പ്രഥമ കെജി ബാച്ചിന്റെ കോണ്‍വെക്കേഷന്‍ സെറിമണി സംഘടിപ്പിച്ചു

വേങ്ങര : കൂമണ്ണ – വലിയപറമ്പ് ഗ്രെയ്‌സ് ഇംഗ്ലിഷ് സ്‌കൂള്‍ ട്രെന്റ് പ്രിസ്‌കൂളിലെ പ്രഥമ കെജി ബാച്ചിന്റെ കോണ്‍വെക്കേഷന്‍ സെറിമണി സംഘടിപ്പിച്ചു. സയ്യിദ് ബദറുദ്ദീന്‍ കോയ തങ്ങള്‍ ആദ്യ ബാച്ച് പൂര്‍ത്തീകരിച്ച 32 കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റും മെഡലും സമ്മാനിച്ചു. ചടങ്ങിന്റെ ഉദ്ഘാടനവും തങ്ങള്‍ നിര്‍വഹിച്ചു.

വലിയപറമ്പ് പള്ളി – മദ്‌റസ കമ്മിറ്റി പ്രസിഡന്റ് കെ.ടി അബു ഹാജി അധ്യക്ഷനായി. ചെപ്പറ്റ മഹല്ല് ജനറല്‍ സെക്രട്ടറി പാറായി അബ്ദുറഹ്‌മാന്‍കുട്ടി, വലിയപറമ്പ് ടിക്യൂഎസ്എം സദര്‍ മുഅല്ലിം ഫസലുറഹ്‌മാന്‍ ഫൈസി, പള്ളി – മദ്‌റസ കമ്മിറ്റി ജനറല്‍ സെക്രട്ടറി അബ്ദുറഹ്‌മാന്‍ കാളൂര്‍, നാസര്‍ ദാരിമി, ടി.പി മൊയ്തീന്‍കോയ സംബന്ധിച്ചു. സ്‌കൂള്‍ മാനേജര്‍ നിസാര്‍ കൂമണ്ണ സ്വാഗതവും പി.ടി.എ പ്രസിഡന്റ് സാദിഖ് കാളൂര്‍ നന്ദിയും പറഞ്ഞു.

error: Content is protected !!