Tag: Writer

ഇന്ന് നോവൽ പ്രകാശനം ചെയ്യാനിരിക്കെ ഗ്രന്ഥകാരൻ ഗഫൂർ അറയ്ക്കൽ അന്തരിച്ചു
Obituary

ഇന്ന് നോവൽ പ്രകാശനം ചെയ്യാനിരിക്കെ ഗ്രന്ഥകാരൻ ഗഫൂർ അറയ്ക്കൽ അന്തരിച്ചു

കോഴിക്കോട് : ഇന്ന് വൈകിട്ട് 5 ന് നോവൽ പ്രകാശനം ചെയ്യാനിരിക്കെ എഴുത്തുകാരൻ ഗഫൂർ അറയ്ക്കൽ (54) അന്തരിച്ചു. മാതൃഭൂമി ബുക്ക്സ് പ്രസിദ്ധീകരിക്കുന്ന, പുതിയ നോവൽ  'ദ കോയ' വൈകീട്ട് പ്രകാശനം ചെയ്യാനിരിക്കെയാണ് മരണം. കവി, ചെറുകഥാകൃത്ത്, തിരക്കഥാകൃത്ത്, നോവലിസ്റ്റ്, സാംസ്‌കാരിക പ്രവർത്തകൻ എന്ന നിലകളിൽ ശ്രദ്ധേയനാണ്. ഏറെ കാലമായി അർബുദ രോഗിയായിരുന്നു. രോഗത്തിനിടെയായിരുന്നു പുസ്തക രചന. കോഴിക്കോട് സഹകരണ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അതിനിടെയാണ് ഇന്ന് മരണം. മരണത്തെ തുടർന്ന് പുസ്തക പ്രകാശനം മാറ്റി വെച്ചു. ഫറോക്കിനടുത്ത് പേട്ടയിലാണ് ജനനം. ഫാറൂഖ് കോളേജിൽ നിന്നും ബോട്ടണിയിൽ ബിരുദവും ബി.എഡും പാസായി. ചേളാരിയിൽ പാരലൽ വിദ്യാഭ്യാസ സ്ഥാപനം നടത്തുന്നതിനിടെ എഴുത്തിൽ സജീവമായി. ചെമ്മാട് ബ്രൈൻസ് കോളേജിൽ അധ്യാപകനായിരുന്നു. ചേളാരി പൂതേരിവളപ്പിൽ ചെമ്പരത്തിയിലാണ് താമസം. ഫാറൂഖ് കോളേജ് പഠനകാലത്തു തന്ന...
Information, National

എഴുത്തുകാരി സാറാ തോമസ് അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത എഴുത്തുകാരി സാറാ തോമസ് അന്തരിച്ചു. 88 വയസായിരുന്നു. പുലര്‍ച്ചെ നന്ദാവനം പൊലീസ് ക്യാംപിനു സമീപത്തെ മകളുടെ വസതിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖമാണ് മരണത്തിലേക്കു നയിച്ചതെന്നാണ് വിവരം. 17 നോവലുകളും നൂറിലേറെ ചെറുകഥകളും എഴുതിയ സാറാ തോമസ് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. നാര്‍മടിപ്പുടവ എന്ന നോവലാണ് ഏറ്റവും ശ്രദ്ധേയമായ കൃതി. സംസ്‌കാരം നാളെ ഉച്ചക്ക് 2 മണിക്ക് പാറ്റൂര്‍ മാര്‍ത്തോമാ പള്ളി സെമിതേരിയില്‍ നടക്കും ചെറുകഥാകൃത്ത്, നോവലിസ്റ്റ്, എന്നീ നിലകളില്‍ ശ്രദ്ധേയയായ സാറാ തോമസിന്റെ ആദ്യ നോവല്‍ 'ജീവിതം എന്ന നദി' യാണ്. ദൈവമക്കള്‍, മുറിപ്പാടുകള്‍, വേലക്കാര്‍ തുടങ്ങി വായനക്കാര്‍ ഓര്‍ത്തുവയ്ക്കുന്ന കുറെ കൃതികള്‍ പിന്നീട് അവരുടേതായി ഉണ്ടായി. മുറിപ്പാടുകളും (മണിമുഴക്കം) അസ്തമയവും പവിഴമുത്തുമൊക്കെ ചലച്ചിത്രങ്ങളുമായി. ...
Obituary

