Sunday, August 17

താനൂർ ഓലപ്പീടിക – കൊടിഞ്ഞി റോഡ് നാടിന് സമർപ്പിച്ചു

താനൂർ ഓലപ്പീടിക – കൊടിഞ്ഞി റോഡ് കായിക വകുപ്പ് മന്ത്രി വി. അബ്‌ദുറഹ്‌മാൻ നാടിന് സമർപ്പിച്ചു. താനൂർ മുൻസിപ്പൽ ചെയർമാൻ പി.പി ഷംസുദ്ദീൻ അധ്യക്ഷത വഹിച്ച്. ഹാർബർ എൻജിനീയറിങ് വകുപ്പ് 1.11 കോടി രൂപ ചെലവഴിച്ചാണ് റോഡ് നിർമ്മിച്ചത്.

നന്നമ്പ്ര പഞ്ചായത്തിനെ കൊടിഞ്ഞിയുമായി ബന്ധപ്പെടുത്തുന്ന ഈ റോഡ് ഭാവിയിൽ കാർഷിക മേഖലയുടെ വളർച്ചയ്ക്കും ടൂറിസം വികസനത്തിനും ഗുണകരമാകുമെന്ന് മന്ത്രി പറഞ്ഞു.

ചടങ്ങിൽ താനൂർ നഗരസഭ വൈസ് ചെയർപേഴ്സൺ സി.കെ സുബൈദ, സി.കെ ബഷീർ, സി. മുഹമ്മദ് അഷ്റഫ്, കെ.പി ഫാത്തിമ, വി.പി ശശി കുമാർ, എ.പി സുബ്രഹ്മണ്യൻ, മേപ്പുറത്ത് ഹംസു എന്നിവർ എന്നിവർ പങ്കെടുത്തു. ചടങ്ങിന് വി.വി.എൻ മുസ്തഫ നന്ദി പറഞ്ഞു.

error: Content is protected !!