സ്‌കൂളില്‍ യൂണിഫോം അളവെടുക്കുന്നതിനിടെ 11 കാരിയോട് മോശമായി പെരുമാറി ; തയ്യല്‍ക്കാരന്‍ അറസ്റ്റില്‍

തിരുവനന്തപുരം : തലസ്ഥാന നഗരത്തിലെ സ്വകാര്യ സ്‌കൂളില്‍ യൂണിഫോം അളവെടുക്കുന്നതിനിടെ 11 കാരിയോട് മോശമായി പെരുമാറിയ തയ്യല്‍ക്കാരന്‍ പിടിയില്‍. ശംഖുമുഖം സ്വദേശി അജീമിനെയാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. സ്‌കൂള്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും നടപടി എടുക്കാതിരുന്നതോടെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ സമീപിക്കുകയായിരുന്നു.

ഇക്കഴിഞ്ഞ 18 നായിരുന്നു സംഭവം. സ്‌കൂളില്‍ വിദ്യാര്‍ത്ഥികളുടെ യൂണിഫോമിന്റെ അളവെടുക്കാന്‍ എത്തിയ അജീം പെണ്‍കുട്ടിയോട് മോശമായി പെരുമാറുകയായിരുന്നു. ഇക്കാര്യം കുട്ടി അച്ഛനോട് പറയുകയും സ്‌കൂള്‍ അധികൃതര്‍ക്ക് പരാതി നല്‍കുകയും ചെയ്തു. എന്നാല്‍ സ്‌കൂള്‍ അധികൃതര്‍ നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് സിഡബ്ല്യുസിയെ സമീപിച്ചത്. സിഡബ്ല്യുസി നല്‍കിയ റിപ്പോര്‍ട്ട് പ്രകാരമാണ് മ്യൂസിയം പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്. പിന്നീട് പ്രതിയെ റിമാന്‍ഡ് ചെയ്തു.

error: Content is protected !!