Tuesday, October 14

ലോറിയിലേക്ക് മരം കയറ്റുന്നതിനിടെ ദേഹത്ത് വീണ് ഡ്രൈവർ മരിച്ചു

വള്ളിക്കുന്ന് : ലോറിയിലേക്ക് മരം കയറ്റുന്നതിനിടെ ദേഹത്ത് വീണ് ഡ്രൈവർ മരിച്ചു. അരിയല്ലൂർ കെടക്കളത്തിൽ ഉണ്ണിനായരുടെ മകൻ ശ്രീധരൻ എന്ന ശ്രീനിവാസൻ (51) ആണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിക്കാണ് അപകടം. രവി മംഗലത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്ന് മുറിച്ചിട്ട മരങ്ങൾ ലോറിയിൽ കയറ്റി കൊണ്ടുപോകാൻ ശ്രമിക്കുമ്പോഴാണ് അപകടം. മരം കയറ്റുന്ന തൊഴിലാളികളെ സഹായിക്കുന്നതിനിടെ മരം തെന്നി ദേഹത്ത് വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

error: Content is protected !!