Tag: Water

അമൃത് 2.0 ശുദ്ധജല പദ്ധതി പ്രഖ്യാപനവും ഒന്നാം ഘട്ടം കണക്ഷന്‍ നല്‍കലും സംഘടിപ്പിച്ചു
Information

അമൃത് 2.0 ശുദ്ധജല പദ്ധതി പ്രഖ്യാപനവും ഒന്നാം ഘട്ടം കണക്ഷന്‍ നല്‍കലും സംഘടിപ്പിച്ചു

കൊണ്ടോട്ടി : നഗരസഭയില്‍ നടപ്പിലാക്കുന്ന അമൃത് ശുദ്ധജല വിതരണ പദ്ധതിയുടെ പ്രഖ്യാപനവും ഒന്നാം ഘട്ടം കണക്ഷന്‍ നല്‍കലും മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ അക്കാദമി ഹാളില്‍ ടി വി ഇബ്രാഹിം എം എല്‍ എ നിര്‍വഹിച്ചു. ജനങ്ങളുടെ അടിസ്ഥാന ആവശ്യമായ ശുദ്ധജല ലഭ്യത നഗരസഭയിലെ മുഴുവന്‍ കുടുംബങ്ങളിലും ഉറപ്പു വരുത്തി വരും നാളുകളില്‍ ജലക്ഷാമം പരിഹരിക്കാന്‍ പദ്ധതി കൊണ്ട് സാധിക്കുമെന്ന് എം എല്‍ എ പറഞ്ഞു. 16.69 കോടി ചെലവില്‍ മൂന്ന് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കുക. 108 കോടി രൂപ ചെലവഴിച്ച് കിഫ്ബി ശുദ്ധജല വിതരണ ലൈന്‍ പ്രവര്‍ത്തി പൂര്‍ത്തീകരിച്ച് കമ്മീഷന്‍ ചെയ്ത ഇടങ്ങളിലാണ് ആദ്യഘട്ടത്തില്‍ കണക്ഷന്‍ നല്‍കുന്നത്. നഗര പ്രദേശങ്ങളില്‍ നടപ്പിലാക്കുന്ന അമൃത് 2.0 പദ്ധതിയിലൂടെ നഗരസഭാ പരിധിയിലെ 14000 കുടുംബങ്ങള്‍ക്ക് സൗജന്യ ശുദ്ധജല കണഷനുകള്‍ നല്‍കാന്‍ കഴിയും. 2023 മുതല്‍ 2025 വരെയുള്ള മൂന്നുവര്‍ഷങ്ങളിലായാണ് പദ്ധതി പൂര്‍...
Information

കടലുണ്ടി പുഴയില്‍ വെള്ളം ഉയരുന്നു, ജാഗ്രതാ നിര്‍ദേശം

വേങ്ങര: കടലുണ്ടി പുഴയില്‍ വെള്ളം ഉയരുന്ന സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദേശവുമായി ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍. 4 മീറ്ററിന് മുകളില്‍ വെള്ളം ഉയര്‍ന്നാല്‍ ബാക്കികയം ഷട്ടര്‍ ഭാഗികമായി തുറക്കുമെന്ന് എഞ്ചിനീയര്‍ അറിയിച്ചു. അതിനാല്‍ പുഴയില്‍ താഴെ ഭാഗത്തും മുകള്‍ ഭാഗത്തും ഇറങ്ങുന്നവര്‍ ജാഗ്രത പാലിക്കണം എന്ന് ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ അറിയിച്ചു. ...
Information

കടുത്ത വേനലില്‍ ജലക്ഷാമം അനുഭവിക്കുന്നവര്‍ക്ക് സൗജന്യമായി വെള്ളം കൊടുത്ത് മാതൃകയാകുകയാണ് ഒരു കുടുംബം

