തിരൂരങ്ങാടി: യുവാവിനെ താനൂര്‍ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. നന്നമ്പ്ര പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡ് മുസ്്‌ലിം യൂത്ത്‌ലീഗ് പ്രസിഡന്റും തെയ്യാല വെങ്ങാട്ടമ്പലം കോളനി സ്വദേശിയുമായ ഞാറക്കാടന്‍ അബ്ദുല്‍സലാമിന്റെ മകന്‍ മുഹമ്മദ് തന്‍വീറിനെ (23)യാണ് താനൂര്‍ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചത്. പൊലീസ് അക്രമം പുറത്ത് പറഞ്ഞാല്‍ കള്ളക്കേസില്‍ അകത്തിടുമെന്ന ഭീഷണിപ്പെടുത്തിയതായും യുവാവ്. ശനിയാഴ്ച്ച വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം.
സംഭവത്തെ കുറിച്ച് തൻവീർ പറയുന്നതിങ്ങനെ:
ഒഴൂരിലെ മണലിപ്പുഴയിലൂടെ ബൈക്കില്‍ മൂന്നുപേരുമായി യാത്ര ചെയ്യുകയായിരുന്ന തന്‍വീറിനെ പൊലീസ് കൈകാണിച്ചു. വണ്ടി നിര്‍ത്തി 1000 രൂപ പിഴ അടക്കാന്‍ പൊലീസ് ആവശ്യപ്പെട്ടു. കയ്യില്‍ 250 രൂപയെ ഒള്ളൂവെന്ന് അറിയിച്ചപ്പോള്‍ 500 രൂപ അടക്കാന്‍ പറഞ്ഞു. കാര്‍ഡിലാണ് ക്യാഷെന്ന് അറിയിച്ചതോടെ കള്ളം പറയുന്നോ എന്ന് പറഞ്ഞ് പൊലീസ് തെറിവിളിക്കുകയായിരുന്നുവെത്രേ. മരണപ്പെട്ട ഉമ്മയെ തെറിവിളിച്ചത് യുവാവ് ചോദ്യം ചെയ്തതോടെ സജ്ഞു, ശ്രീജിത്ത് എന്നിവര്‍ ചോര്‍ന്ന് യുവാവിനെ ബലമായി പിടിച്ചു പൊലീസ് ജീപ്പില്‍ കയറ്റി സ്റ്റേഷനില്‍ എത്തിച്ചു.
സ്റ്റേഷനിലെ ഇന്‍വെസ്റ്റിഗേഷന്‍ റൂമില്‍ കൊണ്ടിട്ട് നീ പൊലീസിനെ ചോദ്യം ചെയ്യുമോ എന്ന് ചോദിച്ച് മര്‍ദ്ദിക്കുകയായിരുന്നുവെന്ന് തൻവീർ പറഞ്ഞു. പിന്നീടങ്ങോട്ട് വന്ന എല്ലാ പൊലീസുകാരും മുഖത്തും പുറത്തും നാവിക്കും നെഞ്ചത്തും മര്‍ദ്ദികുകയായിരുന്നത്രെ. ശ്രീജിത്ത്, സജ്ഞു എന്നിവര്‍ നാവിക്ക് ഷൂ ഇട്ട് ചവിട്ടുകയും കാല് മടക്കി കാലിനടിയില്‍ ലാത്തി കൊണ്ട് അടിക്കുകയും ചെയ്തു. ശേഷം സ്റ്റേഷനിലെത്തിയ എസ്.ഐ കണ്ണിലും ലിംഗത്തിലും കുരുമുളക് സ്പ്രേ ചെയ്തതായും യുവാവ് പറഞ്ഞു. നെഞ്ചത്ത് ലാത്തി കൊണ്ട് കുത്തുകയും ചെകിടത്ത് അടിക്കുകയും ചെയ്തു.
