
മലപ്പുറം : ഏറ്റവും കൂടുതൽ തവണ രക്തദാനം നടത്തിയ യുവജന സംഘടനക്കുള്ള അവാർഡ് ഈ വർഷവും ഡിവൈഎഫ്ഐ മലപ്പുറം ജില്ലാകമ്മിറ്റി സ്വന്തമാക്കി. വിവിധ യൂണിറ്റുകൾ കേന്ദ്രീകരിച്ചും ബ്ലഡ് ബാങ്കിൽ നേരിട്ടു നടത്തിയ ക്യാമ്പെയ്നിംഗിലൂടെയാണ് ഈ നേട്ടം കൈവരിച്ചത് ബ്ലഡ് ബാങ്കിൽ നടന്ന ചടങ്ങിൽ ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ ഡോക്ടർ സാലിം ന്റെ കയ്യിൽ നിന്നും ഡിവൈഎഫ്ഐ നേതാക്കളായ ജില്ലാ സെക്രട്ടറി കെ ശ്യാംപ്രസാദ്, പ്രസിഡണ്ട് പി ഷബീർ, സംസ്ഥാന കമ്മിറ്റി അംഗം കെ പി അനീഷ് എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി. ചടങ്ങിൽ ജില്ലാ ജോയിന്റ് സെക്രട്ടറി എൻ എം ഷഫീഖ്, ബ്ലോക്ക് സെക്രട്ടറി ഇ ഷിജിൽ, പ്രസിഡണ്ട് എം ഷാഹിദ്, ട്രഷറർ കെ ടി ജിജീഷ്, എസ് എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം കെ ഹരിമോൻ എന്നിവർ പങ്കെടുത്തു.