മുന്നിയൂർ : സൗദിയിൽ മരിച്ച വെളിമുക്ക് സ്വദേശിയുടെ മയ്യിത്ത് നാളെ വ്യാഴാഴ്ച ഖബറടക്കും. വെളിമുക്ക് സൗത്ത് സ്വദേശി അരിക്കാടൻ അബൂബക്കർ മാസ്റ്ററുടെ മകൻ അബ്ദുൽ റഊഫിന്റെ (43) മയ്യിത്താണ് വ്യാഴാഴ്ച എത്തുന്നത്. കഴിഞ്ഞ മാസം 29 നാണ് ദമാമിൽ വെച്ച് റഊഫ് മരണപ്പെട്ടത്. മയ്യിത്ത് നാളെ വീട്ടിലെത്തും. വൈകുന്നേരം 5 മണിക്ക് വെളിമുക്ക് വലിയ ജുമുഅത്ത് പള്ളിയിൽ ഖബറടക്കും. മാതാവ്, സഫിയ വലിയത്ത്. ഭാര്യ, മുഹ്‌സിന. ഫെല്ല ജഹാൻ ഏക മകളാണ്. സഹോദരങ്ങൾ: വസീം, ഷമീം, ഫർഹ തസ്‌നീം.