Tag: Waqf board

വഖഫ് ബോര്‍ഡിന്‍റെ അധികാരങ്ങള്‍ വെട്ടിക്കുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ; വഖഫ് നിയമത്തില്‍ 40 ഭേദഗതികള്‍ കൊണ്ടുവരാൻ തീരുമാനം
National

വഖഫ് ബോര്‍ഡിന്‍റെ അധികാരങ്ങള്‍ വെട്ടിക്കുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ; വഖഫ് നിയമത്തില്‍ 40 ഭേദഗതികള്‍ കൊണ്ടുവരാൻ തീരുമാനം

ദില്ലി : വഖഫ് ബോർഡിന്റെ അധികാരങ്ങൾ വെട്ടിക്കുറയ്ക്കാനൊരുങ്ങി കേന്ദ്രസർക്കാർ. ഇതിനായി വഖഫ് നിയമം ഭേദഗതി ചെയ്യും. നിലവിലെ വഖഫ് നിയമത്തില്‍ 40 ഭേദഗതികള്‍ കൊണ്ടുവരാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതുമായി ബന്ധപ്പെട്ട ബില്‍ നാളെ പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചേക്കും. ഒരു ഭൂമിയെ വഖഫ് ഭൂമിയായി പ്രഖ്യാപിക്കുന്നത് ഉൾപ്പെടെയുള്ള ബോർഡിന്റെ അധികാരങ്ങളിൽ മാറ്റം വരുത്തിക്കൊണ്ടാകും നിയമ ഭേദഗതി. ഭേദഗതി പ്രകാരം വഖഫ് ബോർഡുകൾ അവകാശമുന്നയിക്കുന്ന സ്വത്തുക്കളുടെ മേൽ പരിശോധന നിർബന്ധിതമാക്കും. വഖഫ് സ്വത്തുക്കളെന്നവകാശപ്പെടുന്ന ഭൂമി കര്‍ശന പരിശോധനകള്‍ക്ക് ഇനി മുതല്‍ വിധേയമാക്കും. തര്‍ക്ക ഭൂമികളും സര്‍ക്കാര്‍ പരിശോധിക്കും. രാജ്യത്തുടനീളം 9.4 ലക്ഷം ഏക്കര്‍ വസ്തുവകകളാണ് വഖഫ് ബോര്‍ഡിന് കീഴിലുള്ളത്. നിലവിൽ വഖഫ് ബോർഡിന് തങ്ങൾക്ക് ലഭിക്കുന്ന ഏത് ഭൂമിയും വഖഫ് സ്വത്തായി പ്രഖ്യാപിക്കാനുള്ള അധികാരമുണ്ട്. വഖഫ് ബോർഡിന്റെ ഘടനയ...
Local news, Other

വഖഫ് സംരക്ഷണ വിശദീകരണ മീലാദ് ഫെസ്റ്റ് സംഘടിപ്പിച്ച് പുതിയത്തുപുറായ വഖഫ് സംരക്ഷണസമിതിയും പുതിയത്പുറായ മഹല്ല് ഐക്യവേദിയും

തിരൂരങ്ങാടി : പുതിയത്തുപുറായ വഖഫ് സംരക്ഷണസമിതിയും പുതിയത്പുറായ മഹല്ല് ഐക്യവേദിയും സംയുക്തമായി വഖഫ് സംരക്ഷണ വിശദീകരണ മീലാദ് ഫെസ്റ്റ് നടത്തി. പുതിയത്പുറായ പള്ളിയുടെ വഖഫ് സ്വത്ത് കമ്മറ്റി അറിയാതെ തിരിമറി ചെയ്തതില്‍ പ്രതിഷേധിച്ചു മഹല്ല് നിവാസികള്‍ നിയമപോരാട്ടത്തിലാണ്. മീലാദ് ഫെസ്റ്റ് ഞായറാഴ്ച തിരൂരങ്ങാടി ഖാദി അബ്ദുള്ള കുട്ടി മഖ്‌സൂമി ഉദ്്ഘാടനം ചെയ്ത പരിപാടിയില്‍ പഞ്ചായത്ത് പ്രസിഡന്റ് ലിയാഖത്തലി വാര്‍ഡ് മെമ്പര്‍മാരായ ഏ കെ ശംസുദ്ധീന്‍, ഇബ്രാഹിം കുട്ടി മൂഴിക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മൗലിദ് പാരായണം, ദഫ് പ്രോഗ്രാം, ഭക്ഷണവിതരണം നടത്തി. തുടര്‍ന്ന് വൈകുന്നേരം വഖഫ് സംരക്ഷണ വിശദീകരണ സമ്മേളനം പികെ ബാവയുടെ അധ്യക്ഷതയില്‍ കാസിം വഹബി ഉദ്ഘാടനം നിര്‍വഹിച്ചു. ചെറു ചാലില്‍ സക്കീര്‍ഹാജി മുഖ്യപ്രഭാഷണം നടത്തി. പികെ ഹസ്സന്‍, കെ ജാഫര്‍,പികെ നൗഷാദ് ബാപ്പു തുടങ്ങിയവര്‍ സംസാരിച്ചു. 1986 ല്‍ പുതിയത്ത് പുറായ...
Other

