ജിദ്ധയിൽ മരിച്ച കുന്നുംപുറം സ്വദേശിയുടെ കബറടക്കം വ്യാഴാഴ്ച നടക്കും

എ.ആർ നഗർ : ജിദ്ദയിൽ അന്തരിച്ച കുന്നുംപുറം പാലമഠത്തിൽ എരണിപ്പുറം ചേക്കുട്ടി ഹാജി -ഖദീജ ഹജ്‌ജുമ്മ എന്നിവരുടെ മകൻ അബ്ദുൾ നിസാർ എന്ന മാനുവിന്റെ (43) മയ്യിത്ത് വ്യാഴാഴ്ച നാട്ടിലെത്തും.

കബറടക്കം വ്യാഴാഴ്ച രാവിലെ 11 ന് കുന്നുംപുറം നടുപറമ്പ് ജുമാ മസ്ജിദിൽ നടക്കും.
ജിദ്ദയിലെ പ്രമുഖ സ്ഥാപനമായ ജ്യൂസ് വേൾഡ്, മന്തി വേൾഡ് എന്നിവയുടെ മാനേജർ ആയിരുന്നു. ഹൃദയാഘാതം മൂലമാണ് മരിച്ചത്. ജിദ്ധ കോർണീഷിലെ സമീർ അബ്ബാസ് ആശുപത്രിയിൽ വെച്ച് കഴിഞ്ഞ ഞായറാഴ്ച യാണ് മരിച്ചത്. ഭാര്യ, മുംതാസ് കാമ്പ്രൻ.
മക്കൾ: നാഫീഹ്, നസീഫ്, നായിഫ്, ഫാത്തിമ നഷ്മിയ, നഹിയാൻ. ജ്യൂസ് വേൾഡ്, മന്തി വേൾഡ് എന്നിവയുടെ മാനേജിങ് ഡയറക്ടർ കൊടിഞ്ഞിയിലെ മെതുവിൽ സിദ്ധീഖിന്റെ ഭാര്യാ സഹോദരൻ ആണ്.

error: Content is protected !!