ചേര്‍ത്ത് നിര്‍ത്തലിന്റെ ആഘോഷം ; ഭിന്നശേഷിക്കാര്‍ക്ക് പെരുന്നാള്‍ കിറ്റ് നല്‍കി വോയ്‌സ് ഓഫ് കുന്നത്ത് പറമ്പ്

തിരൂരങ്ങാടി: ഭിന്നശേഷിക്കാരായവര്‍ ഉള്‍പ്പെടുന്ന നൂറ്റി അന്‍പതോളം കുടുംബങ്ങളെ ചേര്‍ത്ത് പിടിച്ച് അവര്‍ക്ക് ഈദ് സുഭിക്ഷമായി ആഘോഷിക്കുന്നതിന് വേണ്ടി മൂന്നിയൂരിലെ വോയ്‌സ് ഓഫ് കുന്നത്ത് പറമ്പിന്റെ ആഭിമുഖ്യത്തില്‍ പെരുന്നാള്‍ കിറ്റ് വിതരണം ചെയ്തു. കുന്നത്ത് പറമ്പ് ലാസ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ തിരൂരങ്ങാടി പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.ടി.ശ്രീനിവാസന്‍ മൂന്നിയൂര്‍ പഞ്ചായത്ത് പരിവാര്‍ കോ-ഓര്‍ഡിനേറ്റര്‍മാരായ ആരിഫ കളിയാട്ടമുക്ക്, റുബീന പടിക്കല്‍ എന്നിവര്‍ക്ക് പെരുന്നാള്‍ കിറ്റ് വിതരണം ചെയ്ത് ഉദ്ഘാടനം ചെയ്തു.

മൂന്നിയൂര്‍ പഞ്ചായത്ത് പരിവാര്‍ കമ്മറ്റിയുടെ സഹായത്തോടെയാണ് അര്‍ഹരായ ഭിന്നശേഷി കുടുംബങ്ങളെ തെരഞ്ഞെടുത്തത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി വോയ്‌സ് ഓഫ് കുന്നത്ത് പറമ്പ് ഈ കാരുണ്യ പ്രവര്‍ത്തനം നടത്തി വരുന്നു.

എം.സിദ്ധീഖ് അദ്ധ്യക്ഷ്യം വഹിച്ചു.ബ്ലോക്ക് മെമ്പര്‍ സ്റ്റാര്‍ മുഹമ്മദ്,ഗ്രാമ പഞ്ചായത്ത് മെമ്പര്‍ എന്‍.എം.റഫീഖ്,സാജിത ടീച്ചര്‍,അഷ്‌റഫ് കളത്തിങ്ങല്‍ പാറ, പരിവാര്‍ സെക്രട്ടറി കൃഷ്ണകുമാര്‍, മൊയ്തീന്‍ കുട്ടി കടവത്ത്, അബ്ദുള്‍ അസീസ് ലത്തീഫ്, മുസ്ഥഫ ഹുസൈന്‍, മങ്ങാടന്‍ അബ്ദുറഹ്‌മാന്‍, പി.കെ.കുഞ്ഞിന്‍ എന്നിവര്‍ പ്രസംഗിച്ചു. ഫൈസല്‍ ചോനാരി സ്വാഗതവും ഹസൈന്‍ പേച്ചേരി നന്ദിയും പറഞ്ഞു.

error: Content is protected !!