വഖഫ് ബോർഡ് നിയമന വിഷയത്തിൽ തുറന്ന മനസ്; ചർച്ച ചെയ്ത് ഉചിതമായ തീരുമാനമെടുക്കും: മുഖ്യമന്ത്രി

വഖഫ് ബോർഡ് നിയമന വിഷയത്തിൽ മുസ്‌ളീം സംഘടനകളുടെ അഭിപ്രായങ്ങൾ പരിഗണിച്ച് ചർച്ച ചെയ്ത് ഉചിതമായ തീരുമാനം എടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യോഗ്യരായവരെ നിയമിക്കാൻ ആവശ്യമായ സംവിധാനം ഒരുക്കും. വഖഫ് ബോർഡ് നിയമനങ്ങൾ സംബന്ധിച്ച് മുസ്‌ളീം സമുദായ നേതാക്കളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഈ വിഷയത്തിൽ സർക്കാരിന് തുറന്ന മനസാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. വഖഫ് ബോർഡ് നിയമനം പി എസ് സിക്ക് വിടണം എന്ന ആവശ്യം ഉയർന്നു വന്ന ഘട്ടങ്ങളിലൊന്നും എതിർപ്പ് ഉണ്ടായിട്ടില്ല. 2016 ജൂലൈ 19ന് ചേർന്ന വഖഫ് ബോർഡ് യോഗമാണ് പി എസ് സി വഴി നിയമനം നടത്തണമെന്ന തീരുമാനം എടുത്തത്. ഈ യോഗത്തിലോ തുടർന്നുള്ള സമയത്തോ എതിരഭിപ്രായം ഉണ്ടായില്ല. ഗവർണർ ഒപ്പുവച്ച് നിയമം വന്ന ശേഷമാണ് നിയമനം പി എസ് സിക്ക് വിടരുതെന്ന ആവശ്യം ഉയർന്നത്. സബ്ജക്ട് കമ്മിറ്റി വിഷയം പരിഗണിച്ച വേളയിലും നിയമസഭയിൽ ഈ വിഷയത്തിൽ ചർച്ച നടന്നപ്...
Other

സുന്നി വഖഫ് ഭൂമിയിൽ മുജാഹിദ് സ്ഥാപനത്തിന് അനുമതി നൽകിയ സംഭവം, മുതവല്ലിയെ സസ്‌പെൻഡ് ചെയ്തു, കെട്ടിടം പൊളിക്കാനും തീരുമാനം

ഊരകം: കാരാത്തോടില്‍ സുന്നീ വഖഫ് ഭൂമി സലഫി വിഭാഗത്തിന്റെ സ്ഥാപന നിര്‍മ്മാണത്തിന് വിട്ട് നല്‍കിയ സംഭവത്തില്‍ വഖഫ് ബോര്‍ഡ് നടപടികള്‍ തുടങ്ങി. നിലവിലെ മുതവല്ലി പാണ്ടികടവത്ത് അഹമ്മദ് കുട്ടിയെ വഖഫ് ബോര്‍ഡ് അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തു. ഭൂമിയില്‍ നിര്‍മ്മിച്ച കെട്ടിടം പൊളിക്കുന്നതിനും നടപടികള്‍ തുടങ്ങി.  ഊരകം വില്ലേജ് റി.സ.404/5ല്‍ 18 ആര്‍ ഭൂമിയിലാണ് മുജാഹിദ് വിസ്ഡം വിഭാഗത്തിന്റെ സ്ഥാപന നിര്‍മ്മാണം ആരംഭിച്ചിരുന്നത്. ഭൂമിയുടെ ഇപ്പോഴത്തെ കൈവശക്കാരായ വ്യക്തികള്‍ മുജാഹിദ് വിസ്ഡം വിഭാഗത്തിന്റെ ജാമിഅ അല്‍ ഹിന്ദ് ഭാരവാഹികളുമായി ഉണ്ടാക്കിയ ഉടമ്പടി പ്രകാരമാണ് സ്ഥലം വിട്ട് നല്‍കിയത്.ഇപ്പോഴത്തെ കൈവശക്കാരും മുജാഹിദ് വിസ്ഡം വിഭാഗം നേതാവും പദ്ധതി കണ്‍വിനറുമായ ഫൈസല്‍ മൗലവിയുമായുണ്ടാക്കിയ ധാരണയിലാണ് അനധികൃതമായി സ്ഥല കൈമാറ്റം നടന്നത്. ദിനേനെ ഒമ്പത് ജുസ്അ് ഖുര്‍ആന്‍ പാരായണം ചെയ്യണമെന്നാണ് വഖഫിന്റെ...
Other

