
കൊടിഞ്ഞി:എം.എ ഹയർസെക്കണ്ടറി സ്കൂളിൽ “ആദരം ” സംഘടിപ്പിച്ചു. സ്കൂളിൽ വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ച ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് രാജ്യ പുരസ്കാർ അവാർഡ് നേടിയ വിദ്യാർത്ഥികൾ, ബെസ്റ്റ് സ്റ്റുഡൻറ് അർഹാരായ വിദ്യാർത്ഥികൾ, സേവന സന്നദ്ധ അവാർഡ് നേടിയ വിദ്യാർത്ഥികൾ, ചെസ്സ് ചാമ്പ്യൻഷിപ്പിൽ വിജയിച്ച വിദ്യാർത്ഥി എന്നിവരെയാണ് ആദരിച്ചത്.മുൻ വർഷങ്ങളിലും രാജ്യ പുരസ്കാരം നേടിയിട്ടുള്ള സ്കൂൾ ഈ വർഷവും നൂറു ശതമാനം വിജയമാണ് കരസ്ഥമാക്കിയത്.
രാജ്യപുരസ്കാർ പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ച വെച്ച് ഉന്നത വിജയം നേടിയ 12 ഗൈഡ്,3 സ്കൗട്ട് വിദ്യാർത്ഥികളിൽ പരീക്ഷ എഴുതിവിജയിച്ച പതിനഞ്ച് വിദ്യാർത്ഥികളാണ് ആദരം ഏറ്റുവാങ്ങിയത്. കെ.ജി,എൽ.പി, ഹൈസ്കൂൾ, ഹയർസെക്കണ്ടറി വിഭാഗാത്തിൽ ഓരോ വിദ്യാർത്ഥികളെയാണ് തെരഞ്ഞെടുത്ത്. പഠന പാഠ്യേതര പ്രവർത്തനങ്ങളിൽ വിവിധ മാനദണ്ഡങ്ങൾ വിലയിരുത്തി ഏറ്റവും കൂടുതൽ പോയിന്റ് സ്കോർ ചെയ്ത വിദ്യാർത്ഥികളെയാണ് ബെസ്റ്റ് സ്റ്റുഡൻറിനായി തെരഞ്ഞെടുത്തത്.കെ.ജി വിഭാഗത്തിൽ റഷ ഫാത്തിമ യു.കെ.ജി. ,എൽ.പി വിഭാഗത്തിൽ നാലാം ക്ലാസ് വിദ്യാർത്ഥിനി ഫാത്തിമ റിൻഷ.പി ,യു.പി വിഭാഗത്തിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിനി നുബ്ഹ കെ.പി, ഹൈസ്കൂൾ വിഭാഗത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥിനി ഇമാനി.പി, ഹയർസെക്കണ്ടറി വിഭാഗത്തിൽ പത്മ പ്രിയ .കെ എന്നിവയാണ് ബെസ്റ്റ് സ്റ്റുഡൻറ് അവാർഡിന് അർഹരായവർ . സ്കൂളിൽ സംഘടിപ്പിച്ച എല്ലാ പരിപാടികളിലും സ്വയം സേവന പ്രവർത്തനങ്ങൾ കാഴ്ച വെച്ച് പ്രശംസ പിടിച്ചു പറ്റിയ ഹയർസെക്കണ്ടറി ക്ലാസ് വിദ്യാർത്ഥികളായ നാദിഷ് മൊയ്തീൻ, മുഹമ്മദ് അനസ് എന്നിവരേയും തിരൂരങ്ങാടി സ്പോർട്സ് അക്കാദമി സംഘടിപ്പിച്ച ചെസ്സ് ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം നേടിയ അഞ്ചാം ക്ലാസ് വിദ്യാർത്ഥി റസിനെയും ആദരിച്ചു.
അസംബ്ലി യിൽ വെച്ച് വിദ്യാർത്ഥികളുടേയും പി.ടി.എ യോഗത്തിൽ രക്ഷിതാക്കളുടേയും അധ്യാപകരുടേയും സാന്നിധ്യത്തിൽ വെച്ചാണ് ആദരിച്ചത്.
സംഗമത്തിൽ സ്കൂൾ പ്രസിഡന്റ് പി.വി കോമുക്കുട്ടി ഹാജി, ജനറൽ സെക്രട്ടറി പത്തൂർ സാഹിബ് ഹാജി, പി.ടി.എ പ്രസിഡന്റ് പനക്കൽ മുജീബ് സാഹിബ്, പ്രിൻസിപ്പൽ നജീബ് മാസ്റ്റർ , അഡ്മിനിസ്ട്രേറ്റീവ് ഓഫീസറും സ്കൗട്ട് മാസ്റ്ററുമായ ഫൈസൽ തേറാമ്പിൽ, ഗ്രാമപഞ്ചായത്ത് മെമ്പർ ഊർപ്പായി സൈതലവി, സദർ മുഅല്ലിം ജാഫർ ഫൈസി, വൈസ് പ്രിൻസിപ്പൽ റഷീദ ടീച്ചർ , പാട്ടശ്ശേരി ശരീഫ് എന്നിവർ ആദരം കൈമാറി.