Friday, September 5

Tag: Waqf

പാവപ്പെട്ട മുസ്ലിം പെണ്‍കുട്ടികള്‍ക്ക് വിവാഹത്തിന് വഖഫ് ബോര്‍ഡ് വഴി നല്‍കുന്ന ധനസഹായം വേഗത്തിലാക്കണം ; ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന് നിവേദനം നല്‍കി
Local news

പാവപ്പെട്ട മുസ്ലിം പെണ്‍കുട്ടികള്‍ക്ക് വിവാഹത്തിന് വഖഫ് ബോര്‍ഡ് വഴി നല്‍കുന്ന ധനസഹായം വേഗത്തിലാക്കണം ; ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന് നിവേദനം നല്‍കി

തിരൂരങ്ങാടി: പാവപ്പെട്ട മുസ്ലിം കുടുംബങ്ങളിലെ പെണ്‍കുട്ടികളുടെ വിവാഹത്തിന് വഖഫ് ബോര്‍ഡ് വഴി ചെറിയൊരാശ്വാസമായി നല്‍കി വരുന്ന ധനസഹായം കാലോചിതവും സമയബന്ധിതവുമായി നല്‍കുന്നത് വേഗത്തിലാക്കുന്ന നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ സംഘടന (എന്‍എഫ് പിആര്‍) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന് നിവേദനം സമര്‍പ്പിച്ചു. ഓഫീസുമായി ബന്ധപ്പെട്ടപ്പോള്‍ 2018 മുതലുള്ള അപേക്ഷകളാണ് പരിഗണിച്ചു വരുന്നതെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും ഓഫീസിലേക്ക് വിളിക്കുമ്പോള്‍ ഫോണെടുക്കാത്തത് സംബന്ധിച്ചും നിവേദനത്തിലൂടെ ബോധിപ്പിച്ചതായും ഭാരവാഹികള്‍ പറഞ്ഞു. തിരൂര്‍ പി ഡബ്ലു ഡി റസ്റ്റ് ഹൗസില്‍ വെച്ച് നടന്ന കൂടിക്കാഴ്ച്ചയില്‍ ജില്ലാ പ്രസിഡന്റ് അബ്ദുല്‍ റഹീം പൂക്കത്ത്, ഷാജി മുങ്ങാത്തം തറ എന്നിവര്‍ ചേര്‍ന്നാണ് നിവേദനം സമര്‍പ്പിച്ചത്....
National

വഖഫ് സ്വത്തുക്കളില്‍ അനധികൃതമായി താമസിച്ചു ; യതീം ഖാന മാനേജര്‍ക്ക് 27 കോടിയുടെ റിക്കവറി നോട്ടീസ്

മധ്യപ്രദേശ് : വഖഫ് സ്വത്തുക്കളില്‍ അനധികൃതമായി താമസിച്ചിരുന്ന വ്യക്തിക്കെതിരെ മധ്യപ്രദേശ് വഖഫ് ബോര്‍ഡ് 27 കോടി രൂപയുടെ റിക്കവറി നോട്ടീസ് പുറപ്പെടുവിച്ചു. ചരിത്രത്തിലെ ഏറ്റവും വലിയ റിക്കവറി തുകയാണിത്. ഇദാര യതീം ഖാനയുടെ മാനേജര്‍ ഷാഹിദ് അലി ഖാനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. വഖഫ് ബോര്‍ഡ് സ്വത്ത് തന്റേതാണെന്ന് വ്യാജമായി അവകാശപ്പെട്ട് അത് വാടകയ്ക്ക് നല്‍കിയെന്നാണ് അദ്ദേഹത്തിനെതിരെയുള്ള കേസ്. വഖഫിന്റെ കീഴില്‍വരുന്ന 200 കടകള്‍ വാടകയ്ക്ക് നല്‍കി ഷാഹിദ് അലി ഖാന്‍ 24.85 കോടി രൂപ പിരിച്ചെടുത്തുവെന്നാണ് കേസ്. വഖഫ് ബോര്‍ഡ് ചട്ടങ്ങള്‍ ലംഘിച്ചതായും ആരോപിക്കപ്പെടുന്നു. തിരിച്ചുപിടിക്കുന്ന തുക പാവപ്പെട്ട മുസ്ലീം അനാഥരുടെ ക്ഷേമത്തിനും വിദ്യാഭ്യാസത്തിനുമായി ഉപയോഗിക്കുമെന്ന് വഖഫ് ബോര്‍ഡ് അറിയിച്ചു....
Kerala

