ശാസ്ത്ര സത്യങ്ങള്‍ സമൂഹത്തിലെത്തിക്കാന്‍ അദ്ധ്യാപക വിദ്യാര്‍ത്ഥികള്‍ മുന്നിട്ടിറങ്ങണം ; ആര്യാടന്‍ ഷൗക്കത്ത്

മലപ്പുറം : ശാസ്ത്ര സത്യങ്ങള്‍ സമൂഹത്തിലെത്തിക്കാന്‍ അദ്ധ്യാപക വിദ്യാര്‍ത്ഥികള്‍ മുന്നിട്ടിറങ്ങണമെന്ന് കെ.പി.സി.സി. ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു. ശാസ്ത്രം ചോദ്യങ്ങള്‍ ചോദിക്കാന്‍ പ്രേരിപ്പിക്കുമ്പോള്‍ യുവത ചോദ്യങ്ങള്‍ ചോദിക്കണമെന്നും പറഞ്ഞു. ശാസ്ത്രവേദി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ദേശീയ ശാസ്ത്ര ദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു.

മലപ്പുറം മേല്‍മുറി എം.എം.ഇ ടി. ടീച്ചര്‍ ടൈസിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ അഡ്വ.വി.എം.സുരേഷ് കുമാര്‍ ആധ്യക്ഷം വഹിച്ച . ബഹിരാകാശ നേട്ടങ്ങളെ കുറിച്ച് ‘ ചന്ദ്രനിലേക്കൊരു യാത്ര ‘ എന്ന വിഷയം നാസ മീഡിയ റിസോഴ്‌സ് അംഗo കെ.വി.എം.അബ്ദുല്‍ ഗഫൂര്‍ മാസ്റ്റര്‍ അവതരിപ്പിച്ചു. ഡി.സി.സി. സെക്രട്ടറി പി.കെ.നൗഫല്‍ ബാബു, അഡ്വ.ടി.അബ്ബാസ്, സി.കെ. ഉമ്മര്‍കോയ,ടി. മുഹമ്മദ്, മോഹനന്‍ പടിഞ്ഞാറ്റു മുറി, ചെയര്‍മാന്‍ യൂനുസ് എന്നിവര്‍ പ്രസംഗിച്ചു.

error: Content is protected !!