വഖഫ് ഭൂമി തന്നെ, എംഇഎസ് വനിത കോളജ് ഒഴിപ്പിക്കാന്‍ വഖഫ് ട്രൈബ്യൂണല്‍ ഉത്തരവ്

കോഴിക്കോട് നടക്കാവ് എംഇഎസ് വനിതാ കോളജ് ഒഴിപ്പിക്കാന്‍ വഖഫ് ട്രൈബ്യൂണല്‍ ഉത്തരവ്. വഖഫ് ബോര്‍ഡ് സിഇഒ നല്‍കിയ പരാതിയിലാണ് ഉത്തരവ്. വഖഫ് ഭൂമിയിലാണ് കോളജ് സ്ഥാപിച്ചതെന്ന ബോര്‍ഡിന്റെ വാദം ട്രൈബ്യൂണല്‍ അംഗീകരിച്ചു. 25 കോടിയുടെ കെട്ടിടവും 79 സെന്റ് ഭൂമിയും 45 ദിവസത്തിനുള്ളില്‍ ഒഴിപ്പിക്കാനാണ് ഉത്തരവ്. എംഇഎസ് പ്രസിഡന്റ് ഫസല്‍ ഗഫൂര്‍ നല്‍കിയ ഹരജി ട്രൈബ്യൂണല്‍ തള്ളി. വഖഫ് ഭൂമിയില്‍ അനധികൃതമായാണ് കോളജ് നടത്തിയിരുന്നത് എന്നായിരുന്നു പരാതി. 50 വര്‍ഷത്തേക്ക് പാട്ടത്തിന് എടുത്ത ഭൂമിയിലാണ് കോളജ് പ്രവര്‍ത്തിക്കുന്നതെന്ന് ഫസല്‍ ഗഫൂര്‍ വാദിച്ചു. എന്നാല്‍ വഖഫ് ബോര്‍ഡിന്റെ അനുമതിയില്ലാതെ ഭൂമി പാട്ടത്തിനെടുക്കാന്‍ കഴിയില്ലെന്ന് ബോര്‍ഡ് വാദിച്ചു. കോളജ് പ്രവര്‍ത്തിക്കുന്നത് വഖഫ് ഭൂമിയിലാണെന്ന് ട്രൈബ്യൂണല്‍ കണ്ടെത്തി. 45 ദിവസത്തിനുള്ളില്‍ ഭൂമി ഒഴിഞ്ഞില്ലെങ്കില്‍ ഒഴിപ്പിക്കാനും ട്രൈബ്യൂണല്‍ അനുമതി നല്‍കി. 2017 മുതല...
Kerala

കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം; ലീഗിന്റെ വഖഫ് സംരക്ഷണ റാലിക്കെതിരേ കേസ്