തിരൂര്‍ : കടുത്ത വേനലില്‍ ജലക്ഷാമം അനുഭവിക്കുന്നവര്‍ക്ക് പുരയിടത്തിലെ 2 കിണറുകളിലെ വറ്റാത്ത ജലസമൃദ്ധി നാട്ടുകാര്‍ക്കുകൂടി ഉപയോഗിക്കാന്‍ മാറ്റിവയ്ക്കുകയാണ് പത്മാവതി അമ്മയും മകള്‍ ഗിരിജയും. തൃപ്രങ്ങോടുള്ള ഇവരുടെ ചെമ്മൂര്‍ വീട്ടില്‍ നിന്ന് പൊന്നാനി നഗരസഭ, തൃപ്രങ്ങോട്, മംഗലം, പുറത്തൂര്‍, തലക്കാട്, വെട്ടം പഞ്ചായത്തുകളിലേക്കെല്ലാം ദിവസവും ഇരുപത്തിയഞ്ചിലേറെ ലോറികളിലായി ലീറ്റര്‍ കണക്കിനു വെള്ളമാണ് സൗജന്യമായി കൊണ്ടുപോകുന്നത്. 7 വര്‍ഷങ്ങളായി വേനലില്‍ ഇവരുടെ വീട്ടിലേക്ക് ശുദ്ധജല വിതരണ വാഹനങ്ങള്‍ എത്താന്‍ തുടങ്ങിയിട്ട്. പുരയിടത്തിലെ കിണറുകളില്‍ ശുദ്ധജലം ലഭിക്കുന്ന കാലത്തോളം എല്ലാവര്‍ക്കും നല്‍കുമെന്നാണ് ഇരുവരും പറയുന്നത്. വിവിധ പ്രദേശങ്ങളിലേക്ക് ഇവിടെനിന്നാണ് ശുദ്ധജലം കൊണ്ടുപോകുന്നത്. ഇതിനായി മോട്ടറുകളുമുണ്ട്. ഇതിന്റെ വൈദ്യുതി ബില്ലും ഇവര്‍ തന്നെയാണ് അടയ്ക്കുന്നത്. കര്‍ഷകയായിരുന്നു പത്മാവതി...
Feature, Information

പറവകൾക്ക് ദാഹജല കുടങ്ങളൊരുക്കി പരപ്പനാട് വാക്കേഴ്സ് ക്ലബ്ബ് മാതൃകയായി

പരപ്പനങ്ങാടി :- വേനൽച്ചൂട് കനക്കുന്ന സാഹചര്യത്തിൽ ചെറു കുളങ്ങളിലെയും ജലാശയങ്ങളിലെയും വെള്ളം വറ്റിയതിനാൽ പ്രതിസന്ധിയിലായ പക്ഷികൾക്കും പറവകൾക്കും ദാഹജല കുടങ്ങളൊരുക്കി പരപ്പനങ്ങാടിയിലെ കായിക കൂട്ടായ്മയായ പരപ്പനാട് വാക്കേഴ്സ് ക്ലബ്ബ് പ്രവർത്തകർ നാടിന് മാതൃകയായി. ചടങ്ങിന്റെ ഉദ്ഘാടനം കബ്സൂൾ ഗ്രൂപ്പ് എം ഡി കബീർ മച്ചിഞ്ചേരി നിർവ്വഹിച്ചു തങ്ങൾ സ്ഥിരമായി പ്രഭാത സവാരിക്കും കായിക പരിശീലനത്തിനുമായി ആശ്രയിക്കുന്ന ചുടലപ്പറമ്പ് മൈതാനത്തിന്റെ മൂന്ന് ഭാഗങ്ങളിലാണ് പ്രവർത്തകരും കുട്ടികളും ദാഹജല കുടങ്ങൾ നിർമ്മിച്ചത്. കൂടാതെ മെമ്പർമാരുടെയും കായിക പരിശീലനം നടത്തുന്ന കുട്ടികളൂടെ വീടുകളിലും കിളികൾക്ക് ദാഹജല പോട്ടുകൾ നിർമ്മിച്ചിട്ടുണ്ട്. കൺവീനർ കെ.ടി വിനോദ് സ്വാഗതം പറഞ്ഞ ചടങ്ങിൽ കൗൺസിലർ ഷമേജ് അദ്ധ്യക്ഷത വഹിച്ചു. പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ കേലച്ചൻ ക്കണ്ടി, കുഞ്ഞിമരക്കാർ പി.വി , സന്ദീപ് ടി.കെ. കബീർ പരപ്പനങ്ങാട...
Information

നന്നമ്പ്ര സമഗ്ര കുടിവെള്ള പദ്ധതി: 96.8 കോടി രൂപ ചിലവില്‍ കിണര്‍ നിര്‍മ്മാണം തുടങ്ങി

