Wednesday, March 4

Tag: youth congress

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കേസ്; യൂത്ത് കോൺഗ്രസ്സ് നേതാക്കൾക്ക് തടവുശിക്ഷ
Other

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കേസ്; യൂത്ത് കോൺഗ്രസ്സ് നേതാക്കൾക്ക് തടവുശിക്ഷ

മഞ്ചേരി: 2016 ൽ സ്വാശ്രയ കോളേജ് ഫീസ് വർദ്ധനയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ കരിപ്പൂർ വിമാന താവളത്തിന് പുറത്ത് കരിങ്കൊടി കാണിക്കുകയും വാഹനം തടഞ്ഞു നിർത്തുകയും ചെയ്തതിന് യൂത്ത് കോൺഗ്രസ്സ് നേതാക്കൾക്കെതിരെ കോടതി വിധി. കരിപ്പൂർ പോലീസ് ചുമത്തിയ കേസിലാണ് മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഇന്ന് വിധി പറഞ്ഞത്.ഒരുമാസം തടവും അയ്യായിരത്തി ഇരുന്നൂറ് രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത് യൂത്ത് കോൺഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് റിയാസ് മുക്കോളി, സംസ്ഥാന സെക്രട്ടറി പി.നിധീഷ്, സംസ്ഥാന നിർവ്വാഹക സമിതി അംഗം ലത്തീഫ് കൂട്ടാ ലുങ്ങൽ, വാഴക്കാട് മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് ജൈസൽ എളമരം, അലിമോൻ തടത്തിൽ, ജലീൽ ആലുങ്ങൽ, അഷ്റഫ് പറക്കുത്ത്, പി.പി. റഹ്മത്തുള്ള എന്നിവരായിരുന്നു പ്രതിസ്ഥാനത്തുണ്ടായിരുന്നത്… ഈ കേസിൽ റിയാസ് മുക്കോളിയും,നിധീഷും, ജൈസലും, നേരത്തെ പതിനാല് ദിവസം മഞ്ചേരി സബ് ജയിലിൽ റിമാ...
Local news

യൂത്ത് കോൺഗ്രസ് കൊടിഞ്ഞിയിൽ രക്തസാക്ഷി അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു

നന്നമ്പ്ര മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി കൊടിഞ്ഞിയിൽ ശുഹൈബ്, ശരത് ലാൽ, കൃപേഷ് അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി സിദ്ധീഖ് പന്താവൂർ ഉൽഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് പി.പി മുനീർ അധ്യക്ഷത വഹിച്ചു. നന്നമ്പ്ര മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് എൻ.വി മൂസക്കുട്ടി മുഖ്യ പ്രഭാഷണം നടത്തി. നന്നമ്പ്ര സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് കെ.പി ഹൈദ്രോസ് കോയ തങ്ങൾ, തിരൂരങ്ങാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിമാരായ ഭാസ്കരൻ പുല്ലാണി, യു.വി അബ്ദുൽ കരിം, എൻ. അനിൽ കുമാർ., സജിത്ത് കാച്ചീരി, നാസർ അണ്ടിയത്ത് പ്രസംഗിച്ചു. പി.കെ.എം ബാവ, ലത്തീഫ് കൊടിഞ്ഞി, മുജീബ് കുണ്ടൂർ, ദാസൻ കൈതക്കാട്ടിൽ, ഹംസ പാലക്കാട്ട്, കെ.പി ഫൈസൽ തങ്ങൾ, റഫീഖ് തിരുത്തി, സി.പി ദാവൂദ് ഷമീൽ, ടി.പി കിഷോർ, ഹൈദർ പാലക്കാട്ട്, ശുഹൈബ് ബാബു പുളിക്കലകത്ത്, കെ.കെ ഹമീദ്, മുനീർ പാലക്കാട്ട്, എൻ. ശ്രീനി, സിദ്ധീഖ് തെയ്യാല, എം.സി ...
Other

ഷോപ്പിങ് കോംപ്ലക്സിന് മുമ്പിലെ മരങ്ങൾ പെട്ടെന്ന് ഉണങ്ങി, ദുരൂഹതയെന്ന് യൂത്ത് കോൺഗ്രസ്

കൊടക്കാട് KHAMLP സ്കൂളിന് മുൻവശത്ത് ചേളാരി -ചെട്ടിപടി റോഡരികിൽ പുതുതായി നിർമ്മിച്ചു കൊണ്ടിരിക്കുന്ന ഷോപ്പിംഗ് കോംപ്ലക്സിന് മുൻവശത്ത് തലയെടുപ്പോടെ ഉയർന്നു നിൽക്കുന്നതും നൂറു വർഷത്തോളം പഴക്കമുള്ളതു മായ രണ്ടു പാല മരങ്ങൾ ഉണങ്ങിയ അവസ്ഥയിൽ. നല്ല തലയെടുപ്പോടെ നിന്നിരുന്ന രണ്ട് മരങ്ങളും പെട്ടെന്ന് ഉണങ്ങി കരിഞ്ഞതിൽ ദുരൂഹതയുണ്ടെന്ന് 15 വാർഡ് യൂത്ത് കോണ്ഗ്രസ്സ് കമ്മറ്റി ആരോപിച്ചു. എന്തെങ്കിലും രാസ പാദാർത്ഥങ്ങളോ ,കീടനശിനികളോഉപയോഗിച്ച് മരങ്ങൾ ഉണക്കിയതാണോ എന്ന സംശയം നാട്ടുകാരിൽ ഉയർന്ന് വന്നിട്ടുണ്ട്. മരങ്ങൾ ഉണങ്ങാനുണ്ടായ സാഹചര്യത്തെ കുറിച്ച് ബന്ധപ്പെട്ട അധികാരികൾ അന്വേഷണം നടത്തണമെന്ന് പതിനഞ്ചാം വാർഡ് യൂത്ത് കോണ്ഗ്രസ്സ് കമ്മറ്റി ആവശ്യപ്പെട്ടു . ആവശ്യമായ നടപടികളോ അന്വേഷണമോ നടന്നില്ലെങ്കിൽവരും നാളുകളിൽ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും കമ്മറ്റി അറിയിച്ചു....
Local news

