സൗഹൃദവേദി തിരൂർ നോവൽ പുരസ്കാരം അമ്മാർ കിഴുപറമ്പിന് സമർപ്പിച്ചു
തിരൂർ : പ്രവാസികളടെ വിജയിച്ച കഥകൾ ധാരാളം കൊണ്ടാടപ്പെട്ടിട്ടുണ്ടെങ്കിലും പരാജയപ്പെട്ടവരുടെ കഥകൾക്ക് മലയാള സാഹിത്യത്തിൽ വലുതായൊന്നും ഇടം ലഭിച്ചിട്ടില്ല. നോവലുകളും സിനിമകളുമായി ‘പത്തേമാരി’യും ‘ആടുജീവിത’വും ‘ഗദ്ദാമ’യുമൊക്കെ പുറത്തു വന്നിട്ടുണ്ടെങ്കിലും ആ നിരയിലേക്കോ അതിനൽപം മുകളിലേക്കോ എടുത്തുയർത്താവുന്ന കൃതിയാണ് അമ്മാർ കി ഴുപറമ്പിന്റെ ‘ഇഖാമ’ നോവലെന്ന് പ്രശസ്ത കവിയും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണൻ അഭിപ്രായപ്പെട്ടു. . അമ്മാറിന്റെ ഭാഷ വൈക്കം മുഹമ്മദ് ബഷീറിന്റെ ഭാഷയോളം ലളിതമാണെന്നും അദ്ദേഹം പറഞ്ഞു.
സൗഹൃദവേദി തിരൂരിന്റെ നോവൽ പുരസ്കാരം അമ്മാർ കിഴുപറമ്പിന്റെ ഇഖാമ എന്ന നോവലിന് സമർപ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാസികളുടെ ജീവിതം അടിസ്ഥാനമാക്കി യാഥാർത്ഥ്യബോധത്തോടെ നോവൽ ഇഖാമ രചിച്ച അമ്മാറിനെ മലയാള സാഹിത്യലോകം ഇനിയും തിരിച്ചറിയേണ്ടതുണ്ട് ഈ നോവൽ നെടുവീർപ്പുകളോടെ അല്ലാതെ എനിക്ക് വായി...