കോഴിക്കോട്: ഡിസംബർ 9ന് കോഴിക്കോട് മുസ്ലീം ലീഗ് സംഘടിപ്പിച്ച വഖഫ് സംരക്ഷ റാലിക്കെതിരേ കേസെടുത്ത് പോലീസ്. കോവിഡ് പ്രോട്ടോക്കോൾ ലംഘനം, അനുമതിയില്ലാതെ ജാഥ നടത്തൽ, ഗതാഗത തടസ്സം സൃഷ്ടിക്കൽ, അന്യായമായ സംഘം ചേരൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് വെള്ളയിൽ പോലീസ് കേസെടുത്തത്. പതിനായിരക്കണക്കിന് ആളുകളാണ് കോഴിക്കോട് കടപ്പുറത്ത് നടന്ന പൊതുസമ്മേളനത്തിൽ പങ്കെടുത്തത്. റാലിയിൽ പങ്കെടുത്ത ഭൂരിഭാഗം പേരും മാസ്ക് പോലും ധരിച്ചിരുന്നില്ല. കോവിഡ് പ്രോട്ടോക്കോൾ പോലും പാലിക്കാതെ അനുമതിയില്ലാതെ പരിപാടി സംഘടിപ്പിച്ചതിനാലാണ് കേസെന്നാണ് പോലീസ് പറയുന്നത്. കണ്ടാലറിയാവുന്ന നേതാക്കൾക്കും പ്രവർത്തകർക്കും എതിരേയാണ് കേസെടുത്തിരിക്കുന്നത്. ഏതൊക്കെ നേതാക്കൾക്കെതിരേയാണ് കേസെന്ന് പോലീസ് വ്യക്തമാക്കുന്നില്ല. ഇക്കാര്യം അന്വേഷണം നടത്തി പിന്നീട് വ്യക്തമാക്കുമെന്നാണ് പോലീസ് പറയുന്നത്. വഖഫ് സംരക്ഷണ റാലി സംബന്ധിച്ച് രാഷ്ട്രീയ ...
Kerala

മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഉടന്‍ നടപ്പാക്കണം, ഇല്ലെങ്കില്‍ മുസ്ലിം സംഘടനകളുമായി ആലോചിച്ച് ശക്തമായ നടപടിയെന്ന് സമസ്ത

വഖഫ് ബോര്‍ഡ് നിയമനം പബ്ലിക് സര്‍വ്വീസ് കമ്മീഷനുവിട്ടതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സമസ്ത നേതാക്കളുമായി കഴിഞ്ഞ ദിവസം (07-12-2021) നടത്തിയ ചര്‍ച്ചയില്‍ സമസ്ത ഉന്നയിച്ച ആവശ്യങ്ങളില്‍ മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങള്‍ ആശാവഹമാണെന്നും മുസ്ലിം സംഘടനകളുമായി കൂടിയാലോചിച്ച് നടപടികള്‍ സ്വീകരിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഉടന്‍ നടപ്പാക്കണമെന്നും അല്ലാത്തപക്ഷം മുസ്ലിം സംഘടനകളുമായി കൂടിയാലോചിച്ച് ശക്തമായ നടപടികളുമായി മുന്നോട്ടുപോവുമെന്നും സമസ്ത ഏകോപന സമിതി യോഗം പ്രഖ്യാപിച്ചു.സംസ്ഥാന വഖഫ് ബോര്‍ഡിലെ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും നിയമനങ്ങള്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷന് വിടാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം റദ്ദാക്കുക, വഖഫ് ബോര്‍ഡില്‍ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും നിയമനത്തിന് സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് ബോര്‍ഡ് രൂപീകരിക്കാവുന്നതാണ്, ഈ ബോര്‍ഡില്‍ കേരളത്തിലെ ഏറ്റവും വലിയ മുസ്ലിം സംഘടനയും, വഖഫ് ...
Local news

ചെഗുവേരയില്ലാത്ത സ്വർഗം വേണ്ടെന്ന് പറഞ്ഞവരുടെ സമുദായ സ്നേഹം വഞ്ചനയെന്ന് പി എം എ സലാം

തിരൂരങ്ങാടി: വഖഫ് വിഷയത്തില്‍ സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കുന്നത് വരെ എല്ലാ സംഘടനകളെയും ഒരുമിപ്പിച്ചു തന്നെ മുന്നോട്ട് കൊണ്ട് പോകുമെന്ന് മുസ്്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.പി.എം.എ സലാം. വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ടതിനെതിരെ മുസ്്ലിം കോഡിനേഷന്‍ കമ്മിറ്റി ചെമ്മാട് നടത്തിയ പ്രകടനത്തിന് ശേഷമുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. വഖഫ് വിഷയത്തില്‍ ചിലരുടെ മുതലകണ്ണീര്‍ കപടമാണ്. ചെഗുവേരയില്ലാത്ത സ്വര്‍ഗ്ഗം എനിക്ക് വേണ്ടെന്ന് പറഞ്ഞവരുടെ സമുദായ സ്‌നേഹവും വഞ്ചനയാണ്. സമുദായ ഐക്യം തകര്‍ത്ത് മുതലെടുക്കാമെന്നത് ബ്രട്ടീഷ് ഭരണ കാലത്ത് പോലും താല്‍ക്കാലിക വിജയമേ സമ്മാനിച്ചൊള്ളൂ. അന്തിമ വിജയം സമുദായത്തിന് തന്നെയായിരിക്കുമെന്നും പി.എസ്.സിക്ക് വിട്ടുള്ള സര്‍ക്കാര്‍ തീരുമാനം പിന്‍വലിച്ചു ഓര്‍ഡര്‍ ഇറക്കുന്നത് വരെ മുസ്്‌ലിംലീഗ് സമര രംഗത്തുണ്ടാകുമെന്നും സലാം പറഞ...
Other

