Thursday, December 25

Tag: womans league

താനൂര്‍ കസ്റ്റഡി മരണം : മമ്പുറത്ത് വനിതാ ലീഗ് പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു
Kerala, Local news, Malappuram, Other

താനൂര്‍ കസ്റ്റഡി മരണം : മമ്പുറത്ത് വനിതാ ലീഗ് പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു

തിരൂരങ്ങാടി : താമിര്‍ ജിഫ്രിയുടെ താനൂര്‍ കസ്റ്റഡി മരണത്തില്‍ പ്രതിഷേധിച്ചും ആക്ഷന്‍ കൗണ്‍സിലുമായി ഐക്യ ദാര്‍ഢ്യം പ്രകടിപ്പിച്ചും വേങ്ങര മണ്ഡലം വനിത ലീഗും എആര്‍ നഗര്‍ പഞ്ചായത്ത് വനിത ലീഗും സംയുക്തമായി പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. മമ്പുറം സൈനാസ് ഇന്‍ പള്ളിപ്പാടം വെച്ച് നടന്ന പ്രതിഷേധ സായാഹ്നം വനിത ലീഗ് സംസ്ഥാന സെക്രട്ടറി ലൈല പുല്ലൂണി ഉദ്ഘാടനം ചെയ്തു. വനിത ലീഗ് വേങ്ങര നിയോജക മണ്ഡലം സെക്രട്ടറി ജുസൈറ മന്‍സൂര്‍ സ്വാഗതം പറഞ്ഞ പ്രതിഷേധ പരിപാടിയില്‍ വേങ്ങര നിയോജക മണ്ഡലം പ്രസിഡന്റും മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗവുമായ സമീറ പുളിക്കല്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് ആസിയ, പഞ്ചായത്ത് വനിത ലീഗ് പ്രസിഡന്റ് സഫൂറ, സെക്രട്ടറി നൂര്‍ജഹാന്‍ കാട്ടീരി മറ്റു പഞ്ചായത്ത്, വാര്‍ഡ് ഭാരവാഹികളും പ്രവര്‍ത്തകരും പരിപാടിയില്‍ പങ്കെടുത്തു....
error: Content is protected !!