കണ്ണമംഗലം : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പ് ചിലവ് നൽകാത്ത സ്ഥാനാർഥികളെ അയോഗ്യരാക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിറക്കി. ത്രിതല പഞ്ചായത്തുകളിൽ ഒട്ടേറെ പേരെയാണ് ഇത്തരത്തിൽ കണക്ക് നൽകാത്തതിനെ തുടർന്ന് അയോഗ്യരാക്കി ഉത്തരവിറക്കിയത്.
വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ.. https://chat.whatsapp.com/EVUP6FE5e0eIIG8rsoyWK8
മറ്റു സ്ഥലങ്ങളിൽ തോറ്റ സ്ഥാനാര്ഥികളാണ് ഇത്തരത്തിൽ ഉൾപ്പെട്ടതെങ്കിൽ മലപ്പുറം വേങ്ങര മണ്ഡലത്തിലെ കണ്ണമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് തന്നെ ഇത്തരത്തിൽ അയോഗ്യരായവരുടെ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. പതിനാറാം വാർഡ് എടക്കപറമ്ബ് നിന്ന് 371 വോട്ട് ഭൂരിപക്ഷത്തിന് തിരഞ്ഞെടുക്കപ്പെട്ട തയ്യിൽ ഹസീന യെയാണ് അയോഗ്യയാക്കിയത്. കോൺഗ്രസ് നേതാവായ ഇവർ യു ഡി എഫ് ബാനറിൽ കോൺഗ്രസ് സ്ഥാനാർത്ഥി ആയാണ് മത്സരിച്ചിരുന്നത്. ഇവർ തദ്ദേശ സ്ഥാപനങ്ങളിൽ അംഗങ്ങളായി തുടരുന്നതിനും സ്ഥാനാർഥികൾക്കായി മത്സരിക്കുന്നതിനുമാണ് അയോഗ്യത. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി നിയമ പോരാട്ടത്തിന് കാരണമായേക്കും.
കഴിഞ്ഞ തിരഞ്ഞെടുപ്പിലെ കണക്ക് സമർപ്പിക്കാത്ത 9016 പേരെയാണ് അയോഗ്യരാക്കിയത്. കഴിഞ്ഞ 23 മുതൽ 5 വർഷത്തേക്ക് ആണ് നടപടി. ഇവർ തദ്ദേശ സ്ഥാപനങ്ങളിൽ അംഗങ്ങളായി തുടരുന്നതിനും സ്ഥാനാർഥികൾക്കായി മത്സരിക്കുന്നതിനുമാണ് അയോഗ്യത.