വഖഫ് ബോർഡ് നിയമനം: സർക്കാരിന് നിർബന്ധ ബുദ്ധിയില്ല, ചർച്ച നടത്തുമെന്ന് മുഖ്യമന്ത്രി

വഖഫ് ബോർഡ് നിയമനങ്ങൾ പിഎസ്സിക്ക് വിടുന്നതുമായി ബന്ധപ്പെട്ട് വിശദമായ ചർച്ച നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്നു സമസ്ത നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിൽ അക്കാര്യം ഉറപ്പു നൽകിയിട്ടുണ്ട്. വഖഫ് ബോർഡാണ് നിയമനം സംബന്ധിച്ച് തീരുമാനമെടുത്ത് സർക്കാരിനെ അറിയിച്ചത്. മറിച്ച്, അത് സർക്കാരിൻ്റെ നിർദ്ദേശമായിരുന്നില്ല. അതുകൊണ്ടു തന്നെ സർക്കാരിന് ഇക്കാര്യത്തിൽ പ്രത്യേക നിർബന്ധ ബുദ്ധിയില്ല. വിശദമായ ചർച്ച നടത്തുകയും തീരുമാനം ഉണ്ടാകുന്നതുവരെ നിലവിലുള്ള സ്ഥിതി തുടരുകയും ചെയ്യും. പിഎസ് സി ക്ക് നിയമനം വിടുന്നതിലൂടെ മുസ്ലിം വിഭാഗത്തിൽ പെടാത്തവർക്കും വഖഫ് ബോർഡിൽ ജോലി കിട്ടും എന്ന പ്രചാരണം വസ്തുതാവിരുദ്ധമാണ്. അത്തരം ആശങ്കകൾ അടിസ്ഥാനരഹിതമാണ്. ഇക്കാര്യം സമസ്ത നേതൃത്വത്തോട് വിശദീകരിച്ചിട്ടുണ്ട്. ...
Kerala

മുഖ്യമന്ത്രിയുടെ ഉറപ്പിൽ പുതുമയില്ല, സമരവുമായി മുന്നോട്ട് പോകും: മുസ്ലിംലീഗ്

കോഴിക്കോട്: വഖഫ്​ നിയമനം പി.എസ്​.സിക്ക്​ വിട്ട തീരുമാനം​ ഉടൻ നടപ്പാക്കില്ലെന്ന മുഖ്യമന്ത്രിയുടെ ഉറപ്പിൽ പുതുമയില്ലെന്ന് മുസ്​ലിം ലീഗ് നേതാവ് കെ.പി.എ. മജീദ്. ഈ നിയമം 2017ൽ വന്നതാണ്. 2021 ആയിട്ടും പി.എസ്.സിക്ക് വിട്ടുള്ള തീരുമാനം നടപ്പാക്കിയിട്ടില്ല. 2017ൽ വന്നിട്ട് ഇതുവരെ നടപ്പാക്കാതെ വെച്ച നിയമം ഇനിയും ഉടൻ നടപ്പാക്കില്ലെന്ന് പറയുന്നതിൽ പുതുമയില്ല -മജീദ് പറഞ്ഞു. മുസ്​ലിം ലീഗിന്‍റെ ആവശ്യം നിയമം പിൻവലിക്കണമെന്നാണ്. അതിനാൽ സമരവുമായി മുന്നോട്ടുപോകും.വഖഫ്​ നിയമനം പി.എസ്​.സിക്ക്​ വിട്ട വിഷയത്തിൽ സർക്കാർ പിന്നോട്ടുപോയിട്ടില്ല. ഒരടി മുന്നോട്ടുമില്ല പിന്നോട്ടുമില്ല എന്ന നിലയിൽ നിൽക്കുകയാണ്. സമരപരിപാടികൾ ഊർജിതമാക്കണമെന്നും അതിന് പള്ളിയിൽ ബോധവത്കരണം നടത്തണമെന്നും എല്ലാ സംഘടനകളും ചേർന്ന് എടുത്ത തീരുമാനമാണ്. മുസ്​ലിം ലീഗ് മാത്രമല്ലെന്നും കെ.പി.എ. മജീദ് പറഞ്ഞു." ...
Kerala

