നഗരസഭയിൽ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട അഴിമതി അന്വേഷിക്കണം
തിരൂരങ്ങാടി: മുനിസിപ്പാലിറ്റിക്ക് കീഴിലുള്ള വേസ്റ്റ് മാനേജ്മെന്റ് സംവിധാനം താഴെ സർക്കാർ ഉത്തരവ് പ്രകാരം നം. 46/ഡി .സി.1/2020/ തസ്വഭവ File No. LSGD-DC1/222/2020-LSGD കാര്യക്ഷമമാക്കണമെന്നും മാലിന്യ ശേഖരണവുമായി ബന്ധപ്പെട്ട കരാർ ഇരട്ടി തുകക്ക് മാറ്റി നൽകിയ അഴിമതി പുറത്തു കൊണ്ടുവരണമെന്നും ആം ആദ്മി നിവേദനം ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങളുന്നയിച്ച് നഗരസഭ ചെയർമാൻ കെ പി മുഹമ്മദ് കുട്ടിക്ക് നിവേദനം നൽകി. മാറാരോഗങ്ങൾ വർദ്ധിച്ചു വരികയും (കൊറോണ, ഡെങ്കിപ്പനി, മലേറിയ) ജനങ്ങൾ സാമ്പത്തികമായി ബുദ്ധിമുട്ടുകയും ചെയ്യുന്ന ഈ സമയത്ത് അടിയന്ത ശ്രദ്ധ ചെലുത്തുകയും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ ബാധ്യസ്ഥരായവർ ഭരണഘടനാപരമായ ബാധ്യത നിർവഹിക്കുകയും ,ആരോഗ്യ സുരക്ഷക്ക് മാലിന്യമുക്ത കേരളം എന്ന ക്യാമ്പയിന്റെ ഭാഗമായുള്ള സർക്കാർ ഉത്തരവുകൾ നടപ്പാക്കുകയും സാധാരണക്കാരായ പൗരന്മാർക്ക് ലഭിക്കേണ്ട സേവനങ്ങൾ സമയബന്ധിതമായി ലഭ്യമ...