വഖഫ് സംരക്ഷണ റാലിയില്‍ നിന്ന് ഉദ്ഘാടകനായ ജിഫ്രി മുത്തുക്കോയ തങ്ങള്‍ പിന്‍മാറി

എറണാകുളം : എറണാകുളത്ത് ഇന്ന് നടക്കുന്ന വഖഫ് സംരക്ഷണ റാലിയില്‍ നിന്ന് സമ്മേളനത്തിന്റെ ഉദ്ഘാടകനായ സമസ്ത പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പിന്‍മാറി. പരിപാടിയിലേക്ക് പാണക്കാട് സാദിഖലി തങ്ങളെ ക്ഷണിക്കാത്തതില്‍ സമസ്തയിലെ മുസ്ലീം ലീഗ് അനുകൂല വിഭാഗത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്നാണ് പിന്‍മാറ്റം. വഖഫ് സംരക്ഷണ റാലിയില്‍ പാണക്കാട് സാദിഖലി തങ്ങളെ ക്ഷണിക്കാത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഇടപെടുകയും പരസ്യമായ തര്‍ക്കത്തിലേക്ക് പോകരുതെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. സമസ്തയുടെ ജില്ലാ ജനറല്‍ സെക്രട്ടറി ഓണംപള്ളി മുഹമ്മദ് ഫൈസി അടക്കമുള്ള മുസ്ലീം ലീഗ് അനുകൂല വിഭാഗവും ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവിയും പരിപാടിയില്‍ പങ്കെടുക്കില്ല. പാണക്കാട് തങ്ങള്‍മാരെ ഒഴിവാക്കികൊണ്ട് നടത്തുന്ന ഒരു സുന്നി ഐക്യത്തിന് കേരളത്...
National

വഖഫ് ഭേദഗതി നിയമം ; 58 ഏക്കര്‍ ഏക്കര്‍ വഖഫ് സ്വത്തുക്കള്‍ സര്‍ക്കാര്‍ ഭൂമിയായി രജിസ്റ്റര്‍ ചെയ്തു : കൂടുതല്‍ വഖഫ് ഭൂമി തിരിച്ചുപിടിച്ച് സര്‍ക്കാര്‍ സ്വത്തായി രജിസ്റ്റര്‍ ചെയ്യുമെന്ന് ഉദ്യോഗസ്ഥര്‍

ഉത്തര്‍പ്രദേശ്: വഖഫ് ഭേദഗതി നിയമത്തിനെതിരെയുള്ള കേസുകള്‍ കോടതിയില്‍ നിലനില്‍ക്കെ 58 ഏക്കര്‍ വഖഫ് സ്വത്തുക്കള്‍ ഏറ്റെടുത്ത് സര്‍ക്കാര്‍ ഭൂമിയായി രജിസ്റ്റര്‍ ചെയ്തു. ഉത്തര്‍ പ്രദേശിലെ കൗശാമ്പി ജില്ലയില്‍ ആണ് വഖഫ് സ്വത്തുക്കള്‍ സര്‍ക്കാര്‍ ഭൂമിയാക്കിയത്. വഖഫ് ബോര്‍ഡിന് കീഴില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് മുമ്പ് മദ്രസകളും ശ്മശാനങ്ങളും ഉള്‍ക്കൊള്ളുന്ന ഭൂമി ഗ്രാമ സമാജിന്റെ പേരിലായിരുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ജില്ലയിലെ ആകെ 98.95 ഹെക്ടര്‍ ഭൂമിയാണ് വഖഫ് ബോര്‍ഡിന് കീഴില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതില്‍ ഏകദേശം 58 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ തിരിച്ച് പിടിച്ച് സര്‍ക്കാര്‍ ഭൂമി ആയിട്ടാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കൂടുതല്‍ പരിശോധനയ്ക്കായി ജില്ലയിലെ മൂന്ന് തഹസില്‍ മേഖലകളിലും അന്വേഷണ സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ വഖഫ് ഭൂമി തിരിച്ചുപിടിച്ച...
National, Other

