തിരൂരങ്ങാടി നഗരസഭയില്‍ 46 കോടിരൂപയൂടെ സമഗ്ര കുടിവെള്ള പദ്ധതി ഒരുങ്ങുന്നു
കരിപറമ്പ്, ചന്തപ്പടി, കക്കാട്, എന്നിവിടങ്ങളില്‍ പുതിയ ജലസംഭരണികള്‍,
തിരൂരങ്ങാടി: അമൃത് മിഷന്‍ ജലപദ്ധതിയില്‍ 15.56 കോടിരൂപയുടെ പദ്ധതിക്ക് കഴിഞ്ഞ ദിവസം അമൃത് മിഷന്‍ സംസ്ഥാന തല ഉന്നതതലയോഗം ഭരണാനുമതി നല്‍കിയതോടെ തിരൂരങ്ങാടി നഗരസഭയില്‍ വിവിധ പദ്ധതികളിലൂടെ ഒരുങ്ങുന്നത് 46 കോടിരൂപയൂടെ സമഗ്ര കുടിവെള്ള പദ്ധതി. കല്ലക്കയം ശുദ്ധ ജല പദ്ധതിയില്‍ അന്തിമഘട്ടത്തിലെത്തിയ പത്ത് കോടി രൂപയുടെ പ്രവര്‍ത്തികള്‍ക്ക് പുറമെ സ്റ്റേറ്റ് പ്ലാനില്‍ 14 കോടി രൂപയുടെ കല്ലക്കയം രണ്ടാം ഘട്ട പ്രവര്‍ത്തികള്‍ സാങ്കേതികാനുമതിക്കായി സമര്‍പ്പിച്ചു തുടങ്ങി. നഗരസഞ്ചയം പദ്ധതിയില്‍ 4 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ചെമ്മാട് ടാങ്കിലേക്ക് പുതിയ പമ്പിംഗ് മെയിന്‍ ലൈന്‍ സ്ഥാപിക്കുന്നതിനു ഒന്നര കോടി രൂപയുടെ ടെണ്ടര്‍ ക്ഷണിച്ചു. താലൂക്ക് ആസ്പത്രിയിലേക്ക് നേരിട്ട് ലൈൻ വലിക്കുന്നതിന് 50 ലക്ഷം രൂപയുടെ ടെണ്ടറും ക്ഷണിച്ചിട്ടുണ്ട്,കല്ലക്കയത്തു ...