തയ്യില്‍ റോഡ് ഉത്സവച്ഛായയില്‍ നാടിന് സമര്‍പ്പിച്ചു

തിരൂരങ്ങാടി : നഗരസഭ വാര്‍ഷിക പദ്ധതിയില്‍ 12-ാം ഡിവിഷനില്‍ കോണ്‍ക്രീറ്റ് നടത്തിയ തയ്യില്‍ റോഡ് ഉത്സവച്ഛായയില്‍ നാടിന് സമര്‍പ്പിച്ചു. റോഡിന്റെ ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി നിര്‍വഹിച്ചു. ഡിവിഷന്‍ കൗണ്‍സിലര്‍ സുജിനി മുളമുക്കില്‍ അധ്യക്ഷത വഹിച്ചു. 100% വാതില്‍പ്പടി സേവനം പൂര്‍ത്തിയാക്കിയ ഹരിത കര്‍മ്മ സേനാംഗങ്ങളെ ആദരിച്ചു.

ഡെപൂട്ടി ചെയര്‍പേഴ്‌സണ്‍ സുലൈഖ കാലൊടി, വികസന കാര്യ ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍, ആരോഗ്യ കാര്യ ചെയര്‍മാന്‍ സിപി ഇസ്മായില്‍, വഹീദ ചെമ്പ, ഒ ബഷീര്‍ അഹമ്മദ്, തയ്യില്‍ ഇമ്പായി,സയ്യിദ് അബ്ദുറഹിമാന്‍ ജിഫ്രി, ത്വയ്യിബ് അമ്പാടി, റഷീദ് വടക്കന്‍, ഒടുങ്ങാട്ട് ഇസ്മായില്‍, സി സി നാസര്‍, ഹനീഫ അമ്പാടി,നാസര്‍ അമ്പാടി,സലീം വടക്കന്‍, നൗഷാദ് അമ്പാടി, അബ്ദുല്‍ അസീസ് തയ്യല്‍, സിദ്ദീഖ് പി, ടി, റിയാസ് ജിഫ്രി, രവീന്ദ്രന്‍ മുളമുക്കില്‍,ഷാഹുല്‍.കെ ടി, നൗഷാദ്. കൊല്ലംഞ്ചേരി ബഷീര്‍ പങ്ങിണിക്കാടന്‍ തുടങ്ങി പ്രമുഖ വ്യക്തിത്വങ്ങളും നാട്ടുകാരും പങ്കെടുത്തു,

error: Content is protected !!