Tuesday, January 20

ഫുട്ബോൾ മാമാങ്കത്തെ വരവേറ്റ് ജനാധിപത്യ മഹിളാ അസോസിയേഷനും

പരപ്പനങ്ങാടി : ഫുട്ബോൾ മാമാങ്കത്തെ വരവേറ്റ് ജനാധിപത്യ മഹിളാ അസോസിയേഷൻ നെടുവാ വില്ലേജ് കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ കോട്ടത്തറയിൽ വെച്ച് ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു.
മഹിളാ അസോസിയേഷൻ മലപ്പുറം ജില്ലാ കമ്മറ്റി അംഗം അഡ്വ. കൃബാലിനി ഷൂട്ടൗട്ട് മത്സരം ഉൽഘടനം ചെയ്തു. നെടുവാ വില്ലേജ് മഹിളാ അസോസിയേഷൻ പ്രസിഡന്റ് ഫൗസിയ, സെക്രട്ടറി മിനി, വില്ലേജ് കമ്മിറ്റി അംഗങ്ങളായ ഗൗരി, ലക്ഷ്മി, സമീര മിനി, എന്നിവർ സംസാരിച്ചു. പങ്കെടുത്തവർക്കുള്ള സമ്മാനങ്ങൾ ഭാരവാഹികൾ വിതരണം ചെയ്തു.

error: Content is protected !!