Tag: youtuber

യൂട്യൂബര്‍ തൊപ്പിയെ വീണ്ടും അറസ്റ്റ് ചെയ്ത് പൊലീസ്
Kerala

യൂട്യൂബര്‍ തൊപ്പിയെ വീണ്ടും അറസ്റ്റ് ചെയ്ത് പൊലീസ്

കണ്ണൂര്‍: തൊപ്പി എന്ന പേരില്‍ അറിയിപ്പെടുന്ന യൂട്യൂബര്‍ നിഹാദ് വീണ്ടും അറസ്റ്റില്‍. യൂട്യൂബിലൂടെ അവഹേളിച്ചെന്ന കണ്ണൂര്‍ ശ്രീകണ്ഠാപുരം സ്വദേശിയുടെ പരാതിയില്‍ ആണ് നിഹാദിനെ പൊലീസ് അറസ്റ്റ് ചെയ്ത്. ശ്രീകണ്ഠാപുരം പൊലീസാണ് അറസ്റ്റ് ചെയ്തത്. മങ്ങാട്ടെ വീടിന് സമീപത്തുവെച്ചാണ് ശ്രീകണ്ഠാപുരം എസ്എച്ച്ഒ രാജേഷ് തൊപ്പിയെ അറസ്റ്റ് ചെയ്തത്. തുമ്പേനിയിലെ കൊല്ലറക്കല്‍ സജി സേവ്യറിന്റെ പരാതിയിലാണ് തൊപ്പിയെ അറസ്റ്റ് ചെയ്തത്. കമ്പിവേലി നിര്‍മ്മിക്കുന്ന ജോലി ചെയ്യുന്ന സേവ്യറിനെ യൂട്യൂബിലൂടെ നിരന്തരം അവഹേളിച്ചെന്നാണ് കേസ്. തുടര്‍ന്ന് നിഹാദിനെ ജാമ്യത്തില്‍ വിട്ടയച്ചു. പൊതുവേദിയില്‍ അശ്ലീല പരാമര്‍ശം നടത്തിയ കേസില്‍ നിഹാദിനെ ഇക്കഴിഞ്ഞ ജൂണ്‍ മാസത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എറണാകുളം എടത്തലയിലുള്ള സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് അന്ന് അറസ്റ്റ് ചെയ്തത്. വിളിച്ചിട്ടും വാതില്‍ തുറക്കാതെ അകത്തുനിന്ന് പൂട്ടി...
Information

തെറിപ്പാട്ടും ഗതാഗത തടസ്സവും ; തൊപ്പിക്കെതിരെ കേസെടുത്ത് പൊലീസ്

യൂട്യൂബര്‍ 'തൊപ്പി'യ്ക്കെതിരെ കേസെടുത്ത് പൊലീസ്. പൊതുസ്ഥലത്ത് അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയതിനും ഗതാഗതം തസപ്പെടുത്തിയതിനുമാണ് 'തൊപ്പി' എന്നറിയപ്പെടുന്ന മുഹമ്മദ് നിഹാലിനെതിരെ വളാഞ്ചേരി പൊലീസ് കേസെടുത്തിരിക്കുന്നത്. വളാഞ്ചേരിയിലെ കടയുടെ ഉദ്ഘാടന പരിപാടിക്കിടെയായിരുന്നു കേസിനാസ്പദമായ സംഭവം. കട ഉടമയ്‌ക്കെതിരെയും പൊലീസ് കേസെടുത്തു. ദിവസങ്ങള്‍ക്ക് മുന്‍പ് വളാഞ്ചേരിയില്‍ നടന്ന കട ഉദ്ഘാടനവും 'തൊപ്പി'യുടെ പാട്ടുമെല്ലാം സാമൂഹികമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. ഇതിനിടെയാണ് തൊപ്പിയ്ക്കെതിരെ വളാഞ്ചേരി പൊലീസ് കേസെടുത്തിരിക്കുന്നത്. അശ്ലീലപദപ്രയോഗം ഗതാഗതം തടസ്സപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. വസ്ത്രവ്യാപാരശാല ഉടമയും കേസില്‍ പ്രതിയാണ്. വളാഞ്ചേരി പൈങ്കണ്ണൂര്‍ പാണ്ടികശാല സ്വദേശിയും സന്നദ്ധപ്രവര്‍ത്തകനുമായ സെയ്ഫുദ്ദീന്‍ പാടത്തിന്റെ പരാതിയിലാണ് വിവാദ പരിപാടിയില്‍ പൊലീസ് കേസ...
error: Content is protected !!