Thursday, January 15

വയനാട്ടില്‍ ടോറസ് ലോറിയും ഇന്നോവ കാറും കൂട്ടിയിടിച്ചു ; യുവാക്കള്‍ക്ക് ദാരുണാന്ത്യം

കല്‍പ്പറ്റ: വയനാട്ടില്‍ ടോറസ് ലോറിയും ഇന്നോവ കാറും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. പനമരം പച്ചിലക്കാട് ടൗണിന് സമീപം രാവിലെ പത്തരയോടെയാണ് അപകടം നടന്നത്. കാര്‍ യാത്രികരായ കണ്ണൂര്‍ മാട്ടൂല്‍ സ്വദേശികളായ അഫ്രീദ് (23), മുനവര്‍ (22) എന്നിവരാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. സഹയാത്രികനായ മുനവര്‍ പരിക്കേറ്റ് മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

കോഴിക്കോട് ഭാഗത്തുനിന്നും മാനന്തവാടി ഭാഗത്തേക്ക് മണല്‍ കയറ്റി വന്ന ടോറസ് ലോറിയും ഇന്നോവ കാറുമാണ് അപകടത്തില്‍പ്പെട്ടത്. മൃതദേഹങ്ങള്‍ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

error: Content is protected !!