കാലിക്കറ്റ് വി.സിയുടെ പേരില്‍ വ്യാജസന്ദേശങ്ങള്‍; കരുതിയിരിക്കാന്‍ അഭ്യര്‍ഥന
കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലറുടെ പേരും ഫോട്ടോയും വ്യാജമായി ഉപയോഗിച്ച് സന്ദേശങ്ങളും ചാറ്റുകളും നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം സന്ദേശങ്ങളോട് സര്‍വകലാശാലാ ജീവനക്കാരും അധ്യാപകരും പൊതുജനങ്ങളും പ്രതികരിക്കരുതെന്ന് സര്‍വകലാശാല പത്രക്കുറിപ്പില്‍ അറിയിക്കുന്നു.916290596124 എന്ന മൊബൈല്‍ നമ്പറില്‍ ടെലിഗ്രാം ആപ്പിലൂടെയും കോവിഡ് ഹെല്പ് ഫണ്ട് ([email protected]) എന്ന ഇമെയില്‍ വിലാസത്തിലൂടെയും ജീവനക്കാരുടെ വ്യക്തിഗത വിവരങ്ങള്‍ തേടുന്നതായാണ് വിവരം. സംഭവത്തില്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കുമെന്നും തട്ടിപ്പുകള്‍ക്ക് സാധ്യതയുള്ളതിനാല്‍ ആരും ഇത്തരം സന്ദേശങ്ങളോട് പ്രതികരിക്കരുതെന്നും വൈസ് ചാന്‍സലറുടെ ഓഫീസ് അറിയിച്ചു. ...