Tag: Vettichira

ആറുവരിപ്പാത: മലപ്പുറം ജില്ലയിലെ ടോൾ ബൂത്ത് വെട്ടിച്ചിറയിൽ
Kerala

ആറുവരിപ്പാത: മലപ്പുറം ജില്ലയിലെ ടോൾ ബൂത്ത് വെട്ടിച്ചിറയിൽ

തിരൂരങ്ങാടി : മംഗളുരു ഇടപ്പള്ളി ആറുവരിപ്പാതയുടെ ജില്ലയിലെ ടോൾ പിരിവുകേന്ദ്രം വളാഞ്ചേരിക്കു സമീപത്തെ വെട്ടിച്ചിറയിൽ സ്ഥാപിക്കും. ഇക്കാര്യത്തിൽ അന്തിമ തീരുമാനമായതായി കെഎൻആർസിഎൽ പ്രോജക്ട് വൈസ് പ്രസിഡന്റ് മുരളീധര റെഡി പറഞ്ഞു. ജില്ലയിലൂടെ കടന്നുപോകുന്ന 75 കിലോമീറ്റർ ആറുവരിപ്പാതയിൽ ആകെ ഒരു ടോൾ ബൂത്താണ് ഉണ്ടാവുക. രാമനാട്ടുകരയ്ക്കും വളാഞ്ചേരിക്കുമിടയിൽ വെട്ടിച്ചിറ ഭാഗത്താണ് ടോൾ പിരിവുകേന്ദ്രം സ്ഥാപിക്കുന്നത്. തിരൂരങ്ങാടി ടുഡേ. വളാഞ്ചേരി ബൈപാസിലെ വയഡക്ട് പാലം കയറിക്കഴിഞ്ഞാൽ ചെന്നെത്തുക ടോൾ ബൂത്തിലേക്കാകും. വളാഞ്ചേരി മുതൽ തൃശൂർ ജില്ലാ അതിർത്തിയായ കാപ്പിരിക്കാട് വരെയുള്ള റീച്ചിൽ ടോൾ ബൂത്ത് ഉണ്ടാവില്ല. 60 കിലോമീറ്റർ അകലത്തിലാണ് ടോൾ ബൂത്ത് സ്ഥാപിക്കുന്നത്. ഇതുകൊണ്ടു ത ന്നെ തൃശൂർ, കോഴിക്കോട് ജില്ലകളിലാണ് മറ്റു ടോൾ പിരിവുകേന്ദ്രങ്ങൾ ഉണ്ടാവുക. ട്രാഫിക് സിഗ്നലുകളും യു ടേണുമില്ലാത്ത അതിവേഗ പാതയിലൂടെ വാഹ...
Accident

ഉണക്കാനിട്ട വസ്ത്രങ്ങളെടുക്കാൻ ഉമ്മയോടൊപ്പം പുറത്തിറങ്ങിയ നാല് വയസുകാരന് മിന്നലേറ്റു

പുത്തനത്താണി: മിന്നലേറ്റ് 4 വയസ്സുകാരന് പരിക്കേറ്റു. വെട്ടിച്ചിറ വളപ്പിൽ ഷംസീർ ബാബുവിന്റെ മകൻ മുഹമ്മദ് ഷെസിനാണ് മിന്നാലേറ്റത്. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് സംഭവം. മഴ പെയ്തപ്പോൾ പുറത്ത് ഉണക്കാനിട്ടിരുന്ന തുണികൾ എടുക്കാൻ ഉമ്മയും വീട്ടിലെ മറ്റുള്ളവരും പുറത്തിറങ്ങിയപ്പോൾ ഷെസിനും അവർക്കൊപ്പം പുറത്തിറങ്ങിയിരുന്നു. ഇതിനിടെയാണ് മിന്നലേറ്റത്. പരുക്കേറ്റ കുട്ടിയെ കോട്ടക്കൽ ആശുപത്രിയിൽ ചികിത്സ നൽകി. വീട്ടിലെ വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചിട്ടുണ്ട്. ചുമരിന് വിള്ളലുണ്ടായി. പറമ്പിലെ തെങ് കത്തിനശിച്ചു. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/EjKAQ559NFx84PJsSEy1LZ കരിപ്പോൾ സ്കൂളിന് സമീപത്തെ ചക്കാല കബീറിന്റെ വീട്ടിലെ ഇൻവെർട്ടർ , മീറ്റർ ബോർഡ്, വൈദ്യുത സംവിധാനം തുടങ്ങിയവയും തകർന്നു. അപ്രതീക്ഷിതമായി കനത്ത ഇടിമിന്നലിൽ സമീപത്തെ തെങ്ങും വീട്ടിലെ ഉപകരണങ്ങളും കത്തിനശിച്ചു. ...
Accident

ബൈക്കിന് സൈഡ് നല്കുന്നതിനിടെ കെ എസ് ആർ ടി സി ബസ് റോഡരികിൽ ചെരിഞ്ഞു

വെട്ടിച്ചിറ: ദേശീയപാത വെട്ടിച്ചിറയിൽ ബൈക്കിന് സൈഡ് നൽകുന്നതിനിടെ കെ എസ് ആർ ടി സി ബസ് റോഡ് സൈഡിലേയ്ക്ക് ചെരിഞ്ഞു. തിങ്കളാഴ്ച പുലർച്ചെ 4.45 നാണ് സംഭവം. തിരുവനന്തപുരത്തു നിന്നും കണ്ണൂരിലേയ്ക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി.യുടെ ഗരുഡ കിങ് ബസ്സാണ് അപകടത്തിൽ പെട്ടത്. യാത്രക്കാർ സുരക്ഷിതരാണ്. ഇവരെ മറ്റു ബസ്സുകളിൽ ലക്ഷ്യസ്ഥാനത്തെത്തിച്ചു. വെട്ടിച്ചിറയിൽ പാത ഇരട്ടിപ്പിന്റെ ഭാഗമായി നിർമ്മിച്ച വൺവേ പാതയിലെ വളവിൽ എതിർവശത്തു നിന്നും വന്ന ബൈക്കിന് ഡ് നൽകാൻ ശ്രമിച്ചതോടെ റോഡരികിലെ മണ്ണിൽ താഴ്ന്ന് ചെരിയുകയായിരുന്നു. തുടർന്ന് രാവിലെ ക്രയിൻ, മണ്ണുമാന്തി യന്ത്രം എന്നിവ ഉപയോഗിച്ചു വടം കെട്ടി വലിച്ചാണ് ബസ് സുരക്ഷിതമാക്കിയത്. ...
error: Content is protected !!