കൈനിറയെ കൊന്നപ്പൂക്കളുമായി സ്ഥാനാർത്ഥിയെ വരവേറ്റ് കുരുന്നുകൾ

വളാഞ്ചേരി: കാട്ടിപ്പരുത്തി കാശാകുന്നിൽ പൊന്നാനി ലോക്സഭാ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.എസ് ഹംസയെ വരവേറ്റത് കുട്ടിക്കൂട്ടം. കൈ നിറയെ കൊന്നപ്പൂക്കളുമായി പത്തോളം കുരുന്നുകൾ ചേർന്നാണ് സ്ഥാനാർത്ഥിയെ സ്വീകരിച്ചത്. അങ്ങാടിയിലുള്ളവരോടും വ്യാപാരികളോടും വോട്ട് ചോദിച്ച ശേഷമായിരുന്നു പ്രസംഗം. വോട്ട് തേടി സ്ഥാനാർത്ഥി മടങ്ങുമ്പോൾ കുട്ടിക്കൂട്ടം വീണ്ടും എത്തി. സ്ഥാനാർത്ഥിക്ക് വിജയാശംസ നേരാനായിരുന്നു ഇത്തവണ സംഘമെത്തിയത്.

error: Content is protected !!