Friday, June 26

Tag: Wisdom health

കരുണ കാൻസർ കെയർ സൊസൈറ്റിക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
Other

കരുണ കാൻസർ കെയർ സൊസൈറ്റിക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

തിരൂരങ്ങാടി : കരുണ കാൻസർ കെയർ സൊസൈറ്റിയുടെ ജനറൽ ബോഡി യോഗത്തിൽ പുതിയ ഭാരവാഹികളെ ഏകകണ്ഠമായി തെരഞ്ഞെടുത്തു. സംസ്ഥാന വിസ്ഡം ഓർഗനൈസേഷൻ വൈസ് ചെയർമാൻ മൗലവി കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന വിസ്ഡം ഓർഗനൈസേഷൻ സെക്രട്ടറി നബീൽ രണ്ടത്താണി തിരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു. പുതിയ ഭാരവാഹികളായി ചെയർമാനായി ഡോ. മുഹമ്മദ് കുട്ടി കണ്ണിയൻ (MBBS, D.Ortho, MS Ortho), സെക്രട്ടറിയായി പി. എം. ഷാഹുൽ ഹമീദ് (ജനതാ വെഞ്ചേഴ്സ് ചെയർമാൻ), ട്രഷററായി വി. വി. സുലൈമാൻ (തിരൂരങ്ങാടി മുനിസിപ്പൽ കൗൺസിലർ) എന്നിവരെയാണ് തെരഞ്ഞെടുത്തത്. കരുണ കാൻസർ കെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ആശുപത്രി കാൻസർ ചികിത്സയ്ക്കു പുറമെ ഓർത്തോപീഡിക്സ്, സൈക്യാട്രി, ജനറൽ മെഡിസിൻ, ഓങ്കോളജി, നെഫ്രോളജി തുടങ്ങി വിവിധ സ്പെഷ്യാലിറ്റി വിഭാഗങ്ങളിലൂടെ സമഗ്ര ആരോഗ്യ സേവനങ്ങൾ നൽകിവരുന്നു. ആധുനിക ചികിത്സാ സൗകര്യങ്ങളും വിദഗ...
error: Content is protected !!