നാടക നടനും ഗാനരചയിതാവുമായിരുന്ന തിരൂരങ്ങാടി കാരാടാൻ മൊയ്‌ദീൻ അന്തരിച്ചു

തിരുരങ്ങാടി- കാരാടൻ മൊയ്‌ദീൻ സാഹിബ്‌ (വീറ്റു ) ഇന്ന് പുലർച്ചക്ക് മരണപെട്ടു. കബറടക്കം ഇന്ന് വൈകുന്നേരം 5 മണിക്ക് മേലേച്ചിന ജുമാ മസ്ജിദിൽ. മാപ്പിള പാട്ട് രചയിതാവും നാടക നടനും ആയിരുന്നു. മലബാർ സമരത്തിൽ വീര മൃത്യു വരിച്ച കാരാടൻ മൊയ്‌ദീൻ സാഹിബിന്റെ പുത്രൻ കരാടൻ കുഞ്ഞി മുഹമ്മദ് എന്നവരുടെ മകനാണ് മൊയ്‌ദീൻഎ വി. മുഹമ്മദ്‌. കെ ടി. മുഹമ്മദ്‌ കുട്ടി. പള്ളിക്കൽ മൊയ്‌ദീൻ. ചാവക്കാട് റഹ്മാൻ എന്നിവർ പാടി ഹിറ്റാക്കിയ നിരവതി മാപ്പിള പാട്ടുകളുടെ രചയിതാവ് കൂടി യായിരുന്നു. ഇന്ത്യയിൽ ഒമ്പത് കോടി മുസൽമാങ്കൾ ഇന്നെത്തീമായി…….ഭാരത ദേവി ഇന്ദിരഗാന്ധി…ജയ് പൊന്മലർ ജയ് പൊന്നുല.നാളികേരത്തിന്റെ നാട് കേരളം.എട്ടു കാലി വലയും കെട്ടിയ നേരത്ത് …കൂടാതെ നിരവതി രാഷ്ട്രീയ ഗാനങ്ങൾ രചി ച്ചിട്ടുണ്ട്.തിരുരങ്ങാടി നിയോജക മണ്ഡലം മുസ്ലിം ലീഗ് വോളണ്ടിയർ ക്യാപ്റ്റൻ ആയിരുന്നു. എസ്. ടി.യൂ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി. ചന്ദ്രിക പ്രാദേശിക ലേ...
Obituary

എഴുത്തുകാരനും ഗ്രന്ഥശാല പ്രവർത്തകനുമായ പാലക്കീഴ് നാരായണൻ അന്തരിച്ചു

മലപ്പുറം > എഴുത്തുകാരനും ഗ്രന്ഥശാലാ പ്രവർത്തകനുമായ പ്രൊഫ. പാലക്കീഴ്‌ നാരായണൻ (81) അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ചെമ്മാണിയോടുള്ള വീട്ടിൽ വിശ്രമത്തിലിരിക്കെ വെള്ളിയാഴ്‌ച രാവിലെ എട്ടോടെയാണ് അന്ത്യം. കേരള സാഹിത്യ അക്കാദമിയുടെ 2019 ലെസമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം ജേതാവാണ്‌. പു.ക.സ. ജില്ലാപ്രസിഡന്റ്, സംസ്ഥാനകമ്മിറ്റി അംഗം, ലൈബ്രറി കൗൺസിൽ സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം, ഗ്രന്ഥാലോകം പത്രാധിപർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്‌കാരം വൈകീട്ട്‌ നാലിന്‌ മോലാറ്റൂർ ചെമ്മാണിയോടുള്ള വീട്ടുവളപ്പിൽ. 1940 - ൽ മലപ്പുറം ജില്ലയിലെ ചെമ്മാണിയോട് പാലക്കീഴ് നാരായണൻ നമ്പൂതിരിയുടെയും നങ്ങേലി അന്തർജനത്തിന്റെയും മകനായി ജനിച്ചു. ചെമ്മാണിയോടും മേലാറ്റൂരും മണ്ണാർക്കാടും പട്ടാമ്പി ഗവ. സംസ്‌കൃത കോളേജിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി. വിദ്വാൻ പരീക്ഷ പാസായി, എം എ ബിരുദവും നേടി. പെരിന്തൽമണ്ണ ഗവ. ...
error: Content is protected !!