പതിനാല് മണിക്കൂര്‍ നീണ്ട ചര്‍ച്ച ; ലോക്‌സഭ കടന്ന് വഖഫ് ബില്ല് ; ബില്‍ ഇന്നുതന്നെ രാജ്യസഭയിലും അവതരിപ്പിക്കും

പതിനാല് മണിക്കൂറോളം നീണ്ട ചര്‍ച്ചകള്‍ക്കും വോട്ടെടുപ്പിനും ഒടുവില്‍ വഖഫ് ബില്‍ ലോക്‌സഭ പാസാക്കി. 288 പേര്‍ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോള്‍ 232 പേര്‍ ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്തു. പ്രതിപക്ഷത്തിന്റെ ഭേദഗതികള്‍ തള്ളിയാണ് ബില്‍ പാസാക്കിയത്. 2025 ഏപ്രില്‍ മൂന്ന് വ്യാഴാഴ്ച പുലര്‍ച്ചെ 2 മണിയോടെയാണ് ബില്‍ പാസായത്. എന്‍ കെ പ്രേമചന്ദ്രന്‍, ഗൗരവ് ഗോഗോയി, കെ സി വേണുഗോപാല്‍, മുഹമ്മദ് ജാവേദ്, അസസുദ്ദീന്‍ ഒവൈസി, കെ രാധാകൃഷ്ണന്‍, ഇ ടി മുഹമ്മദ് ബഷീര്‍ അടക്കമുള്ളവര്‍ മുന്നോട്ടുവെച്ച ഭേദഗതികള്‍ ശബ്ദവോട്ടോടെ തള്ളി. ഇതോടെ ബില്‍ ലോക്‌സഭ കടന്നു. രാജ്യസഭയിലും കൂടി പാസാക്കിയ ശേഷം രാഷ്ട്രപതി കൂടി ഒപ്പുവെച്ചാല്‍ വഖഫ് നിയമഭേദഗതി പ്രാബല്യത്തില്‍ വരും. വഖഫ് സ്വത്തുക്കളെ നിയന്ത്രിക്കുന്ന 1995 ലെ നിയമം ഭേദഗതി ചെയ്യുന്നതിനാണ് കേന്ദ്ര സര്‍ക്കാര്‍ ബില്‍ അവതരിപ്പിച്ചത്. ബില്‍ ഇന്നുതന്നെ രാജ്യസഭയിലും അവതര...
Kerala

വഖഫ് ബോർഡ് : ആശങ്കകൾ പരിഹരിക്കുന്നതിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേരുമെന്ന് വഖഫ് മന്ത്രി

മന്ത്രി വി.അബ്ദുറഹിമാനും ജിഫ്രി തങ്ങളും കൂടിക്കാഴ്ച നടത്തി. കൊണ്ടോട്ടി: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡണ്ട് ജിഫ്രി മുത്തുകോയ തങ്ങളുമായി കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ കൂടിക്കാഴ്ച നടത്തി. മുണ്ടക്കുളം ജാമിഅ ജലാലിയ കോംപ്ലക്സിലാണ് കൂടിക്കാഴ്ച നടത്തിയത്. കേരളത്തിലെ സമധാനന്തരീക്ഷം തകരുന്നത് ഒഴിവക്കുന്നതിനുള്ള വിവേക പൂർണ്ണമായ സമീപനം സ്വീകരിച്ച മുത്തുകോയ തങ്ങളെ മന്ത്രി അഭിനന്ദിച്ചു. വഖഫ് ബോർഡ് നിയമനവുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കുന്നതിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേരുമെന്ന് കായിക- വഖഫ് വകുപ്പ് മന്ത്രി പറഞ്ഞു. ഈ യോഗത്തിൽ സമസ്ത പ്രതിനിധികൾ പങ്കെടുക്കുമെന്ന് സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങൾ ചർച്ചയിൽ മന്ത്രിയെ അറിയിച്ചു. നിയമനം പി.എസ് സിക്ക് വിടുന്നതിലൂടെ സ്വജനപക്ഷപാതിത്വവും പിൻവാതിൽ നിയമനവും തടയാമെന്ന സദുദ്ദേശം മാത്രമാണ് സർക്കാറിനുള്ളത്. ഏതെങ്കിലും വിഭാഗത്തിന്റെ അവകാശങ്ങൾ ഇല്ലാ...
error: Content is protected !!