പെരുവള്ളൂരിലെ വീട്ടിൽ പട്ടാപ്പകൽ മോഷണം; വയോധികയെ ആക്രമിച്ച് ആറര പവൻ കവർന്നു
*പെരുവള്ളൂരിലെ വീട്ടിൽ പട്ടാപ്പകൽ മോഷണം.വയോധികയെ ബോധം കെടുത്തി ആറര പവൻ കവർന്നു
പെരുവള്ളൂരിൽ വീട്ടിൽ തനിച്ചായിരുന്ന വയോധികയെ ബോധം കെടുത്തി സ്വർണാഭരണങ്ങൾ കവർന്നു. പാത്തിക്കുഴി പാലത്തിന് സമീപം വട്ടപറമ്പ് കോഴിത്തൊടി കോതേരി വീട്ടിൽ ഫാത്തിമ (79)യുടെ ആറര പവനോളം വരുന്ന സ്വർണാഭരണങ്ങളാണ് കവർന്നത്.
ഞായറാഴ്ച രാവിലെ 10.30ഓടെയാണ് സംഭവം. മകൻ മുഹമ്മദ് ഇക്ബാലിന്റെ വീട്ടിൽ താമസിക്കുന്ന ഫാത്തിമ വീട്ടിൽ തനിച്ചായിരുന്ന സമയത്ത് പിൻവാതിലിലൂടെ അകത്തുകയറിയ മോഷ്ടാക്കൾ അടുക്കളയിൽ ഇരിക്കുകയായിരുന്ന ഇവരുടെ കഴുത്തിൽ കയറിപ്പിടിച്ച് കണ്ണും വായും പൊത്തി ബോധരഹിതയാക്കിയാണ് മോഷണം.
തുടർന്ന് കഴുത്തിലുണ്ടായിരുന്ന രണ്ടര പവൻ്റെ സ്വർണമാലയും കയ്യിലുണ്ടായിരുന്ന മൂന്നര പവൻ്റെ നാല് വളകളും കവർന്നു. വളകൾ ആയുധം ഉപയോഗിച്ച് മുറിച്ചെടുത്തതായാണ് അറിയുന്നത്.
അരമണിക്കൂറിനുശേഷം ബോധം വീണ്ടെടുത്ത ഫാത്തിമ സമീപത്ത് താമസിക്കുന്ന മറ്റ് മക...

