Tag: Well

സുഹൃത്തുക്കള്‍ക്കൊപ്പം കിണറിന്റെ സമീപം ഇരിക്കുന്നതിനിടെ അബദ്ധത്തില്‍ കിണറ്റില്‍ വീണും ; യുവാവിന് ദാരുണാന്ത്യം
Information

സുഹൃത്തുക്കള്‍ക്കൊപ്പം കിണറിന്റെ സമീപം ഇരിക്കുന്നതിനിടെ അബദ്ധത്തില്‍ കിണറ്റില്‍ വീണും ; യുവാവിന് ദാരുണാന്ത്യം

കോഴിക്കോട്: താമരശ്ശേരി അമ്പായത്തോട്ടില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കിണറിന്റെ ആള്‍മറയില്‍ ഇരിക്കുമ്പോള്‍ അബദ്ധത്തില്‍ കിണറ്റില്‍ വീണ് യുവാവിന് ദാരുണാന്ത്യം. അമ്പായത്തോട് മിച്ചഭൂമി നാലാം പ്ലോട്ടില്‍ താമസിക്കുന്ന ജിഷ്ണു ദാസ് (ബിച്ചുണ്ണി 27 ) ആണ് മരിച്ചത്. വെളളിയാഴ്ച്ച രാത്രി 11 മണിയോടെയാണ് സംഭവം. വീടിനു സമീപത്തെ പൊതുകിണറില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഇരിക്കവെയാണ് അപകടമുണ്ടായത്. കിണറിന്റെ ആള്‍മറയില്‍ ഇരിക്കുമ്പോള്‍ അപസ്മാരം വന്ന് കിണറ്റിലേക്ക് വീണതാണെന്നാണ് സംശയം. നാട്ടുകാര്‍ ഉടന്‍ തന്നെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അമ്മ: ലീല. സഹോദരി: ലിജിന. ശവ സംസ്‌കാരം ഇന്ന് വൈകീട്ട് 3 മണിക്ക് നടക്കും ...
Information

കിണറിന്റെ വക്കത്തിരുന്ന് ഭാര്യയുമായി ഫോണില്‍ സംസാരിക്കുന്നതിനിടെ യുവാവ് കിണറ്റില്‍ വീണ് മരിച്ചു

കൊച്ചി: കിണറിന്റെ വക്കത്തിരുന്ന് ഭാര്യയുമായി സംസാരിക്കുകയായിരുന്ന യുവാവ് കിണറ്റില്‍ വീണ് മരിച്ചു. ഐമുറി മദ്രാസ് കവല വാഴയില്‍ വീട്ടില്‍ മനീഷാണ് (മനു-35)മരിച്ചത്. വെള്ളിയാഴ്ച രാത്രി ഒന്‍പതു മണിക്കായിരുന്നു സംഭവം. കോതമംഗലം റൂട്ടിലോടുന്ന യാത്രാസ് ബസിലെ ഡ്രൈവറാണ് മനീഷ്. ഭാര്യ ഒരാഴ്ചയായി സ്വന്തം വീട്ടിലായിരുന്നു. കിണറിന്റെ വക്കത്തിരുന്ന് ഭാര്യയുമായി സംസാരിക്കുന്നതിനിടെ യുവാവ് കിണറ്റില്‍ വീഴുകയായിരുന്നു. സംസാരത്തിനിടെ ഫോണ്‍ നിലച്ചതോടെ പല പ്രാവശ്യം വിളിച്ചിട്ടും കിട്ടാത്തതിനെ തുടര്‍ന്നു ഭാര്യ അയല്‍വാസികളെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മനീഷിനെ കിണറ്റില്‍ നിന്ന് കണ്ടെത്തിയത്. ഭാര്യ: കവിതമോള്‍. മകള്‍ ആയില്യ. ...
Information

മകന്‍ നോക്കിനില്‍ക്കെ അച്ഛന്‍ കിണറ്റില്‍ വീണ് മരിച്ചു

പാലക്കാട്: മകന്‍ നോക്കിനില്‍ക്കെ അച്ഛന്‍ കിണറ്റില്‍ വീണ് മരിച്ചു. തമിഴ്‌നാട് സ്വദേശിയായ മണ്ണാര്‍ക്കാട് കുളപ്പാടം ഒഴുകുപാറ നരിയാര്‍മുണ്ട കാളിയപ്പന്‍ (55) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. കിണര്‍ വൃത്തിയാക്കുന്നതിനിടെ കാല്‍വഴുതി കാളിയപ്പന്‍ വീഴുകയായിരുന്നു. ആര്യമ്പാവ് കെ ടി ഡി സിക്ക് സമീപം സ്വകാര്യ വ്യക്തിയുടെ കിണര്‍ വൃത്തിയാക്കുന്നതിനിടെയായിരുന്നു അപകടം. മൂത്തമകന്‍ കാര്‍ത്തിക് നോക്കിനില്‍ക്കുകയായിരുന്നു അപകടം. കാര്‍ത്തിക് മറ്റുള്ളവരെ അറിയിച്ചാണ് കാളിയപ്പനെ കിണറ്റില്‍ നിന്ന് പുറത്തെടുത്തത്. തുടര്‍ന്ന് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ...
Information