സമസ്ത നേതാക്കൾ മുഖ്യമന്ത്രിയെ കണ്ടു, പി എസ് സിക്ക് വിട്ട നടപടി ഉടൻ നടപ്പാക്കില്ലെന്നു മുഖ്യമന്ത്രി

തിരുവനന്തപുരം : വഖഫ് ബോർഡ് നിയമനം പിഎസ്‌സിക്ക് വിട്ടതുമായി ബന്ധപ്പെട്ട് സമസ്ത നേതാക്കൾ മുഖ്യമന്ത്രിയുമായി ചർച്ച നടത്തി. നടപടി റദ്ദാക്കണമെന്ന് നേതാക്കൾ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. എന്നാൽ നിയമം ധൃതിപിടിച്ച് നടപ്പാക്കില്ലെന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. വിഷയത്തിൽ ചർച്ചയാവാമെന്ന് മുഖ്യമന്ത്രി അറിയിച്ചെന്നും നേതാക്കൾ പറഞ്ഞു. മുഖ്യമന്ത്രിയുമായുള്ള ചർച്ചയിൽ പ്രതീക്ഷയുണ്ടെന്നാണ് നേതാക്കളുടെ പ്രതികരണം. ചർച്ചയാവാമെന്ന തുറന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. അനുഭാവപൂർണമായ സമീപനം ഉണ്ടാവുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും തുടർനടപടികൾ സമസ്ത നേതൃത്വം ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും നേതാക്കൾ അറിയിച്ചു. സമസ്ത ജനറൽ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാർ, ഉമർ ഫൈസി മുക്കം, അബ്ദുസമദ് പൂക്കോട്ടൂർ എന്നിവരാണ് സമസ്തയെ പ്രതിനിധീകരിച്ച് മുഖ്യമന്ത്രിയെ കണ്ടത്. വഖഫ് ബോർഡ് നിയമനം പിഎസ്‌സിക്ക് ...
Kerala

വഖഫ് ബോർഡ് : ആശങ്കകൾ പരിഹരിക്കുന്നതിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേരുമെന്ന് വഖഫ് മന്ത്രി

മന്ത്രി വി.അബ്ദുറഹിമാനും ജിഫ്രി തങ്ങളും കൂടിക്കാഴ്ച നടത്തി. കൊണ്ടോട്ടി: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡണ്ട് ജിഫ്രി മുത്തുകോയ തങ്ങളുമായി കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ കൂടിക്കാഴ്ച നടത്തി. മുണ്ടക്കുളം ജാമിഅ ജലാലിയ കോംപ്ലക്സിലാണ് കൂടിക്കാഴ്ച നടത്തിയത്. കേരളത്തിലെ സമധാനന്തരീക്ഷം തകരുന്നത് ഒഴിവക്കുന്നതിനുള്ള വിവേക പൂർണ്ണമായ സമീപനം സ്വീകരിച്ച മുത്തുകോയ തങ്ങളെ മന്ത്രി അഭിനന്ദിച്ചു. വഖഫ് ബോർഡ് നിയമനവുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കുന്നതിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേരുമെന്ന് കായിക- വഖഫ് വകുപ്പ് മന്ത്രി പറഞ്ഞു. ഈ യോഗത്തിൽ സമസ്ത പ്രതിനിധികൾ പങ്കെടുക്കുമെന്ന് സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങൾ ചർച്ചയിൽ മന്ത്രിയെ അറിയിച്ചു. നിയമനം പി.എസ് സിക്ക് വിടുന്നതിലൂടെ സ്വജനപക്ഷപാതിത്വവും പിൻവാതിൽ നിയമനവും തടയാമെന്ന സദുദ്ദേശം മാത്രമാണ് സർക്കാറിനുള്ളത്. ഏതെങ്കിലും വിഭാഗത്തിന്റെ അവകാശങ്ങൾ ഇല്ല...
error: Content is protected !!