Sunday, July 12

റെയിൽവേ മേൽപാലം ഇറങ്ങിയാലുള്ള വെള്ളക്കെട്ട് പരിഹരിക്കണം: മാപ്സ് പരാതി നൽകി

പരപ്പനങ്ങാടി: പരപ്പനങ്ങാടി റെയിൽവേ മേൽപാലം ഇറങ്ങി വരുന്ന ഭാഗത്തെ വെള്ളക്കെട്ടും റോഡ് എഡ്ജ്ും വാഹനയാ ത്രക്കാർക്ക് വലിയ രീതിയിൽ പ്രയാസം സൃഷ്ടിക്കുന്നു. പര പ്പനങ്ങാടികടലുണ്ടി പ്പനങ്ങാടി കടലുണ്ടി റോഡിലെ മേൽപാല ജങ്ഷനിലാണ് യാത്രാക്ലേശം രൂക്ഷമായി കേണ്ടിരിക്കുന്നതും വാഹനാപകടങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നതും

മേൽപാല ജങ്ഷനിൽ നിലവിൽ ഇൻ്റർലോക്ക് കട്ടക ളാണ് പാകിയിട്ടുള്ളത്. ഈ ഇന്റർലോക്ക് അവസാനിക്കുന്ന ഭാഗത്താണ് അപകടകരമായ രീതിയിൽ വലിയ റോഡ് എഡ്ജ് രൂപപ്പെട്ടിരിക്കുന്നത്. ഇവിടെ സ്ഥിരമായി വെള്ളം കെട്ടിക്കിടക്കുന്നത് കാരണം റോഡിന്റെയും ഇൻ്‌റർലോ ക്കിൻ്റെയും ഇടയിലുണ്ടായിരുന്ന കോൺക്രീറ്റ് പാളി പൂർ ണമായും അടർന്നുപോയതാണ് ഈ എഡ്ഡ് രൂപപ്പെടാൻ കാരണമായത്.

റോഡിലെ തകരാറും വെള്ളക്കെട്ടും കാരണം ഇരുചക്ര
വാഹനങ്ങൾ ഉൾപ്പെടെയു ള്ളവ ഇവിടെ അപകടത്തിൽ പ്പെടുന്നത് സാധാരണയാണ് ഇതിനെതിരെ മോട്ടോർ ആക്സിഡൻറ് പ്രിവൻഷൻ സൊസൈറ്റി (മാപ്സ് ) ഭാരവാഹികളായ അബ്ദുൽ റഹീം പൂക്കത്ത് തിരൂരങ്ങാടി, നിയാസ് അഞ്ചപ്പുര, പിപിസുബൈർ ആനങ്ങാടി, നസറുദ്ദീൻ തങ്ങൾ കൊട്ടന്തല എന്നിവരുടെ നേതൃത്വത്തിൽ പൊതുമരാമത്ത് വകുപ്പിന് പരാതി നൽകി.

വലിയ വാഹനങ്ങൾ
പെട്ടെന്ന് ബ്രേക്ക് ഇടുന്നതും ഇവിടെ പതിവാണ്. എഡ്ജ് വെള്ളത്താൽ മൂടുന്ന സമയങ്ങളിൽ അറിയാതെ വാഹനങ്ങൾ അപകടത്തിൽ പെടുകയാണ് ചില വാഹനങ്ങളുടെ ചക്രം എഡ്ജ് കയറാതെ കറങ്ങുന്ന അവസ്ഥയും ഉണ്ടാവുന്നുണ്ട്

വെള്ളം ഒഴുക്കിക്കളയാൻ
ശാസ്ത്രീയമായ യാതൊരു സം വിധാനവും ഇല്ലാത്തതാണ് ഇവിടെ വർഷങ്ങളായി മഴ ക്കാലത്ത് വെള്ളം കെട്ടി നിൽ ക്കാൻ പ്രധാന കാരണം. വി ദ്യാർഥികൾ ഉൾപ്പെടെയുള്ള കാൽനടയാത്രക്കാർക്ക് റോഡിലൂടെ നടക്കാൻ പോലും കഴിയാത്ത സാഹചര്യവുമാണ് നിലവിലുള്ളത്. വാഹന യാത്രക്കാർക്കും മറ്റും വലിയ ഭീഷണിയുയർത്തുന്ന ഈ പ്രശ്‌നത്തിന് അടിയന്തരമായി ശാശ്വത പരിഹാരം കാണണ പ്രദേശത്തെ കടയുടമകളുടെയും യാത്രക്കാരുടെയും ആവശ്യം.

പരപ്പനങ്ങാടി കടലുണ്ടി റോഡിൽ മേൽപാല ജങ്ഷനടുത്ത് വാഹനങ്ങൾക്ക് ഭീഷണിയായി റോഡി ലെ വെള്ളക്കെട്ടും എഡ്ജും

error: Content is protected !!