Monday, August 18

പൂക്കിപറമ്പിൽ മിനി ലോറിയിടിച്ചു ഓട്ടോ ഡ്രൈവർ മരിച്ചു

ദേശീയപാത പൂക്കിപറമ്പിൽ നിയന്ത്രണം വിട്ട മിനി ലോറി ഓട്ടോയിൽ ഇടിച്ചു ഓട്ടോ ഡ്രൈവർ മരിച്ചു. തിരൂർ തലക്കടത്തൂർ പൂതിക്കാട്ടിൽ രാജന്റെ മകൻ ഷിബു (40) ആണ് മരിച്ചത്. ഷിബുവിന്റെ ബന്ധു വിജയൻ പൂതിക്കാട്ടിൽ (53), പൊന്മുണ്ടം വൈലത്തൂർ ഒട്ടുമ്പുറം വിജിത്ത് (33), ലോറി ഡ്രൈവർ വാളക്കുളം മഞ്ഞിലാസ് പടി നരിമടക്കൽ ഹബീബ് റഹ്മാൻ (33), എന്നിവരെ മിംസിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ കടുങ്ങാത്ത് കുണ്ടിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശി സബിൻ ദാസിനെ (37) കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

ഇന്ന് വൈകുന്നേരം 5 മണിക്കാണ് അപകടം. കല്ല് കയറ്റിയ ലോറി നിയന്ത്രണം വിട്ട് ഔട്ടോയിൽ

ഇടിക്കുക ആയിരുന്നു.

error: Content is protected !!