
മദ്യപിച്ചെത്തിയ മകന്‍ ചിക്കന്‍ കറിയുണ്ടാക്കാന്‍ വീട്ടിലെ കോഴിയെ പിടിക്കാന്‍ പോയതിന് മകനെ അച്ഛന്‍ വിറകിടനടിച്ചു കൊന്നു. സുള്ള്യയിലെ ഗട്ടിഗാറിലാണ് സംഭവം. ശിവറാം (32) ആണ് മരിച്ചത്. അച്ഛന്‍ ഷീണയെ സുബ്രമണ്യ പോലീസ് അറസ്റ്റ് ചെയ്തു.
കറിയുണ്ടാക്കുമ്പോള്‍ ശിവറാം വീട്ടിലുണ്ടായിരുന്നില്ല. തിരികെയെത്തിയപ്പോള്‍ കറി കഴിഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് ശിവാറാമും ഷീണയും തമ്മില്‍ വാക്കേറ്റമുണ്ടായി. പിന്നാലെ വീട്ടിലുണ്ടായിരുന്ന കോഴിയെ പിടിക്കാന്‍ ശിവറാം ശ്രമിച്ചു. ഇത് പിതാവിനെ പ്രകോപിതനാക്കി.ഷീണ ഒരു വലിയ വിറകെടുത്ത് ശിവറാമിനെ തലയ്ക്കടിക്കുകയായിരുന്നു. ശിവറാമിനും ഭാര്യയ്ക്കും അവരുടെ രണ്ട് മക്കള്‍ക്കുമൊപ്പമാണ് അച്ഛന്‍ ഷീണ കഴിഞ്ഞിരുന്നത്.