രാത്രി ഒന്‍പത് മണിയോടെ ഇന്‍വെസ്റ്റി ഗേഷന്‍ റൂമിന് പുറത്തെക്കിറക്കിയ തന്‍വീറിനെ കാമറ ഇല്ലാത്ത സ്ഥലത്തേക്ക് മാറ്റി റൈറ്ററും മര്‍ദ്ദിച്ചതായും യുവാവ് പറയുന്നു. പൊലീസിനെ തെറിവിളിച്ചു എന്ന വകുപ്പും ചാര്‍ത്തി യുവാവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത പൊലീ്‌സ് രാത്രി പതിനൊന്ന് മണിയോടെ ബന്ധുക്കളുടെ ജാമ്യത്തില്‍ യുവാവിനെ വീട്ടിലേക്ക് അയച്ചു. അടുത്ത മാസം ഗള്‍ഫില്‍ പോകാനിരിക്കുന്ന കാര്യാം യുവാവ് പൊലീസിനോട് പറഞ്ഞിരുന്നു.
സ്റ്റേഷനിലെ സംഭവങ്ങള്‍ പുറത്ത് പറഞ്ഞാല്‍ പാസ്‌പോര്‍ട്ട് കണ്ട്‌കെട്ടുമെന്നും വിവിധ കേസുകളില്‍ പ്രതിയാക്കി അകത്തിടുമെന്നും പിന്നെ പുറംലോകം കാണാന്‍ കഴിയില്ലെന്നും പറഞ്ഞ് പൊലീസ് ഭീഷണിപ്പെടുത്തി. ഇതോടെ പൊലീസ് മര്‍ദ്ദിച്ച കാര്യം യുവാവ് ആരോടും പറഞ്ഞിരുന്നില്ല. എന്നാല്‍ ഞായറാഴ്ച്ച വൈകീട്ട് ഏഴ് മണിയോടെ യുവാവ് രക്തം ചര്‍ദ്ദിക്കുകയും അസ്വസ്തത അനുഭവപ്പെടുകയും ചെയ്തതോടെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ യുവാവ് ചികില്‍സ തേടി.
പരിശോധനയില്‍ കാര്യങ്ങള്‍ വിശദീകരിക്കാതിരുന്ന യുവാവിനോട് ഡോക്ടര്‍ വിവിധ ടെസ്റ്റിന് നിര്‍ദ്ധേശിച്ചു. ഈ ടെസ്റ്റുകളില്‍ നെഞ്ചിനും ആന്ധരികാവയവത്തിനും പരിക്കേറ്റതായി കണ്ടു. ഒപ്പം ഇ.സി.ജിയിലും വേരിയേഷന്‍ ശ്രദ്ധയില്‍പ്പെട്ട ഡോക്ടര്‍ അടിയന്തിര ചികില്‍സ നല്‍കി 108 ആംബുലന്‍സ് വിളിച്ചു നല്‍കി മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു. മെഡിക്കല്‍ കോളേജിലെ ചികില്‍സക്ക് ശേഷം ഇന്നലെ മുതല്‍ യുവാവ് വീട്ടില്‍ റസ്റ്റിലാണ്. പൊലീസിനെതിരെ പരാതി നല്‍കാന്‍ പേടിയുണ്ടെങ്കിലും മുഖ്യമന്ത്രി, ഡി.ജി.പി ഉള്‍പ്പെടെയുള്ളവര്‍ക്ക് യുവാവ് പരാതി നല്‍കിയിട്ടുണ്ട്.
അതേ സമയം ആരോപണം അടിസ്ഥാന രഹിതമാണെന്ന് പോലീസ് പറഞ്ഞു. ഫൈൻ ഇട്ടപ്പോൾ തെറിപറയുകയും ജി ആർ 5 വലിച്ചു കീറുകയും ജോലി തടസ്സപ്പെടുത്തുകയും ചെയ്തു. ഇതിനെ കേസ് എടുത്തു ബന്ധുക്കളുടെ ജാമ്യത്തിൽ സ്റ്റേഷനിൽ നിന്ന് വിട്ടയക്കുകയും ചെയ്തതാണ്.