Tag: Vengara bus stand

ഭർത്താവിനെ കൊന്ന കേസിൽ പ്രതിയായ യുവതി രക്ഷപ്പെട്ടു; മണിക്കൂറുകൾക്കുള്ളിൽ വേങ്ങരയിൽ പിടിയിലായി
Breaking news, Crime

ഭർത്താവിനെ കൊന്ന കേസിൽ പ്രതിയായ യുവതി രക്ഷപ്പെട്ടു; മണിക്കൂറുകൾക്കുള്ളിൽ വേങ്ങരയിൽ പിടിയിലായി

കോഴിക്കോട് : കുതിരവട്ടം മാനസ്സികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട കൊലക്കേസ് പ്രതി പിടിയിൽ. 8.45 ഓടെ വേങ്ങര ബസ്സ്റ്റാൻഡിൽ നിന്നാണ് പൂനം ദേവിയെ പിടികൂടിയത്. ഇവരെ കോഴിക്കോട് സിറ്റി പൊലീസിന് കൈമാറും. രാവിലെ 7.30 ന് ഇവർ കോഴിക്കോട് നിന്ന് വേങ്ങരയ്ക്ക് ബസ്സ് കയറി. വേങ്ങര സ്റ്റാൻഡിൽ ഇറങ്ങിയ ഉടനെ ഇവരെ പൊലീസ് പിടികൂറ്റുകയായിരുന്നു. പൂനം ദേവിയെ തിരിച്ചറിഞ്ഞ ആളുകൾ ബസിൽ ഉള്ള വിവരം പൊലീസിന് വിവരം കൈമാറുകയായിരുന്നു. വേങ്ങരയിൽ വച്ച് ഭർത്താവ് സഞ്ചിത് പസ്വാനെ കൊലപ്പെടുത്തിയ കേസിലാണ് ഇവരെ പിടികൂടിയത്. പുലർച്ചെ 12.15ഓടെയാണ് പൂനം പുറത്തു കടന്നത്. ശുചിമുറിയുടെ വെന്റിലേറ്റർ ഗ്രിൽ കുത്തി ഇളക്കിയാണ് ഇവർ രക്ഷപ്പെട്ടത്. ഇന്നലെ ആണ് ഇവരെ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. ബീഹാർ വൈശാലി ജില്ലാ സ്വദേശിയാണ് പൂനം. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ ജോയിൻ ചെയ്യുക https://chat.whatsapp.com/FEZB8dQxw...
Crime

പരസ്യമായി മദ്യപിച്ച് സി ഐയെ അസഭ്യം പറഞ്ഞയാളെ പോലീസ് അറസ്റ്റ് ചെയ്തു

വേങ്ങര ബസ്റ്റാന്റിലിരുന്ന് മദ്യപിച്ച് പോലീസിനെതിരെ അസഭ്യം പറഞ്ഞ മധു പോലീസ് കസ്റ്റഡിയിൽ വേങ്ങര: വേങ്ങര ബസ്റ്റാന്റിലിരുന്ന് പോലീസിനെയും എസ് എച്ച് ഒ മുഹമ്മദ് ഹനീഫയെയും അസഭ്യം പറഞ്ഞ മധുവിനെ ഐ പി മുഹമ്മദ് ഹനീഫയുടെ നേതൃത്വത്തിലുള്ള പോലീസ് കസ്റ്റഡിയിലെടുത്തു. https://youtu.be/NvxnA7GrbSM ലഹരി വിൽപ്പന കേസിൽ ഇയാളെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പുറത്തിറങ്ങിയശേഷം കഴിഞ്ഞദിവസം വേങ്ങര ബസ് സ്റ്റാൻഡിൽ മദ്യക്കുപ്പി കയ്യിൽ പിടിച്ച് വേങ്ങര പോലീസിനെ പരസ്യമായി അസഭ്യം പറയുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.ഇതിനെ തുടർന്ന് വേങ്ങര ഗ്രാമ പഞ്ചായത്ത് ഭരണ സമിതി മെമ്പർമാർ ഒപ്പിട്ട പരാതി വേങ്ങര പോലീസിന് നൽകിയിരുന്നു. വേങ്ങര പോലിസ് എത്തിയപ്പോൾ ആക്രമിക്കാൻ ശ്രമിച്ചതിനെ തുടർന്ന് പോലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും കേസ് എടുത്തു. വേങ്ങര ബസ്റ്റാന്റ് പരിസരങ്ങളിൽ ലഹരി ഉപയോഗിക്കുകയും വി...
Other

വേങ്ങര ബസ്റ്റാൻഡിൽ വിദ്യാർത്ഥി സംഘർഷം

വേങ്ങര: വേങ്ങര ബസ് സ്റ്റാൻഡിൽ വിദ്യാർഥികൾ തമ്മിൽ പൊരിഞ്ഞ സംഘർഷം. സംഘർഷത്തിൽ വിദ്യാർഥികളിൽ ചിലർക്ക് പരിക്കേറ്റിട്ടുണ്ട്. മെഡിക്കൽ ക്ലിനികിന്റെ ചില്ല് തകർന്നു. ബുധനാഴ്ച വൈകിട്ട് അഞ്ചോടെയാണ് വി ദ്യാർഥികൾ ബസ്സ്റ്റാൻഡ് പരിസരത്ത് വെച്ച് തല്ല് തുടങ്ങിയത്, ടൗൺ ഗവ. മോഡൽ ഹൈസ്കൂളിലെ ഒരുപറ്റം വിദ്യാർഥികൾ കഴിഞ്ഞ ദിവസം ഗവ. ബോയ്സ് ഹൈസ്കൂളിലെ വിദ്യാർഥികളെ സ്കൂളിലെത്തി തല്ലിപ്പരിക്കേൽപിച്ചതിന്റെ പ്രതികാരമെന്നോണം ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ സംഘടിച്ചെത്തി ആക്രമിച്ചതാണ് സംഘർഷത്തിന് കാരണമെന്നാണ് നിഗമനം. വേങ്ങര സ്റ്റേഷൻ ഹൗസ് ഓഫിസർ പി. കെ. ഹനീഫയുടെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘർഷം നിയന്ത്രിച്ച്, അപകട സാഹചര്യം ഒഴിവാക്കുകയായിരുന്നു. ...
error: Content is protected !!