തിരൂരങ്ങാടി: നന്നമ്പ്ര സമഗ്ര കുടിവെള്ള പദ്ധതിയുടെ കിണര്‍ നിര്‍മ്മാണം ആരംഭിച്ചു. തിരൂരങ്ങാടി മുന്‍സിപ്പാലിറ്റിയിലെ കുടിവെള്ള പദ്ധതിക്ക് കൂടി ഉപയോഗപ്പെടുത്താവുന്ന തരത്തില്‍ ബാക്കികയത്താണ് കിണര്‍ നിര്‍മ്മാണം ആരംഭിച്ചത്. 96.8 കോടി രൂപ ചെലവിലാണ് നന്നമ്പ്ര പഞ്ചായത്തില്‍ സമഗ്ര കുടിവെള്ള പദ്ധതി നടപ്പിലാക്കുന്നത്. കിണര്‍ നിര്‍മ്മാണം നടക്കുന്ന പ്രദേശം കെ.പി.എ മജീദ് എം.എല്‍.എയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു. 2024 ഡിസംബറോടെ നന്നമ്പ്ര സമഗ്ര കുടിവെള്ള പദ്ധതി പൂര്‍ത്തിയാക്കുമെന്ന് കെ.പി.എ മജീദ് പറഞ്ഞു. പത്ത് മീറ്റര്‍ വിസ്തൃതിയിലുള്ള കിണര്‍ നിര്‍മ്മാണം രണ്ട് മാസം കൊണ്ട് പൂര്‍ത്തിയാക്കാനാകുമെന്നാണ് കരുതുന്നത്. നന്നമ്പ്രയിലെ എട്ടായിരത്തോളം കുടുംബങ്ങള്‍ക്കും വെള്ളമെത്തിക്കാവുന്ന തരത്തിലാണ് പദ്ധതി തെയ്യാറാക്കിയിട്ടുള്ളത്. കടലുണ്ടി പുഴയിലെ ബാക്കികയത്തിന് സ്ഥാപിക്കുന്ന കിണറില്‍ നിന്നും പമ...
Other

വെള്ളത്തിന് വേണ്ടിയുള്ള ‘യുദ്ധം’ തുടങ്ങി, പഞ്ചായത്തും കർഷകരും ശുദ്ധജലത്തിനായി തർക്കത്തിൽ

തിരൂരങ്ങാടി: ഇനി യുദ്ധം കുടിവെള്ളത്തിനായിരിക്കും എന്നു മുമ്പേ പ്രവചനങ്ങൾ നടന്നിട്ടുണ്ട്. അതിനെ സാധൂകരിക്കും വിധമാണ് ഇപ്പോൾ വെള്ളത്തിന്റെ പേരിലുള്ള തർക്കങ്ങൾ. തിരൂരങ്ങാടി താലൂക്കിലാണ് വെള്ളത്തിനായി ഏതാനും വർഷങ്ങളായി തർക്കം തുടരുന്നത്. വേങ്ങര- തിരൂരങ്ങാടി ബന്ധിപ്പിച്ച് ബാക്കിക്കയത്തെ തടയണയുടെ പേരിലാണ് വേനൽ കാലങ്ങളിൽ തർക്കം മുറുകുന്നത്. 6 പഞ്ചായത്തുകളിലെ ജലനിധി പദ്ധതിക്കായി നിർമിച്ചതാണ് ബാക്കിക്കയം തടയണ. വേനൽ കാലത്ത് അടക്കുകയും വര്ഷകാലത്ത് തുറക്കുകയും ചെയ്യും. വേനൽ കാലത്ത് അടച്ചിടുമ്പോൾ താഴ്ഭാഗത്തേക്ക് വെള്ളം കിട്ടാത്തത് സംബന്ധിച്ചാണ് തർക്കം. നന്നംബ്ര, തിരൂരങ്ങാടി ഉൾക്കൊള്ളുന്ന ഭാഗങ്ങളിൽ ആയിരക്കണക്കിന് ഹെക്റ്ററിൽ പുഞ്ച കൃഷി ചെയ്യുന്നുണ്ട്. വേനൽ രൂക്ഷമാകുന്ന സമയത്ത് കൃഷിക്ക് വെള്ളം കിട്ടാതെ ഇവർ പ്രയാസപ്പെടുന്നു. വർഷത്തിൽ ഒരു തവണ മാത്രം നടക്കുന്നതായതിനാൽ ഒരു വർഷത്തേക്കുള്ള ഇവരുദ്എ അധ്വാനമാണ് ഈ...
error: Content is protected !!