Tag: wild boar

കാട്ടുപന്നി കുറുകെ ചാടി ; മലപ്പുറത്ത് ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു
Accident, Malappuram

കാട്ടുപന്നി കുറുകെ ചാടി ; മലപ്പുറത്ത് ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

മലപ്പുറം: കാട്ടുപന്നി കുറുകെ ചാടിയതിനെ തുടര്‍ന്ന് ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. മഞ്ചേരി കാരക്കുന്ന് പഴേടം തടിയംപുറത്ത് ഷഫീഖ് (40) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 9 മണിക്കാണ് കാരക്കുന്ന് ആലുങ്ങലില്‍ അപകടം നടന്നത്. കാട്ടുപന്നി കുറുകെ ചാടിയപ്പോള്‍ ഓട്ടോ വെട്ടിച്ചുമാറ്റിയപ്പോള്‍ നിയന്ത്രണം തെറ്റി മറിയുകയായിരുന്നു. പരേതനായ കുട്ടിമുഹമ്മദിന്റെ മകനാണ്. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍. ഭാര്യ: സൈഫുന്നിസ. മക്കള്‍: ഷിമ ഷെറിന്‍, ഷിയ മിസ്രിയ ഷാന്‍. ...
Information

റബര്‍ ടാപ്പിങിന് പോകുന്നതിനിടെ കാട്ടുപന്നിയുടെ ആക്രമണം

പാലക്കാട്: പാലക്കാട് റബര്‍ ടാപ്പിങിന് പോകുന്നതിനിടെ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ടാപ്പിംഗ് തൊഴിലാളിക്ക് പരിക്കേറ്റു. മണ്ണാര്‍ക്കാട് പറമ്പുള്ളിയില്‍ കൊല്ലിയില്‍ ജോയ്ക്കാണ് അപകടമുണ്ടായത്. രാവിലെ 4.30നാണ് സംഭവം. റബര്‍ ടാപ്പിങ്ങിനായി സ്‌കൂട്ടറില്‍ പോകുന്നതിനിടെ കാട്ടുപന്നി സ്‌കൂട്ടറില്‍ വന്ന് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തെറിച്ചു വീണ ഇദ്ദേഹത്തിന് ശരീരമാസകലം സാരമായ പരിക്കേറ്റ് ചികിത്സയിലാണ്. ...
error: Content is protected !!