തിരൂരങ്ങാടി : എം ടി വാസുദേവന്‍ നായരുടെ നിര്യാണത്തെ തുടര്‍ന്ന് മാറ്റിവെച്ച കൊണ്ടോട്ടി, തിരൂരങ്ങാടി താലൂക്ക് തല പരാതി പരിഹാര അദാലത്തുകള്‍ ജനുവരി 13, 14 തീയതികളില്‍ നടക്കും. ഏറനാട് താലൂക്ക് തല അദാലത്ത് മുന്‍നിശ്ചയപ്രകാരം ജനുവരി 10 ന് മഞ്ചേരി ടൗണ്‍ഹാളില്‍ നടക്കും. കൊണ്ടോട്ടി താലൂക്ക് അദാലത്ത് 13ന് കൊണ്ടോട്ടി ഹജ്ജ് ഹൗസിലും തിരൂരങ്ങാടി അദാലത്ത് 14 ന് കൂരിയാട് ജെംസ് പബ്ലിക് സ്‌കൂളിലുമാണ് നടക്കുന്നത്.
മന്ത്രിമാരായ വി അബ്ദുറഹിമാന്‍, പി എ മുഹമ്മദ് റിയാസ് എന്നിവരുടെ നേതൃത്വത്തില്‍ നടക്കുന്ന ‘കരുതലും കൈത്താങ്ങും’ പരാതി പരിഹാര അദാലത്ത് ജില്ലയിലെ നാല് താലൂക്കുകളിലാണ് ഇതിനകം പൂര്‍ത്തിയായത്. രാവിലെ 9.30ന് ആരംഭിക്കുന്ന അദാലത്തില്‍ മുന്‍കൂറായി പരാതി നല്‍കിയവരെയാണ് മന്ത്രിമാര്‍ നേരില്‍ കേള്‍ക്കുക. പുതിയ പരാതികള്‍ നല്‍കുന്നതിനും സംവിധാനം ഉണ്ടാകും.