Tag: WAste

മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ പിഴ ശക്തമാക്കും: ജില്ലാ കളക്ടര്‍
Malappuram

മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ പിഴ ശക്തമാക്കും: ജില്ലാ കളക്ടര്‍

മലപ്പുറം : പൊതുസ്ഥലത്ത് മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്നതും കത്തിക്കുന്നതും തടയാന്‍ പിഴ ശക്തമാക്കുമെന്ന് ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് അറിയിച്ചു. മാലിന്യങ്ങള്‍ പ്ലാസ്റ്റിക് സഞ്ചിയിലാക്കി വഴിയരികില്‍ വലിച്ചെറിയുന്ന പ്രവണത കൂടിയിട്ടുണ്ട്. ഇത്തരക്കാര്‍ക്കെതിരെ തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ മുഖേന 10,000 രൂപ പിഴ ചുമത്തും. പിഴ അടവാക്കിയില്ലെങ്കില്‍ കേസ് ഫയല്‍ ചെയ്യും. മാര്‍ച്ച് 30ന് ലോക സീറോ വെയ്സ്റ്റ് ദിനത്തില്‍ കേരളം മാലിന്യ മുക്തമായി പ്രാഖ്യാപിക്കേണ്ടതുണ്ട്. അതിനാല്‍ മലപ്പുറം ജില്ലയില്‍ മാലിന്യ സംസ്‌ക്കരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കണം. എല്ലാ സ്ഥാപനങ്ങളിലും പ്രത്യേക ബിന്നുകള്‍ സൂക്ഷിക്കണം. ജൈവ-അജൈവ വസ്തുക്കള്‍ വെവ്വേറെ സൂക്ഷിക്കുകയും അജൈവ വസ്തുക്കള്‍ ഹരിത കര്‍മ്മസേനക്ക് യൂസര്‍ ഫീ നല്‍കി കൈമാറുകയും വേണം. ജൈവ വസ്തുക്കള്‍ സ്വന്തം ഉത്തരവാദിത്വത്തില്‍ ശരിയായി സംസ്‌കരിക്കണമെന്നും പൊ...
Local news

മാലിന്യങ്ങൾ തള്ളിയ ആളെക്കൊണ്ട് തന്നെ തിരിച്ചെടുപ്പിച്ചു

കണ്ണമംഗലം പൂച്ചോലമാട് നൊട്ടപ്പുറം ഇറക്കത്തില്‍ സ്ഥിരമായി മാലിന്യം തള്ളുന്ന വേങ്ങരയിലെ കാന്റീൻ ജീവനക്കാരനെ ക്ലീന്‍ പൂച്ചോലമാട് പ്രവര്‍ത്തകര്‍ കയ്യോടെ പിടികൂടി അവിടെ ഉണ്ടായിരുന്ന മുഴുവന്‍ മാലിന്യങ്ങളും വാരിച്ചു. നൗഫൽ ചുക്കന്‍, സിറാജ് താട്ടയില്‍ , അസീസ് Op, ഷറഫുദ്ധീൻ താട്ടയില്‍, സല്‍മാന്‍ ഫാരിസ് M, റഹൂഫ് Op, ഫിറോസ് pp എന്നിവർ പങ്കെടുത്തു. വീഡിയോ മാസങ്ങൾക്കു മുമ്പ് ഇതുപോലെ വേസ്റ്റ് നിക്ഷേപിച്ചവരെ കൊണ്ട് തന്നെ ക്ലീൻ പൂച്ചോലമാടിന്റെ നേതൃത്വത്തിൽ വാരിച്ചിരുന്നു. ഇനിയും ഇതുപോലെ വേസ്റ്റ് ഇടുന്നവർക്ക് എതിരെ കർശന നടപടിയുമായി മുന്നോട്ടു പോകുമെന്ന് ക്ലീൻ പൂച്ചോലമാട് പ്രവർത്തകർ അറിയിച്ചു....
Other

പിൻവലിച്ച 500 രൂപയുടെ നോട്ടുകെട്ട് നഗരസഭയുടെ മാലിന്യത്തിൽ

മഞ്ചേരി ∙ പിൻവലിച്ച 500 രൂപയുടെ 50,000 രൂപ മതിക്കുന്ന നോട്ടുകെട്ട് നഗരസഭാ മാലിന്യ കൂമ്പാരത്തിൽ നിന്ന് കണ്ടെത്തി. ഹരിതകർമസേന വൊളന്റിയർമാർക്കാണ് ലഭിച്ചത്. അടുത്ത ദിവസം പൊലീസിനു കൈമാറുമെന്ന് നഗരസഭാധികൃതർ അറിയിച്ചു. ഹരിത കർമസേന വയപ്പാറപ്പടി വാർഡിൽനിന്നു ശേഖരിച്ച മാലിന്യം പയ്യനാട് മെറ്റീരിയൽ കലക്‌ഷൻ സെന്ററിൽ (എംസിഎഫ്) കൊണ്ടുപോയി തരം തിരിച്ചപ്പോഴാണ് ചാക്കിൽ നിന്ന് നോട്ടുകൾ താഴെ വീണത്. വൊളന്റിയർമാർ സേനാ ഓഫിസിലേക്കു കൈമാറി. ഒരു ബാങ്കിൽ വിവരം അറിയിച്ചെങ്കിലും പിൻവലിച്ച നോട്ട് എടുക്കില്ലെന്ന് അറിയിച്ചതോടെയാണ് പൊലീസിന് കൈമാറുന്നത്. ഒരു വർഷം മുൻപ് മാലിന്യത്തിൽനിന്നു സ്വർണാഭരണം ലഭിച്ചത് പിന്നീട് ഉടമയെ കണ്ടെത്തി തിരിച്ചു നൽകിയിരുന്നു....
error: Content is protected !!