താലൂക്ക് ആശുപത്രിയിലെ നിരക്ക് വർധനവ്: ഒടുവിൽ തെറ്റ് സമ്മതിച്ച് എച്ച്എംസിയിൽ പങ്കെടുത്ത എൽഡിഎഫ് അംഗങ്ങൾ

നിരക്ക് വർദ്ധനവിനെ അനുകൂലിച്ചത് തെറ്റായ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ തിരൂരങ്ങാടി. താലൂക്ക് ആശുപത്രിയിൽ സേവന നിരക്ക് വർധിപ്പിച്ച യോഗത്തിൽ തീരുമാനത്തെ പിന്തുണച്ച എൽ ഡി എഫ് അംഗങ്ങൾ ഒടുവിക് നിലപാട് തിരുത്തി. തങ്ങൾ തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആണ് പിന്തുണച്ചതെന്നാണ് ഇപ്പോൾ പറയുന്നത്. യോഗത്തിൽ പങ്കെടുത്ത സിപിഎം, സിപിഐ, ഐ എൻ എൽ, ജനതാദൾ,കേരള കോണ്ഗ്രസ് ബി കക്ഷികളെല്ലാം എച്ച് എം സി യോഗത്തിൽ ഫീസ് വർദ്ധനവിന് പിന്തുണച്ചിരുന്നു. എന്നാൽ തീരുമാനം പുറത്തറിഞ്ഞതോടെ ഇടത് വലത് യുവജന സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി. യോഗത്തിൽ തീരുമാനത്തെ പിന്തുണച്ച എൽ ഡി എഫ് നേതാക്കൾക്കെതിരെ അണികളിൽ നിന്ന് വിമർശനവും ഉണ്ടായി. യോഗത്തിൽ എൽ ഡി എഫ് അംഗങ്ങൾ വിയോജിപ്പ് അറിയിച്ചു എന്നായിരുന്നു എൽ ഡി എഫ് പുറത്തു പറഞ്ഞിരുന്നത്. എന്നാൽ ഒരാൾ പോലും വിയോജിച്ചില്ലെന്നു മാത്രമല്ല, വർധനവ് അനിവാര്യം എന്ന നിലയിലാണ് അഭിപ്രായം പറഞ്ഞത് എന്ന...
Education, Malappuram, Other

സര്‍വകലാശാലാ നിയമനങ്ങള്‍ : വ്യാജ പ്രചാരണങ്ങളില്‍ വഞ്ചിതരാകരുത്

കാലിക്കറ്റ് സര്‍വകലാശാലയില്‍ വിവിധ തസ്തികകളിലേക്ക് സ്ഥിരനിയമനം നടക്കുന്നുവെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാജപ്രചാരണം നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതായി രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ് അറിയിച്ചു. അടുത്തിടെ സര്‍വകലാശാലാ പ്രസ്സിലേക്ക് കൗണ്ടര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനത്തിന് നല്‍കിയ വിജ്ഞാപനം തെറ്റായ രീതിയില്‍ പ്രചരിപ്പിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ജോലിയാണ്, ഭാവിയില്‍ സ്ഥിരപ്പെടാം എന്ന മട്ടില്‍ സമൂഹമാധ്യമങ്ങളില്‍ ചിലര്‍ നടത്തിയ പ്രചാരണത്തില്‍ നിരവധി പേര്‍ തെറ്റിധരിക്കാനിടയായി. പന്ത്രണ്ടായിരത്തിലധികം അപേക്ഷകളാണ് ഇതിനകം സര്‍വകലാശാലയില്‍ ലഭിച്ചത്. അപേക്ഷാ സമര്‍പ്പണത്തിനും വിവരങ്ങള്‍ അപ് ലോഡ് ചെയ്യുന്നതിനും ചില ഓണ്‍ലൈന്‍ സേവനകേന്ദ്രങ്ങള്‍ വലിയ തുക ഫീസിനത്തിലും ഈടാക്കുന്നതായും ഉദ്യോഗാര്‍ഥികള്‍ പരാതിപ്പെട്ടിരുന്നു. സര്‍വകലാശാലയിലേക്കുള്ള നിയമനങ്ങള്‍ സംബന്ധിച്ച് ഔദ്യോഗിക...
error: Content is protected !!