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി കുഞ്ഞ് മരിച്ചു; അമ്മയും മൂത്ത മകനും കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു

ഇടുക്കി: മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി നവജാത ശിശു മരിച്ചതിനു പിന്നാലെ അമ്മയും മൂത്ത മകനും കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു. ഇന്ന് രാവിലെ 6 മണിയോടെ ഉപ്പുതറ പഞ്ചായത്തിലെ നാലാംമൈല്‍ കൈതപ്പതാലിലാണ് സംഭവം. കൈതപ്പതാല്‍ സ്വദേശിനി ലിജ (38), ഏഴ് വയസുള്ള മകന്‍ ബെന്‍ എന്നിവരാണ് മരിച്ചത്. ആലക്കോട് സര്‍വീസ് സഹകരണ ബാങ്ക് മാനേജറാണ് ലിജ. കഴിഞ്ഞ ദിവസമാണ് ലിജയുടെ 28 ദിവസം മാത്രം പ്രായമുണ്ടായിരുന്ന ഇളയ കുട്ടി ലിജയുടെ കൈകളില്‍ കിടന്ന് പാല് കുടിക്കുന്നതിനിടെ മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി മരിച്ചത്.കഴിഞ്ഞ ദിവസമാണ് നവജാത ശിശു ലിജയുടെ കൈകളില്‍ കിടന്ന് പാല് കുടിക്കുന്നതിനിടെ മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി മരിച്ചത്. രണ്ടുവര്‍ഷം മുമ്പ് ലിജയുടെ മറ്റൊരു കുട്ടിയും അസുഖങ്ങളെ തുടര്‍ന്ന് മരിച്ചിരുന്നു. ഈ സംഭവത്തിന് ശേഷവും ഇവര്‍ കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു. ഈ കുട്ടിയുടെ വിയോഗമുണ്ടാക്കിയ വേദന മാറും മുമ്പാണ് ...
Obituary

കിണർ പ്രവൃത്തിക്കിടെ മണ്ണിടിഞ്ഞു കിണറ്റിൽ വീണ് തൊഴിലാളി മരിച്ചു

വള്ളുവമ്പ്രം: കിണറിന്റെ സംരക്ഷണഭിത്തി കെട്ടുന്നതിനിടെ മണ്ണിടിഞ്ഞ് കിണറ്റിൽ വീണ ആൾ മരണപ്പെട്ടു. വള്ളുവമ്പ്രം മുസ്‌ലിയാർ പീടിക പാങ്ങോട്ടിൽ ആനക്കണ്ടിൽ വീട്ടിൽ പരമേശ്വരൻ (55) എന്നയാളാണ് ഇന്ന് രാവിലെ ഒമ്പതുമണിയോടെ കിണറ്റിൽ അപകടത്തിൽപ്പെട്ടത്. മഠത്തിൽ അഹമ്മദ് എന്നയാളുടെ വീട്ടുമുറ്റത്തുള്ള പുതിയ കിണറിന് ആൾമറ കെട്ടുന്നതിനായി മണ്ണെടുക്കുന്നഅതിനിടെ മണ്ണിടിഞ്ഞ് 30 അടി താഴ്ചയും 20 അടിയോളം വെള്ളവും ഉള്ള കിണറ്റിലേക്ക് വീഴുകയായിരുന്നു. ഉടൻ കൂടെയുണ്ടായിരുന്ന ജോലിക്കാർ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും വെള്ളത്തിലേക്ക് താഴ്ന്നു പോവുകയായിരുന്നു. തുടർന്ന് മലപ്പുറം ഫയർഫോഴ്സിനെയും മഞ്ചേരി പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. മലപ്പുറം അഗ്നിരക്ഷാസേന എത്തി നാട്ടുകാരുടെ സഹായത്തോടെ ആളെ പുറത്തെടുത്തത് ആശുപത്രിയിലെത്തിച്ചെങ്കിലും ആൾ മരണപ്പെട്ടതായി സ്വീകരിച്ചു. മലപ്പുറം ഫയർ സ്റ്റേഷൻ ഓഫീസർ എം. അബ്ദുൽഗഫൂർ, മഞ്ചേരി പൊലീസ്...
Other

വീട്ടുവളപ്പിലെ കുളത്തിൽ വീണ രണ്ടാമത്തെ കുഞ്ഞും മരിച്ചു

കോട്ടയ്ക്കൽ: വീട്ടുവളപ്പിലെ കുളത്തിൽ വീണു കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന രണ്ടാമത്തെ കുട്ടിയും മരിച്ചു. പൊൻമള പറങ്കിമൂച്ചിക്കൽ കുറുംപ്പുംപടി ഫക്കീർ മുഹമ്മദിന്റെയും സുൽഫത്തിന്റെയും മകൾ ഫാത്തിമ മെഹ്റ (ഒന്നര) യാണ് മരിച്ചത്. സഹോദരൻ മുഹമ്മദ് ഹമീം (4) കഴിഞ്ഞ കഴിഞ്ഞ ബുധൻ മരിച്ചിരുന്നു. കഴിഞ്ഞ ചൊവ്വയാണ് സംഭവം. ...
error: Content is protected !!