മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു

Copy LinkWhatsAppFacebookTelegramMessengerShare

മലപ്പുറം. കുന്നുമ്മൽ റോഡ് രാം ഗ്യാസിന് എതിർവശം, ഓടിക്കൊണ്ടിരുന്ന മാരുതി 800 കാർ കത്തി വലിയ അപകടം ഒഴിവായി. ഞായർ വൈകുന്നേരം നാല് മണിയോട് കൂടിയാണ് സംഭവം നടന്നത്. റഹീസ് കെ പി യുടെ ഉടമസ്ഥതയിലുള്ള KL10Y7368 എന്ന മാരുതി 800 കാറാണ് ഷോർട്ട് സർക്യൂട്ട് കാരണം കത്തിയത്. വിവരം ലഭിച്ചതിനെ തുടർന്ന് മലപ്പുറം അഗ്നി ശമന നിലയത്തിൽ നിന്നും അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ യു ഇസ്മായിൽ ഖാന്റെ നേതൃത്വത്തിൽ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ . ബി. വിജയകുമാർ, ഫയർ ഓഫീസർമാരായ പി. സുമേഷ്, ഇ. രതീഷ്, കെ. അഫ്സൽ, കെ പി. ജിഷ്ണു, അബ്ദുൽ മുനീർ എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.

https://tirurangaditoday.in/wp-content/uploads/2022/06/VID-20220619-WA0147.mp4
Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!