസ്, വിനീത, ഷീന, കൗണ്‍സിലര്‍മാരായ സുരേഷ് മാസ്റ്റര്‍, സഹിര്‍, അബ്ദുല്‍സമദ് ഉലുവാന്‍, സല്‍മ, സമീറ, ശിഹാബ്, കദീജ എന്നിവര്‍ പങ്കെടുത്തു. വ്യാഴാഴ്ച ചന്ത അവസാനിക്കും....
അടുക്കളത്തോട്ടത്തിൽ ഒരു കമ്പിൽ നിന്ന് ലഭിച്ചത് അര കിന്റലോളം കപ്പ
Other

അടുക്കളത്തോട്ടത്തിൽ ഒരു കമ്പിൽ നിന്ന് ലഭിച്ചത് അര കിന്റലോളം കപ്പ

അടുക്കള തോട്ടത്തിൽ നിന്ന് ലഭിച്ച ഭീമൻ കപ്പ കൗതുകമായി. വള്ളിക്കുന്ന് ചോപ്പൻകാവ് സ്വദേശിയും സിനിമ സീരിയൽ വിശ്വൽ എഡിറ്ററുമായ അഭിലാഷ് റാമിന്റെ വീട്ടിലാണ് അര കിന്റലോളം തൂക്കമുള്ള കപ്പ ലഭിച്ചത്.ഭീമൻ കപ്പ നാട്ടുകാർക്കും കൂട്ടുകാർക്കും വിതരണം ചെയ്തു. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/IDCu5SAwZfUJm9wogFNqt7 പുതിയ വീട് വെച്ചപ്പോൾ അടുക്കള തോട്ടത്തിൽ കുഴിച്ചിടാനായി ഒരു വർഷം മുമ്പ് ഭാര്യ സിമിയുടെ അച്ഛൻ 8 കപ്പ കമ്പ് നൽകിയിരുന്നു. 7 കമ്പുകൾ മുമ്പ് വിളവെടുത്തിരുന്നു. അതിൽ ബാക്കിയുള്ള ഒരു കപ്പ വിളവെടുത്തപ്പോഴാണ് വലിയ വിളവ് ലഭിച്ചത്. അസാമാന്യ വലിപ്പമുണ്ട് എന്ന് മനസ്സിലായപ്പോൾ സൂക്ഷിച്ചാണ് പരിച്ചെടുത്തതെന്ന് അഭിലാഷ് പറഞ്ഞു. ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് രണ്ടര മണിക്കൂറെടുത്താണ് പുറത്തെടുത്തത്. വിളവ് കാണാൻ നിരവധി ആളുകളാണ് എത്തിയത്. ഇവ അയൽവാസികൾക്കും സുഹൃത്തുക്കൾക്കും വിതരണം ച...
error: Content is protected !!