
തിരൂരങ്ങാടി : നമ്പർ പ്ളേറ്റ് മറച്ചു വെച്ച് സ്കൂൾ പരിസരത്ത് ബൈക്കിൽ കറങ്ങിയ സംഘത്തെ പോലീസ് പിടികൂടി. കഴിഞ്ഞ ദിവസം വൈകുന്നേരം 4.30 ന് ചെണ്ടപ്പുറായ സ്കൂൾ പരിസരത്താണ് സംശയാസ്പദ സാഹച ര്യത്തിൽ 10 ബൈക്കുകളിലായി ഒരു സംഘം വിദ്യാർഥികൾ എത്തിയത്. നമ്പർ പ്ളേറ്റ് മറച്ചു വെച്ച് ഓരോ വണ്ടിയിലും 3 പേർ വീതം ആയിരുന്നു എത്തിയത്. വിദ്യാർഥികൾ അണിഞ്ഞ യൂണിഫോം പെരുവ ള്ളൂർ ഗവ. സ്കൂളിലെത് പോലെ ആണെന്ന് അധ്യാപകർ പറഞ്ഞു. അധ്യാപകരും നാട്ടുകാരും തടഞ്ഞു ചോദ്യം ചെയ്യാൻ ശ്രമം നടത്തിയപ്പോൾ കുട്ടികൾ അതിവേഗത്തിൽ ഓടിച്ചു പോകുകയായിരുന്നു. നാട്ടുകാർ പോലീസിൽ അറിയിച്ചതിനെ തുടർന്ന് ആദ്യം 5 പേരെ പൊക്കി. ഇവരോട് ബാക്കിയുള്ള മറ്റുള്ളവരെയും എത്തിക്കാൻ പൊലീസ് കർശന നിർദേശം നൽകി. അടുത്ത ദിവസം10 വണ്ടികളും പോലീസ് കസ്റ്റഡിയിൽ എടുത്തു. ആർ സി ഉടമകളും രക്ഷിതാക്കളും എത്തി പിഴ അടച്ചാൽ മാത്രമേ വണ്ടി വിട്ടുകൊടുക്കൂ എന്ന് എസ് ഐ എൻ.മുഹമ്മദ് റഫീഖ് പറഞ്ഞു.