ട്രെയിൻ യാത്രക്കിടെ പോലീസ് ചമഞ്ഞ് മൂന്നിയൂർ സ്വദേശിയിൽ നിന്നും 25000 റിയാൽ തട്ടിയെടുത്തതായി പരാതി
കാസർകോട് : പോലീസിലെ ഡാൻസാഫ് സംഘം എന്ന വ്യാജേനെ മൂന്നിയൂർ സ്വദേശിയെ ട്രെയിനില്‍ നിന്ന് ഇറക്കി പണം കൈക്കലാക്കിയാതായി പരാതി. തിരൂരങ്ങാടി മൂന്നിയൂർ പാറേക്കാവ് ശാന്തി നഗർ ഇല്ലിക്കോട്ടിൽ പിന്നിച്ചിപറമ്പ് ഉമർ ബാവ (43) യുടെ 25000 സൗദി റിയാലാണ് തട്ടിയെടുത്തത്.വരാവല്‍ എക്സ്പ്രസില്‍ ഈ മാസം 20-ന് പുലർച്ചെ 3:15 ഓടെ ആണ് സംഭവം. നാലംഗ സംഘമാണ് പണം തട്ടിയെടുത്തതെന്ന് ഇയാൾ നൽകിയ പരാതിയിൽ പറയുന്നു. 19 ന് 11.45 ന് വരാവൽ എക്സ്പ്രസിൽ പരപ്പനങ്ങാടിയിൽ നിന്നും ഉഡുപ്പിയിലേക്ക് പുറപ്പെട്ടതായിരുന്നു. 20 ന് പുലർച്ചെ 3.45 ന് കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ നാലുപേർ ട്രെയിനിൽ നിന്നും കയ്യും കഴുത്തും അമർത്തി ബലമായി പിടിച്ചിറക്കി ഉമർ ബാവയുടെ കയ്യിൽ ഉണ്ടായിരുന്ന ബാഗിൽ നിന്നും 25000 റിയാൽ കൊള്ള ചെയ്തു എന്നാണ് പരാതി. കാസർകോട് റെയിൽവേ പൊലീസിൽ ഉമർ ബാവ നൽകിയ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അതേസമയം തട്ടിയെടുത...

